ടി.എൻ. ഗോപിനാഥൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടി.എൻ. ഗോപിനാഥൻ നായർ
ജനനം1918 ഏപ്രിൽ 27 [1]
തിരുവനന്തപുരം
ദേശീയത ഇന്ത്യ
പൗരത്വംഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ

കവിയും സാഹിത്യകാരനുമായിരുന്ന ടി.എൻ. ഗോപിനാഥൻ നായർ 1918 ഏപ്രിൽ 27-ന് തിരുവനന്തപുരത്താണ് ജനിച്ചത്. ഇദ്ദേഹം 1958 മുതൽ 1978 വരെ ആൾ ഇന്ത്യ റേഡിയോയിലെ നാടകനിർമാതാവായി ജോലി ചെയ്തിട്ടുണ്ട്[1]. മലയാളി ദിനപത്രം, ചിത്ര ആഴ്ച്ചപ്പതിപ്പ്, സഖി ആഴ്ച്ചപ്പതിപ്പ്, എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു. [1] 'അനിയത്തി', 'സി.ഐ.ഡി.' തുടങ്ങിയ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയിട്ടുണ്ട് [2]. സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ളയുടെ പുത്രനാണ്.[3] പ്രമുഖ കവി കുറ്റിപ്പുറത്ത് കേശവൻ നായരുടെ മകൾ സൗദാമിനിയമ്മയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. പ്രമുഖ ചലച്ചിത്രനടൻ രവി വള്ളത്തോൾ മകനാണ്.

കൃതികൾ[തിരുത്തുക]

 • അകവും പുറവും
 • മൃഗം
 • വൈതരണി
 • പരീക്ഷ
 • രണ്ടു ജന്മം
 • ഇടവേള

നാടകങ്ങൾ[തിരുത്തുക]

കവിതകൾ[തിരുത്തുക]

 • മുകുളാഞ്ചലി
 • തിലകം

ജീവചരിത്രം[തിരുത്തുക]

 • എന്റെ മിനി

പുരസ്കാരങ്ങൾ[തിരുത്തുക]

സാക്ഷി എന്ന കൃതിക്ക് 1979-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [4][1]. പി.കെ വിക്രമൻ നായർ ട്രോഫി, സ്വാതി തിരുന്നാൾ സംഗീത സഭ ഡ്രാമ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിക്കുകയുണ്ടായി. [1]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 കാർത്തിക് ചന്ദ്ര ദത്ത്, ഹൂസ് ഹൂ ഓഫ് ഇന്ത്യൻ റൈറ്റേഴ്സ് 1999 പേജ് 405. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
 2. http://www.m3db.com/node/26829
 3. [http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=4105 പുഴ.കോം
 4. http://www.mathrubhumi.com/books/awards.php?award=14
"https://ml.wikipedia.org/w/index.php?title=ടി.എൻ._ഗോപിനാഥൻ_നായർ&oldid=3088681" എന്ന താളിൽനിന്ന് ശേഖരിച്ചത്