ഉള്ളടക്കത്തിലേക്ക് പോവുക

കെ.പി.എ.സി. സണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ പി എ സി സണ്ണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.പി.എ.സി. സണ്ണി
ജനനം
സണ്ണി ഡിക്രൂസ്

(1934-04-18)ഏപ്രിൽ 18, 1934
മരണം18 ഏപ്രിൽ 2006(2006-04-18) (72 വയസ്സ്)
മറ്റ് പേരുകൾസണ്ണി ഡിക്രൂസ്
തൊഴിൽഅഭിനേതാവ്
ജീവിതപങ്കാളിമേഴ്സി ഡിക്രൂസ്
കുട്ടികൾദീപ, രൂപ

ഒരു മലയാളചലച്ചിത്ര നടനാണ് കെ.പി.എ.സി. സണ്ണി. നാടകനടനായി കലാജീവിതമാരംഭിച്ച സണ്ണി 1970ൽ ആണു് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. 250ൽ അധികം ചിത്രങ്ങളിൽ സണ്ണി അഭിനയിച്ചിട്ടുണ്ട്[1].കെ.പി.എ.സി., കലാനിലയം, കോട്ടയം നാഷണൽ തിയേറ്റേഴ്സ്, നളന്ദ, കൊല്ലം വയലാർ നാടകവേദി, ആറ്റിങ്ങൽ ദേശാഭിമാനി തിയറ്റേഴ്സ് തുടങ്ങി പല നാടകസമിതികളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. എ.വിൻസെന്റിന്റെ സംവിധാനത്തിൽ 1970-ൽ പുറത്തിറങ്ങിയ സ്നേഹമുള്ള സോഫിയ എന്ന ചിത്രത്തിലാണ് സണ്ണി ആദ്യമായി അഭിനയിക്കുന്നത്.[2] നിരവധി തവണ ഫിലിം ക്രിട്ടിക്സ് അവാർഡും 2005-ൽ ഇ.പി.ടി.എ. പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 72-ാം ജന്മദിനമായിരുന്ന 2006 ഏപ്രിൽ 18-ാം ൹ ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.

വ്യക്തി ജീവിതം

[തിരുത്തുക]

1934 ഏപ്രിൽ 18-ന് കൊല്ലം ജില്ലയിലെ ചവറയിലാണ് സണ്ണി ജനിച്ചത്. ചവറയിലെ കേരള മിനറൽസ് സൂപ്പർവൈസർ ജേക്കബ് ആണ് സണ്ണിയുടെ പിതാവ്. അദ്ദേഹത്തിന് നാലു സഹോദരിമാരും ഉണ്ട്. ചവറ ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിലും ഫാത്തിമാ മാതാ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. സ്ക്കൂളിൽ പഠിക്കുമ്പോഴേ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു സ്നേഹം അനശ്വരമാണു് എന്ന പേരിൽ ഒരു നാടകം എഴുതിക്കൊണ്ടു് സ്ക്കൂളിൽ പ്രശസ്തനായ സണ്ണി ഗായകനായും ശ്രദ്ധേയനായി.

1963-ൽ സണ്ണി വിവാഹിതനായി. മേഴ്സിയാണു് ഭാര്യ. രണ്ടു് മക്കൾ ദീപ, രൂപ.

അഭിനയജീവിതം

[തിരുത്തുക]

