Jump to content

ഉള്ളടക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉള്ളടക്കം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉള്ളടക്കം
വി.സി.ഡി. പുറംചട്ട
സംവിധാനംകമൽ
നിർമ്മാണംസുരേഷ് ബാലാജി
കഥചെറിയാൻ കൽ‌പകവാടി
തിരക്കഥപി. ബാലചന്ദ്രൻ
അഭിനേതാക്കൾമോഹൻലാൽ
മുരളി
അമല
ശോഭന
സംഗീതംഔസേപ്പച്ചൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോസിത്താര കമ്പൈൻസ്
വിതരണംഭാവചിത്ര
മുരളീ റിലീസ്
റിലീസിങ് തീയതി1991
രാജ്യംഇന്ത്യ
ഭാഷമലയാളം

കമലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുരളി, അമല, ശോഭന, ഇന്നസെന്റ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഉള്ളടക്കം. മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച ഡബ്ബിങ് കലാകാരി എന്നിവക്കുള്ള മൂന്നു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

സിതാര കമ്പയിൻസിന്റെ ബാനറിൽ സുരേഷ് ബാലാജി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഭാവചിത്ര, മുരളീ റിലീസ് എന്നിവർ ചേർന്നാണ്. ചെറിയാൻ കൽ‌പകവാടി ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പി. ബാലചന്ദ്രൻ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
മോഹൻലാൽ സണ്ണി ജോസഫ്
മുരളി റോയ്
എം.ജി. സോമൻ മാത്തച്ചൻ
ജഗതി ശ്രീകുമാർ
അശോകൻ കിഷോർ
കുഞ്ചൻ ഫ്രെഡ്ഡി
ഇന്നസെന്റ് കുഞ്ഞച്ചൻ
കൃഷ്ണൻ‌കുട്ടി നായർ
സൈനുദ്ദീൻ ചക്രപാണി
ടി.പി. മാധവൻ
അമല രേഷ്മ
ശോഭന ആനി
ശ്യാമ
കവിയൂർ പൊന്നമ്മ
സീനത്ത് റീന
ഫിലോമിന
സുകുമാരി

സംഗീതം

[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതും ഔസേപ്പച്ചൻ ആണ്.

ഗാനങ്ങൾ
  1. മായാത്ത മാരിവില്ലിതാ – എം.ജി. ശ്രീകുമാർ , കെ.എസ്. ചിത്ര
  2. പാതിരാമഴയേതോ – കെ.ജെ. യേശുദാസ്
  3. അന്തിവെയിൽ പൊന്നുരുകും – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  4. പാതിരാമഴയേതോ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  5. പാതിരാമഴയേതോ – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സാലു ജോർജ്ജ്
ചിത്രസം‌യോജനം കെ. രാജഗോപാൽ
കല റോയ് പി. തോമസ്
നിർമ്മാണ നിർവ്വഹണം എ. സലീം
അസിസ്റ്റന്റ് ഡയറൿടർ ലാൽജോസ്

പുരസ്കാരങ്ങൾ

[തിരുത്തുക]
1991 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം[1]
  • മികച്ച നടൻ: മോഹൻലാൽ (അഭിമന്യു, കിലുക്കം എന്നീ ചിത്രങ്ങളോടൊപ്പം)
  • മികച്ച സം‌വിധായകൻ: കമൽ
  • മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റ്: ഭാഗ്യലക്ഷ്മി (എന്റെ സൂര്യപുത്രിക്ക്, ബലി എന്നീ ചിത്രങ്ങളോടൊപ്പം)

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2010-09-03.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ഉള്ളടക്കം&oldid=3943375" എന്ന താളിൽനിന്ന് ശേഖരിച്ചത്