ആർ. നടരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആർ. നടരാജൻ
ജനനം(1964-12-08)ഡിസംബർ 8, 1964
ദേശീയതഇന്ത്യൻ
തൊഴിൽതമിഴ് സാഹിത്യകാരൻ

തമിഴ് സാഹിത്യകാരനാണ് ആർ. നടരാജൻ എന്ന ഇരാ. നടരാജൻ (ജനനം : 8 ഡിസംബർ 1964). 2014 ൽ ബാലസാഹിത്യ രചനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ ലഭിച്ചു. [1]

ജീവിതരേഖ[തിരുത്തുക]

ഇംഗ്ലീഷ് സാഹിത്യത്തിലും ഭൗതികത്തിലും മനഃശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും ബിരുദാനന്ദര ബിരുദം നേടിയിട്ടുണ്ട്. ദീർഘകാലം അധ്യാപകനായിരുന്നു. ആനന്ദവികടൻ മാസികയിലൂടെ എഴുത്ത് ആരംഭിച്ചു. ഇപ്പോൾ കടലൂർ കൃഷ്ണസ്വാമി മെമ്മോറിയൽ മട്രിക്കുലേഷൻ ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലാണ്. ഇദ്ദേഹത്തിന്റെ 'അയിഷ' എന്ന നോവലൈറ്റ് പത്തു ലക്ഷം കോപ്പിയിലധികം വിൽക്കപ്പെട്ടിട്ടുണ്ട്. ആധുനിക വിദ്യാഭ്യാസത്തിന്റെ പൊള്ളത്തരങ്ങൾ വെളിപ്പെടുത്തിയ ഈ കൃതി മനോന്മണിയം സുന്ദരനാർ സർവകലാശാലയും മധുരൈ കാമരാജ് സർവകലാശാലയും സിംഗപ്പൂരിലെ വിദ്യാഭ്യാസ സ്ഥാപപനങ്ങളും തങ്ങളുടെ സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാൽപ്പതോളം കൃതികൾ രചിച്ചിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

  • വിജ്ഞാന വിക്രമാദിത്യൻ കഥകൾ
  • 'അയിഷ'
  • ഇറാ സീറോ (ബ്രെയിൽ ലിപിയിൽ)
  • നവീന പഞ്ചതന്ത്ര കഥകൾ

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2014 ൽ ബാല സാഹിത്യ രചനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ [2]
  • സംസ്ഥാന അധ്യാപക പുരസ്കാരം

അവലംബം[തിരുത്തുക]

  1. "Bal Sahitya Akademi winner dedicates award to book-loving children". www.thehindu.com. ശേഖരിച്ചത് 26 ഓഗസ്റ്റ് 2014.
  2. "balsahityapuraskar2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. ശേഖരിച്ചത് 26 ഓഗസ്റ്റ് 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആർ._നടരാജൻ&oldid=2914362" എന്ന താളിൽനിന്ന് ശേഖരിച്ചത്