പി.വി. സിന്ധു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P.V. Sindhu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പി.വി. സിന്ധു
NAC Jewellers Honors Olympic Silver Medalist PV Sindhu.jpg
വ്യക്തി വിവരങ്ങൾ
ജനനനാമംപുസർല വെങ്കട്ട സിന്ധു
രാജ്യം ഇന്ത്യ
ജനനം (1995-07-05) ജൂലൈ 5, 1995 (പ്രായം 24 വയസ്സ്)
ഹൈദരാബാദ്
ഉയരം6 ft 4 in (1.93 m)
കൈവാക്ക്വലംകൈ
കോച്ച്പുല്ലേല ഗോപീചന്ദ്
വനിതാ സിംഗിൾസ്
ഉയർന്ന റാങ്കിങ്2 (7 April 2017[1])
നിലവിലെ റാങ്കിങ്5 (20 August 2019[2])
BWF profile

ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പി.വി. സിന്ധു എന്ന പുസർല വെങ്കട്ട സിന്ധു . 2019 ഓഗസ്റ്റ് 25 നു  സ്വിറ്റസർലണ്ടിലെ  ബാസിലിൽ നടന്ന ഫൈനലിൽ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-7, 21-7) മറികടന്നാണ് സിന്ധു ചരിത്രം കുറിച്ച് ലോക ചാമ്പ്യൻ ആയത്.സൈനാ നേവാളിന് ശേഷം ലോക റാങ്കിംഗിൽ മുന്നിട്ട് നിൽക്കുന്ന ഇന്ത്യൻ കളിക്കാരി ആണ് സിന്ധു. 2012 മെയ് 2ന് സിന്ധു കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 13ൽ എത്തി.[3]. 2016 ആഗസ്റ്റ് 18 ന് റിയോ ഒളിമ്പിക്സ് 2016 സെമിഫൈനലി‍ൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തി ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമായി സിന്ധു മാറി. പ്രശസ്ത ബാഡ്മിന്റൺ താരമായിരുന്ന പുല്ലേല ഗോപീചന്ദ് ആണ് സിന്ധുവിന്റെ പരിശീലകൻ.

2013 മേയ് 4ന് സിന്ധു മലേഷ്യ ഗ്രാന്റ് പ്രി ഗോൾഡ് കരസ്ഥമാക്കി. കലാശക്കളിയിൽ സിംഗപ്പൂരിന്റെ ജുവാൻ ഗുവിനേ 21-17, 17-21, 21-19 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്.[4] 2013ൽ തന്നെ ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായിക്കൊണ്ട് പി.വി. സിന്ധു തന്റെ കരിയറിലെ എറ്റവും മികച്ച നേട്ടം കുറിച്ചു.[5]

സിന്ധുവിന്റെ മറ്റ് പ്രധാന നേട്ടങ്ങൾ ചുവടെ കൊടുക്കുന്നു

 • 2016 ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ഏക ഇന്ത്യൻ താരം.
 • 2013 ഇന്ത്യൻ സൂപ്പർ സീരീസിൽ രണ്ടാം സ്ഥാനം.
 • 2012ൽ നിലവിലെ ഒളിമ്പിക്സ് ജേതാവായ ലി ചുറേയിയേ തോല്പിച്ചു.
 • 2013ൽ നിലവിലെ ഏഷ്യൻ ഗെയിംസ് ജേതാവായ വാംഗ് ഷിക്സിയാനേ തോല്പിച്ചു.
 • 2013 മേയിൽ മലേഷ്യൻ ഓപ്പൺ കിരീടം നേടി.[6]
 • ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് പി.വി. സിന്ധു.[5]
 • 2013 നവംബർ 30നു മകാവു ഓപ്പൺ ഗ്രാൻപ്രീ ഗോൾഡ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടി.[6]
 • 2016ലെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം
 • 2017 സെപ്റ്റംബർ 17നു കൊറിയ ഓപ്പൺ സൂപ്പർ സീരീസിൽ കിരീടം നേടി.[7]

2016 റിയോ ഒളിമ്പിക്സിൽ[തിരുത്തുക]

ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും രണ്ടുതവണ ലോക ചാമ്പ്യനും ആയ സ്‌പെയ്‌നിന്റെ കരോലിന മാരിനോട് പരാജയപ്പെട്ടു.

ലോക രണ്ടാം റാങ്കുകാരിയും രണ്ട് തവണ ഒളിംമ്പിക് സ്വർണ്ണ മെഡൽ നേടിയിട്ടുമുള്ള ചൈനയുടെ വാങ് യിഹാനെയാണ് സിന്ധു ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ചത്.

ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതയും ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരവുമാണ് സിന്ധു.

മത്സര തലം എതിരാളി ഫലം കളി നില പോയിന്റുകൾ
ഗ്രൂപ്പ് മത്സരം  Michelle Li (CAN) വിജയിച്ചു 2-1 19-21, 21-15, 21-17
ഗ്രൂപ്പ് മത്സരം  Laura Sárosi (HUN) വിജയിച്ചു 2-0 21-4, 21-9
പ്രീ ക്വാർട്ടർ  Tai Tzu-ying (TPE) വിജയിച്ചു 2-0 21-13,21-15
ക്വാർട്ടർ  വാങ് യിഹാൻ (CHN) വിജയിച്ചു 2-0 22-20, 21-19
സെമി ഫൈനൽ  Nozomi Okuhara (JPN) വിജയിച്ചു 2-0 21-19, 21-10
ഫൈനൽ  Carolina Marín (ESP) Silver 1-2 21-19, 12-21, 15-21


https://bwflive.tournamentsoftware.com/player-profile/0BF2D10A-66EB-4B90-BB4B-3F70D4ADAD99%7CBWF Profile Sindhu

അവലംബം[തിരുത്തുക]

 1. "BWF World Rankings - All Time Highest". Badminton World Federation. ശേഖരിച്ചത് 15 April 2019.
 2. "BWF World Rankings - Current". Badminton World Federation. ശേഖരിച്ചത് 14 April 2019.
 3. "അന്താരാഷ്ട്ര ബാഡ്മിന്റൺ റാങ്കിംഗ്". bwfbadminton.org. 2013-05-23.
 4. "സിന്ദു മലേഷ്യ ഗ്രാന്റ് പ്രി ജയിച്ചു". ദ ഹിന്ദു. 2013-05-04.
 5. 5.0 5.1 "ലോകബാഡ്മിന്റൺ : സിന്ധു സെമിയിൽ തോറ്റു". മാതൃഭൂമി സ്പോർട്സ്. ശേഖരിച്ചത് 2013 ഓഗസ്റ്റ്10. Check date values in: |accessdate= (help)
 6. 6.0 6.1 "മക്കാവു ഓപ്പൺ ബാഡ്മിന്റൺ കിരീടം പി.വി സിന്ധുവിന്". മാതൃഭൂമി സ്പോർട്സ്. ശേഖരിച്ചത് 2013 ഡിസംബർ 1.
 7. http://www.mathrubhumi.comhttp://www.mathrubhumi.com/sports/badminton/pv-sindhu-wins-korea-open-superseries-final-nozomi-okuhara-1.2244399
"https://ml.wikipedia.org/w/index.php?title=പി.വി._സിന്ധു&oldid=3203016" എന്ന താളിൽനിന്ന് ശേഖരിച്ചത്