കോളേജിൽ പഠിക്കുമ്പോൾ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. പിന്നീടു് കലാനിലയത്തിൽ ചേർന്നു.[3] 1964ൽ സംസ്ഥാന ചെറുകിട വ്യവസായ വികസന കോർപ്പറേഷനിൽ അക്കൗണ്ടന്റായി ജോലിയിൽ ചേർന്നു. അപ്പോഴും നാടകങ്ങളിൽ അഭിനയിക്കാൻ സണ്ണി സമയം കണ്ടെത്തി. ആറ്റിങ്ങൾ ദേശാഭിമാനി, കെ പി എ സി, നാഷണൽ, നളന്ദ, വയലാർ നാടകവേദി തുടങ്ങിയ സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ടു്. ശങ്കരൻ നായർ സംവിധാനം ചെയ്ത മധുവിധുവാണു് ആദ്യചിത്രം. തൊഴിലാളി നേതാവിനെയാണു് സണ്ണി ഇതിൽ അവതരിപ്പിച്ചതു്. തുടർന്നു് സുബ്രഹ്മണ്യം സംവിധാനം ചെയ്ത കൊച്ചനിയത്തിയിൽ അഭിനയിച്ചു. നീലക്കണ്ണുകളിൽ അഭിനയിച്ചതെടെ നാടകാഭിനയം മതിയാക്കി.

