ഇന്ദ്രിയം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജോർജ് കിത്തു സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഇന്ദ്രിയം. വിക്രം, നിഷാന്ത് സാഗർ, ബോബൻ അലമുദൻ, ലെന, വാണി വിശ്വനാഥ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഒരു പ്രേതകഥയാണ് പറയുന്നത്. ഒരു കൂട്ടം കോളജ് സുഹൃത്തുക്കൾ മുതുവൻമല കാട്ടിലെത്തുകയും അവരെ ഒരു യക്ഷി ഉപദ്രവിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രദർശനത്തിനെത്തിയതിനു ശേഷമുള്ള ആദ്യനാളുകളിൽ മികച്ച വരുമാനം നേടിയ ഈ ചിത്രം അക്കാലത്തെ വലിയ ബോക്സോഫീസ് ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു. ചിത്രത്തിലെ ഡി.ടി.എസ് ശബ്ദ സമ്പ്രദായത്തിന്റെ ഉപയോഗം ഏറെ പ്രശംസ നേടിയിരുന്നു. 2000 ഡിസംബറിൽ മന്ദിര കോട്ടൈ എന്ന പേരിൽ തമിഴിലേക്കു മൊഴിമാറ്റി ചിത്രം പ്രദർശിപ്പിച്ചിരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്ദ്രിയം_(ചലച്ചിത്രം)&oldid=2855018" എന്ന താളിൽനിന്ന് ശേഖരിച്ചത്