പി.വി. സിന്ധു
പി.വി. സിന്ധു | |
---|---|
![]() | |
വ്യക്തി വിവരങ്ങൾ | |
ജനനനാമം | പുസർല വെങ്കട്ട സിന്ധു |
രാജ്യം | ![]() |
ജനനം | ഹൈദരാബാദ് | ജൂലൈ 5, 1995
ഉയരം | 5 അടി (1.5240000000 മീ)* |
കൈവാക്ക് | വലംകൈ |
കോച്ച് | പുല്ലേല ഗോപീചന്ദ് |
വനിതാ സിംഗിൾസ് | |
ഉയർന്ന റാങ്കിങ് | 2 (7 April 2017[1]) |
നിലവിലെ റാങ്കിങ് | 5 (20 August 2019[2]) |
BWF profile |
ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പി.വി. സിന്ധു എന്ന പുസർല വെങ്കട്ട സിന്ധു [3]. 2019 ഓഗസ്റ്റ് 25 നു സ്വിറ്റ്സർലണ്ടിലെ ബാസിലിൽ നടന്ന ഫൈനലിൽ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-7, 21-7) മറികടന്നാണ് സിന്ധു ചരിത്രം കുറിച്ച് ലോക ചാമ്പ്യൻ ആയത് [4].2017 ലും [5] 2018 ലും [6] ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയുരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു .2013 ൽ തന്നെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായിക്കൊണ്ട് പി.വി. സിന്ധു തന്റെ കരിയറിലെ എറ്റവും മികച്ച നേട്ടം കുറിച്ചിരുന്നു [7] ,[8] .2016 ആഗസ്റ്റ് 18 ന് റിയോ ഒളിമ്പിക്സ് 2016 സെമിഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തി ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമായി സിന്ധു മാറി. ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും രണ്ടുതവണ ലോക ചാമ്പ്യനും ആയ സ്‌പെയ്‌നിന്റെ കരോലിന മാരിനോട് പരാജയപ്പെട്ടു എങ്കിലും വെള്ളി മെഡൽ നേടി ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിത താരമായി സിന്ധു മാറി [9].2017 ഏപ്രിൽ 2ന് സിന്ധു കരിയറിലെ മികച്ച റാങ്കിങ് ആയ ലോക രണ്ടാം നമ്പർ താരമായി , നിലവിൽ അഞ്ചാം റാങ്കിൽ ആണ്.[10]. പ്രശസ്ത ബാഡ്മിന്റൺ താരമായിരുന്ന പുല്ലേല ഗോപീചന്ദ് ആണ് സിന്ധുവിന്റെ പരിശീലകൻ.സൈനാ നേവാളിന് ശേഷം ലോക റാങ്കിംഗിൽ മുന്നിട്ട് നിൽക്കുന്ന ഇന്ത്യൻ കളിക്കാരി ആണ് സിന്ധു.
2013 മേയ് 4ന് സിന്ധു മലേഷ്യ ഗ്രാന്റ് പ്രി ഗോൾഡ് കരസ്ഥമാക്കി. കലാശക്കളിയിൽ സിംഗപ്പൂരിന്റെ ജുവാൻ ഗുവിനേ 21-17, 17-21, 21-19 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്.[11]
സിന്ധുവിന്റെ പ്രധാന നേട്ടങ്ങൾ[തിരുത്തുക]
- ലോക ബാഡ്മിന്റൺ ചാമ്പ്യൻ 2019
- ലോക ബാഡ്മിന്റൺ റണ്ണർ അപ്പ് 2018
- ലോക ബാഡ്മിന്റൺ റണ്ണർ അപ്പ് 2017
- ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് മൂന്നാം സ്ഥാനം 2013(വെങ്കല മെഡൽ) [8]
- 2016 ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ഏക ഇന്ത്യൻ താരം. വെള്ളി മെഡൽ
- 2013 ഇന്ത്യൻ സൂപ്പർ സീരീസിൽ രണ്ടാം സ്ഥാനം.
- 2012ൽ നിലവിലെ ഒളിമ്പിക്സ് ജേതാവായ ലി ചുറേയിയേ തോല്പിച്ചു.
- 2013ൽ നിലവിലെ ഏഷ്യൻ ഗെയിംസ് ജേതാവായ വാംഗ് ഷിക്സിയാനേ തോല്പിച്ചു.