ചിത്രംവർഷംകഥാപാത്രംനിർമ്മാണംസംവിധാനം
ഉണ്ണിയാർച്ച1961എം കുഞ്ചാക്കോഎം കുഞ്ചാക്കോ
പാലാട്ടു കോമൻ1962ചീങ്കപ്പൻഎം കുഞ്ചാക്കോഎം കുഞ്ചാക്കോ
ആദ്യകിരണങ്ങൾ1964വി അബ്ദുള്ള ,പി ഭാസ്കരൻപി ഭാസ്കരൻ
മൈനത്തരുവി കൊലക്കേസ്1967എം കുഞ്ചാക്കോഎം കുഞ്ചാക്കോ
മധുവിധു1970പി സുബ്രമണ്യംഎൻ ശങ്കരൻനായർ
കൊച്ചനിയത്തി1971പി സുബ്രമണ്യംപി സുബ്രമണ്യം
നടീനടന്മാരെ ആവശ്യമുണ്ടു്1974സി പി ശ്രീധരൻ ,പി അപ്പു നായർക്രോസ്ബെൽറ്റ് മണി
നീലക്കണ്ണുകൾ1974കെ പി എ സി ഫിലിംസ്മധു
വെളിച്ചം അകലേ1975എസ് പരമേശ്വരൻക്രോസ്ബെൽറ്റ് മണി
പെൺപട 1975സി പി ശ്രീധരൻക്രോസ്ബെൽറ്റ് മണി
കുട്ടിച്ചാത്തൻ 1975എസ് പരമേശ്വരൻക്രോസ്ബെൽറ്റ് മണി
ഭാര്യ ഇല്ലാത്ത രാത്രി1975പി സുബ്രമണ്യംബാബു നന്തൻകോട്
പ്രിയമുള്ള സോഫിയ1975തൃപ്തി ഫിലിംസ്എ വിൻസന്റ്
പഞ്ചമി1976ഹരി പോത്തൻടി ഹരിഹരൻ
ഹൃദയം ഒരു ക്ഷേത്രം1976പി സുബ്രമണ്യംപി സുബ്രമണ്യം
സീമന്ത പുത്രൻ1976ആർ‌ എസ് ശ്രീനിവാസൻഎ ബി രാജ്
അനാവരണം1976ചെറുപുഷ്പം ഫിലിംസ്എ വിൻസന്റ്
രതിമന്മഥൻ1977എം എ റഹ്മാൻ ,നസീമ കബീർശശികുമാർ
അഞ്ജലി1977എ രഘുനാഥ്ഐ വി ശശി
അഗ്നിനക്ഷത്രം1977എം ഓ ജോസഫ്എ വിൻസന്റ്
ധീരസമീരേ യമുനാതീരേ1977എം മണിമധു
മുഹൂർത്തങ്ങൾ1977പീപ്പിൾ കമ്പയിൻസ്പി എം ബെന്നി
കൈതപ്പൂ1978മധു ,എം മണിരഘുരാമൻ
റൗഡി രാമു1978എം മണിഎം കൃഷ്ണൻ നായർ
നക്ഷത്രങ്ങളേ കാവൽ1978ഹരി പോത്തൻകെ എസ് സേതുമാധവൻ
മാറ്റൊലി1978സി ജെ ബേബിഎ ഭീംസിംഗ്
ഇന്ദ്രധനുസ്സു്1979സിജി മാർകോസ്കെ ജി രാജശേഖരൻ
എന്റെ നീലാകാശം1979ജെ എം ഹനീഫതോപ്പിൽ ഭാസി
കായലും കയറും1979ജോണി മുതലാളിഎം എസ് ശിവസ്വാമി ,കെ എസ് ഗോപാലകൃഷ്ണൻ
എനിക്കു ഞാൻ സ്വന്തം1979എം മണിപി ചന്ദ്രകുമാർ
മനസാ വാചാ കർമ്മണാ1979പി വി ഗംഗാധരൻഐ വി ശശി
ചുവന്ന ചിറകുകൾ1979ഈരാളിഎൻ ശങ്കരൻനായർ
തരംഗം1979ചിറയൻ‌കീഴ് ഹസ്സൻബേബി
ഡ്രൈവർ മദ്യപിച്ചിരുന്നു1979ഇലഞ്ഞിക്കൽ മൂവീസ്എസ് കെ സുഭാഷ്
ഇരുമ്പഴികൾ1979ശ്രീ സായി പ്രൊഡക്ഷൻഎ ബി രാജ്
അങ്ങാടി1980പി വി ഗംഗാധരൻഐ വി ശശി
കരിമ്പന1980എബ്ബി മൂവീസ്ഐ വി ശശി
തീനാളങ്ങൾ 1980പാപ്പനംകോട് ലക്ഷ്മണൻശശികുമാർ
ഏദൻ തോട്ടം1980എം മണിപി ചന്ദ്രകുമാർ
നായാട്ട്1980ഹേംനാഗ് ഫിലിംസ്ശ്രീകുമാരൻ തമ്പി
അരങ്ങും അണിയറയും1980ആർ എസ് പ്രഭുപി ചന്ദ്രകുമാർ
താറാവ്1981എൻ കെ രാമചന്ദ്രൻ ,എൻ പ്രേംകുമാർജേസി
കോളിളക്കം1981സി വി ഹരിഹരൻപി എൻ സുന്ദരം
അർച്ചന ടീച്ചർ1981മധുപി എൻ മേനോൻ
ജോൺ ജാഫർ ജനാർദ്ദനൻ1982വ്ഹേംനാഗ് ഫിലിംസ്ഐ വി ശശി
