Jump to content

ഷൂട്ടിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shooting എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2008ലെ സമ്മർ ഒളിമ്പിക്‌സിൽ നിന്ന്

തോക്കുകളിൽ നിന്ന് വെടിപൊട്ടിക്കുകയോ അല്ലെങ്കിൽ വില്ലുകൾ, അമ്പുകൾ തുടങ്ങിയ വികസിപ്പിച്ചടുത്ത മുൻപോട്ട് തള്ളുന്ന ആയുധങ്ങൾ പ്രവർത്തിപ്പിക്കുകയോ ചെയ്യുന്ന പ്രക്രിയയാണ് ഷൂട്ടിംഗ്. പീരങ്കി, റോക്കറ്റുകൾ, മിസൈലുകൾ എന്നിവ ഉപയോഗിച്ചുള്ള വെടിവെപ്പ് പോലും ഷൂട്ടിംഗ് എന്ന് വിളിക്കാറുണ്ട്. ഷൂട്ടിംഗിൽ പ്രത്യേകം വൈദഗ്ദ്ധ്യം നേടിയ ആളെ വെടിക്കാരൻ എന്നാണ് അറിയപ്പെടുന്നത്. നായാട്ട്, സ്‌പോർട്‌സ്, യുദ്ധം എന്നീ രംഗങ്ങളിലാണ് ഷൂട്ടിംഗ് നടക്കുക.

ഷൂട്ടിംഗ് മത്സരം

[തിരുത്തുക]
2000ലെ സിഡ്‌നി ഒളിമ്പിക്‌സ് ഷൂട്ടിംഗ് മത്സരം

മത്സര സ്വഭാവമുള്ള റൈഫിൾ ക്ലബ്ബുകൾ 19ആം നൂറ്റാണ്ടിൽ തന്നെ പലരാജ്യങ്ങളിലും രൂപീകരിച്ചിട്ടുണ്ട്.[1] ഉടനെ തന്നെ അന്താരാഷ്ട്ര ഷൂട്ടിംഗ് മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു. 1896 മുതൽ ഷൂട്ടിംഗ് ഒളിമ്പിക്‌സ് മത്സരഇനമായി. 1897 മുതൽ ഷൂട്ടിംഗ് ലോക ചാംപ്യൻഷിപ്പും സംഘടിപ്പിക്കപ്പെട്ടു.[2] ഒളിമ്പിക്, ഒളിമ്പിക് ഇതര റൈഫിൾ, പിസ്റ്റൾ, ഷോട്ട്ഗൺ, ടാർഗറ്റ് ഷൂട്ടിംഗ് മത്സരങ്ങൾ എന്നിവയുചെ ഭരണസമിതി ഇന്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട് ഫെഡറേഷൻ ആണ്. എങ്കിലും, നിരവധി ദേശീയ, അന്തർദേശീയ ഷൂട്ടിംഗ് മത്സരങ്ങൾ മറ്റു ചില സംഘടനകളുടെ നിയന്ത്രണത്തിലും സംഘടിപ്പിക്കപ്പെടുന്നുണ്ട്.[2] ദൂരം, ടാർഗറ്റിന്റെ സ്വഭാവം, ലഭ്യമായ സമയം, ആവശ്യമായ കൃത്യത എന്നിവയ്ക്കും ഉപയോഗിക്കുന്ന തോക്കിനും അനുസരിച്ച് ഷൂട്ടിംഗ് തന്ത്രങ്ങൾ വ്യത്യാസമുണ്ട്. റൈഫിൾ ഉപയോഗിക്കുമ്പോൾ ശ്വാസവും സ്ഥാനവും പ്രധാന പങ്ക് വഹിക്കുന്ന ഒരു ഗെയിമാണിത്. യുദ്ധസമാനമായ ചില ഷൂട്ടിംഗ് മത്സരങ്ങളും ഇന്റർനാഷണൽ പ്രാക്ടിക്കൽ ഷൂട്ടിംഗ് കോൺഫെഡറേഷൻ പോലുള്ള സംഘടനകൾ നടത്തുന്നുണ്ട്. [3] കമിഴ്ന്ന് കിടന്നും മുട്ടുകുത്തി ഇരുന്നു നിവർന്ന് നിന്നുമുള്ള പൊസിഷനുകളിൽ ഷൂട്ടിംഗ് മത്സരങ്ങൾ നടക്കുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. Minshall, David (2005). "Wimbledon & the Volunteers". researchpress.co.uk. Archived from the original on 2012-04-23. Retrieved 17 December 2013.
  2. 2.0 2.1 "The ISSF History". ISSF. Retrieved 17 December 2013.
  3. "Constitution of the International Practical Shooting Confederation" (PDF). IPSC. January 2012. Retrieved 17 December 2013.
"https://ml.wikipedia.org/w/index.php?title=ഷൂട്ടിംഗ്&oldid=3646380" എന്ന താളിൽനിന്ന് ശേഖരിച്ചത്