- 2013 മേയിൽ മലേഷ്യൻ ഓപ്പൺ കിരീടം നേടി.[12]
- 2013 നവംബർ 30നു മകാവു ഓപ്പൺ ഗ്രാൻപ്രീ ഗോൾഡ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടി.[12]
- 2016ലെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം
- 2017 സെപ്റ്റംബർ 17നു കൊറിയ ഓപ്പൺ സൂപ്പർ സീരീസിൽ കിരീടം നേടി.[13]
2016 റിയോ ഒളിമ്പിക്സിൽ[തിരുത്തുക]
ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും രണ്ടുതവണ ലോക ചാമ്പ്യനും ആയ സ്‌പെയ്‌നിന്റെ കരോലിന മാരിനോട് പരാജയപ്പെട്ടു.സെമിഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തി.ലോക രണ്ടാം റാങ്കുകാരിയും രണ്ട് തവണ ഒളിംമ്പിക് സ്വർണ്ണ മെഡൽ നേടിയിട്ടുമുള്ള ചൈനയുടെ വാങ് യിഹാനെയാണ് സിന്ധു ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ചത്.
മത്സര തലം | എതിരാളി | ഫലം | കളി നില | പോയിന്റുകൾ |
---|---|---|---|---|
ഗ്രൂപ്പ് മത്സരം | ![]() |
വിജയിച്ചു | 2-1 | 19-21, 21-15, 21-17 |
ഗ്രൂപ്പ് മത്സരം | ![]() |
വിജയിച്ചു | 2-0 | 21-4, 21-9 |
പ്രീ ക്വാർട്ടർ | ![]() |
വിജയിച്ചു | 2-0 | 21-13,21-15 |
ക്വാർട്ടർ | ![]() |
വിജയിച്ചു | 2-0 | 22-20, 21-19 |
സെമി ഫൈനൽ | ![]() |
വിജയിച്ചു | 2-0 | 21-19, 21-10 |
ഫൈനൽ | ![]() |
Silver | 1-2 | 21-19, 12-21, 15-21 |
ബഹുമതികൾ[തിരുത്തുക]
- 2013 ൽ അർജുന അവാർഡ് സമ്മാനിച്ചു രാജ്യം സിന്ധുവിനെ ആദരിച്ചു [14]
- 2015 ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം സിന്ധുവിനെ ആദരിച്ചു [15].
- 2016 ൽ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ചു [16]
- സ്പോർട്സ് വുമൺ ഹൈദരാബാദ്
അവലംബം[തിരുത്തുക]
- ↑ "World No 2 on 7th April 2017 -". www. bwflive.tournamentsoftware.com.
- ↑ "Current Ranking -". www. bwflive.tournamentsoftware.com.
- ↑ "P. V. Sindhu -". www. bwflive.tournamentsoftware.com.
- ↑ "P. V. Sindhu World Champion 2019-". www. bwflive.tournamentsoftware.com.
- ↑ "P. V. Sindhu World Championship Runner Up 2017-". www.bwfworldchampionships.bwfbadminton.com.
- ↑ "P. V. Sindhu World Championship Runner Up 2018-". www.bwfworldchampionships.bwfbadminton.com.
- ↑ "P. V. Sindhu World Championship Bronze 2013-". www.bwfworldchampionships.bwfbadminton.com.
- ↑ 8.0 8.1 "ലോക ബാഡ്മിന്റൺ : സിന്ധു സെമിയിൽ തോറ്റു". മാതൃഭൂമി സ്പോർട്സ്. മൂലതാളിൽ നിന്നും 2013-08-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഓഗസ്റ്റ്10.
{{cite news}}
: Check date values in:|accessdate=
(help) - ↑ "P. V. Sindhu Rio Olypocs 2016 Runner Up -". www.olympic.org.
- ↑ "അന്താരാഷ്ട്ര ബാഡ്മിന്റൺ റാങ്കിംഗ്". bwfbadminton.org. 2013-05-23.
- ↑ "സിന്ദു മലേഷ്യ ഗ്രാന്റ് പ്രി ജയിച്ചു". ദ ഹിന്ദു. 2013-05-04.
- ↑ 12.0 12.1 "മക്കാവു ഓപ്പൺ ബാഡ്മിന്റൺ കിരീടം പി.വി സിന്ധുവിന്". മാതൃഭൂമി സ്പോർട്സ്. മൂലതാളിൽ നിന്നും 2013-12-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഡിസംബർ 1.
{{cite news}}
: Check date values in:|accessdate=
(help) - ↑ http://www.mathrubhumi.comhttp[പ്രവർത്തിക്കാത്ത കണ്ണി]://www.mathrubhumi.com/sports/badminton/pv-sindhu-wins-korea-open-superseries-final-nozomi-okuhara-1.2244399 Archived 2017-09-17 at the Wayback Machine.
- ↑ "Arjuna Award for P.V.Sindhu in 2013-". www.sportsauthorityofindia.nic.in. മൂലതാളിൽ നിന്നും 2019-08-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-26.
- ↑ "Padma Shree for P.V.Sindhu in 2015-". www.dashboard-padmaawards.gov.in. മൂലതാളിൽ നിന്നും 2020-08-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-26.
- ↑ "Rajiv Gandhi Khel Ratna award for P.V.Sindhu in 2016-". www.pib.gov.in.