അഹിംസ1982പി വി ഗംഗാധരൻഐ വി ശശി
കെണി1982പ്രേം നവാസ്‌ശശികുമാർ
തുറന്ന ജയിൽ1982തോം സബാസ്റ്യൻശശികുമാർ
ആ രാത്രി1983ജോയ് തോമസ്ജോഷി
സ്വപ്നമേ നിനക്കു നന്ദി1983ജെ. കെ കമ്മത്ത് ,ബി ശ്യാമലകുമാരികല്ലയം കൃഷ്ണദാസ്
ഏപ്രിൽ 181984അഗസ്റ്റിൻ പ്രകാശ്ബാലചന്ദ്ര മേനോൻ
മംഗളം നേരുന്നു1984രാജശേഖരൻ നായർപുരന്തർ ഫിലിംസ്മോഹൻ
സന്ദർഭം1984ജോയ് തോമസ്ജോഷി
മിനിമോൾ വത്തിക്കാനിൽ1984സി ജെ ബേബിജോഷി
പിരിയില്ല നാം1984ശാന്തകുമാരി സുബ്രഹ്മണ്യൻജോഷി
ഉമാനിലയം1984എൽ ആനന്ദ്ജോഷി
പ്രിൻസിപ്പൽ ഒളിവിൽ1985കെ പി ശശി ,കൃഷ്ണകുമാരിഗോപികൃഷ്ണ
യാത്ര1985ജോസഫ് എബ്രഹാംബാലു മഹേന്ദ്ര
ബോയിംഗ്‌ ബോയിംഗ്‌1985തിരുപ്പതി ചെട്ടിയാർപ്രിയദർശൻ
ഒരു കുടക്കീഴിൽ1985സാജൻജോഷി
മുഖ്യമന്ത്രി1985ഷബീർ ,വറുഗീസ് സക്കാറിയആലപ്പി അഷ്റഫ്
ഇനിയും കഥ തുടരും1985പൂർണ ചന്ദ്ര റാവുജോഷി
സുഖമോ ദേവി1986മോഹൻലാലിന്റെ സഹോദരൻബാലകൃഷ്ണൻ നായർവേണു നാഗവള്ളി
രാജാവിന്റെ മകൻ1986വി വെങ്കിടാചലംതമ്പി കണ്ണന്താനംതമ്പി കണ്ണന്താനം
മീനമാസത്തിലെ സൂര്യൻ1986സി ജി ഭാസ്കരൻലെനിൻ രാജേന്ദ്രൻ
ആയിരം കണ്ണുകൾ1986പ്രേംപ്രകാശ് ,രാജൻ ജോസഫ്ജോഷി
സുനിൽ വയസ്സ് 201986ചൈത്രകെ എസ് സേതുമാധവൻ
താളവട്ടം1986ജി പി വിജയകുമാർപ്രിയദർശൻ
ന്യായവിധി1986ജോയ് തോമസ്ജോഷി
സ്വാമി ശ്രീ നാരായണ ഗുരു1986ഡോ എൽ സലിംകൃഷ്ണസ്വാമി
കണികാണുംനേരം1987അഗസ്റ്റിൻ പ്രകാശ്രാജസേനൻ
ഇരുപതാം നൂറ്റാണ്ട്1987ചാക്കൊഎം മണികെ മധു
ആലിപ്പഴങ്ങൾ1987അച്ചായൻരാമചന്ദ്രൻ പിള്ള
തീർത്ഥം1987ജി പി വിജയകുമാർമോഹൻ
ഭൂമിയിലെ രാജാക്കന്മാർ1987ജോയ് തോമസ്തമ്പി കണ്ണന്താനം
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക്1987മുഹമ്മദ് മണ്ണിൽകൊച്ചിൻ ഹനീഫ
അപരൻ1988കുര്യച്ചൻഹരി പോത്തൻപി പത്മരാജൻ
ഒരു സി ബി ഐ ഡയറി കുറിപ്പ്1988എം മണികെ മധു
ലൂസ്‌ ലൂസ്‌ അരപ്പിരി ലൂസ്‌ (പപ്പു മാള ജഗതി)1988__പ്രസ്സി മള്ളൂർ
ആഗസ്റ്റ്‌ 1 ?1988എം മണിസിബി മലയിൽ
മുക്തി1988രാജു മാത്യുഐ വി ശശി
ഇൻക്വിലാബിന്റെ പുത്രി1988പുരുഷൻ ആലപ്പുഴജയദേവൻ
അമ്പലക്കര പഞ്ചായത്ത്‌ [കഥ പറയും കായൽ]1988സാമ്രാട്ട് ഫിലിംസ്കബീർ റാവുത്തർ
വിട പറയാൻ മാത്രം1988ടി ബി സി പ്രസന്റ്സ്പി കെ ജോസഫ്
ധ്വനി1988പോലീസ് ഓഫീസർമാക് അലിഎ റ്റി അബു
ന്യൂസ്1989ജി സുരേഷ് കുമാർഷാജി കൈലാസ്
അടിക്കുറിപ്പ്1989തോമസ് മാത്യുകെ മധു
ജാഗ്രത1989അലക്സ് സി ഐഎം മണികെ മധു
നാടുവാഴികൾ1989കോശിജി പി വിജയകുമാർജോഷി
വീണ മീട്ടിയ വിലങ്ങുകൾ1990മുഹമ്മദ് മണ്ണിൽകൊച്ചിൻ ഹനീഫ
ഇന്ദ്രജാലം1990അഡ്വ. നാരായണസ്വാമിതമ്പി കണ്ണന്താനംതമ്പി കണ്ണന്താനം
ഈ തണുത്ത വെളുപ്പാൻ കാലത്ത്1990പോലീസ് ഓഫീസർബാലകൃഷ്ണൻ നായർജോഷി
നമ്പർ 20 മദ്രാസ് മെയിൽ1990ശ്രീധരമേനോൻടി ശശിജോഷി
മാൻമിഴിയാൾ1990എം എസ് വാസവൻകൃഷ്ണസ്വാമി
കടത്തനാടൻ അമ്പാടി1990സാജൻപ്രിയദർശൻ
ചക്രവർത്തി1991പാപ്പച്ചൻ (പുതിയ)എ ശ്രീകുമാർ
ആനവാൽ മോതിരം1991ഡി.ഐ.ജി മാത്യു കുര്യൻരാജു മാത്യുജി എസ് വിജയൻ
ഒന്നാം മുഹൂർത്തം1991കെ വി ജോർജ്ജ്റഹീം ചെലവൂർ
കളമൊരുക്കം1991എ ജയൻവി എസ് ഇന്ദ്രൻ
ഒരു പ്രത്യേക അറിയിപ്പ് (പ്രൊഫഷണൽ കില്ലർ)1991വി എ എം പ്രൊഡക്ഷൻസ്ആർ എസ് നായർ
പ്രിയപ്പെട്ട കുക്കു1992വി വർഗ്ഗീസ്സുനിൽ
മഹാനഗരം1992കെ ജി ജോർജ്ജ്ടി കെ രാജീവ് കുമാർ
കിഴക്കൻ പത്രോസ്‌1992പ്ലാസാ പിൿചേർസ്ടി എസ് സുരേഷ് ബാബു
എന്നോടിഷ്ടം കൂടാമോ1992ടി ശശികമൽ
വെൽകം ടു കൊടൈക്കനാൽ1992ഹമീദ്അനിൽ ബാബു
കുലപതി1993ഹെൻ‌റിനഹാസ്
കൗശലം (ഹംസധ്വനി)1993ടി എസ് മോഹൻടി എസ് മോഹൻ
തലമുറ1993ചങ്ങനാശ്ശേരി ബഷീർകെ മധു
വാരഫലം1994__താഹ
സൈന്യം1994തിരുപ്പതി ചെട്ടിയാർ ,അമ്പുജോഷി
പോർട്ടർ (മൂന്നാം‌ലോക പട്ടാളം)1994മാധവി മോഹൻഎം പത്മകുമാർ
കമ്മീഷണർ1994കുഞ്ഞുമൊയ്തീൻ സാഹിബ്എം മണിഷാജി കൈലാസ്
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്1995സജി തോമസ്അനിൽ ബാബു
പീറ്റർ സ്കോട്ട്‌1995അനീസ് ഫിലിംസ്ബിജു വിശ്വനാഥ്
ശോഭനം1997ജോസ് മുണ്ടാടൻഎസ് ചന്ദ്രൻ
എഴുപുന്ന തരകൻ1999മാത്യു തരകൻപി ജോർജ്ജ് ജോസഫ്പി ജി വിശ്വംഭരൻ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • നാടകാഭിനയത്തിന് കേരള സംഗീതനാടക അക്കാദമി പുരസ്കാരം[4] (2004)
  • മികച്ച സ്വഭാവനടനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം മൂന്നു തവണ ലഭിച്ചു. (1999, 2000, 2002)[5]

അഭിനയിച്ച ചില ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "RIP : KPAC Sunny". Archived from the original on 2011-09-12. Retrieved 2011-11-11.
  2. KPAC Sunny - imprints on Indian Film screen
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-29. Retrieved 2017-05-21.
  4. KERALA SANGEETHA NATAKA AKADEMI AWARD[പ്രവർത്തിക്കാത്ത കണ്ണി]
  5. വൺ ഇന്ത്യ[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെ.പി.എ.സി._സണ്ണി&oldid=4578898" എന്ന താളിൽനിന്ന് ശേഖരിച്ചത്