സാനിയ മിർസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാനിയ
സാനിയ മിർസ 2011 ഫ്രഞ്ച് ഓപ്പണിൽ
Country ഇന്ത്യ
Born (1986-11-15) 15 നവംബർ 1986  (37 വയസ്സ്)
മുംബൈ, ഇന്ത്യ
Turned pro2003
Playsവലംകൈയ്യ, ഇരുകൈകളും കൊണ്ടുള്ള ബായ്ക്ക്‌ഹാൻഡ്
Career prize moneyUS$ 2,218,434
Official web sitehttp://www.mysaniamirza.com/
Singles
Career recordW-L / 261–148
Career titles1 WTA, 14 ITF
Highest rankingന. 27 (27 ഓഗസ്റ്റ് 2007)
Current rankingന. 81 (12 സെപ്റ്റംബർ 2011)
Grand Slam results
Australian Open3R (2005, 2007)
French Open2R (2007, 2009, 2011)
Wimbledon2R (2005, 2007, 2008, 2009)
US Open4R (2005)
Olympic Games1R (2008)
Doubles
Career titles12 WTA, 4 ITF
Highest rankingന. 10 (12 സെപ്റ്റംബർ 2011)
Current rankingന. 10 (12 സെപ്റ്റംബർ 2011)
Grand Slam Doubles results
Australian Open3R (2007, 2008, 2010)
French OpenF (2011)
WimbledonSF (2011)
US OpenQF (2007)
Olympic Games2R (2008)
Mixed Doubles
Career titles1
Grand Slam Mixed Doubles results
Australian OpenW (2009)
French Open2R (2007)
WimbledonQF (2011)
US OpenQF (2007)
Last updated on: 14 ജൂൺ 2011.
സാനിയ മിർസ
Medal record
വനിതാടെന്നിസ്
Representing  ഇന്ത്യ
ആഫ്രോ-ഏഷ്യൻ ഗെയിംസ്
Gold medal – first place 2003 ഹൈദരാബാദ് സിംഗിൾസ്
Gold medal – first place 2003 ഹൈദരാബാദ് വനിതാ ഡബിൾസ്
Gold medal – first place 2003 ഹൈദരാബാദ് മിക്സഡ് ഡബിൾസ്
Gold medal – first place 2003 ഹൈദരാബാദ് ടീം
ഏഷ്യൻ ഗെയിംസ്
Gold medal – first place 2006 ദോഹ മിക്സഡ് ഡബിൾസ്
Silver medal – second place 2006 ദോഹ സിംഗിൾസ്
Silver medal – second place 2006 ദോഹ ടീം
Silver medal – second place 2010 ഗ്വാങ്ഝോ മിക്സഡ് ഡബിൾസ്
Bronze medal – third place 2010 ഗ്വാങ്ഝോ സിംഗിൾസ്
Bronze medal – third place 2002 ബൂസാൻ മിക്സഡ് ഡബിൾസ്
കോമൺവെൽത്ത് ഗെയിംസ്
Silver medal – second place 2010 ഡെൽഹി സിംഗിൾസ്
Bronze medal – third place 2010 ഡെൽഹി വനിതാ ഡബിൾസ്

ഇന്ത്യയിൽ നിന്നുള്ള പ്രഫഷണൽ വനിതാ ടെന്നിസ്‌ താരമാണ്‌ സാനിയ മിർസ (ജനിച്ചത് 15 നവംബർ 1986[1] ഉറുദു: سانیا مِرزا; ). ഗ്രാൻഡ്‌സ്ലാം ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ വരെയെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് സാനിയ. വിമൻസ്‌ ടെന്നിസ്‌ അസോസിയേഷൻ റാങ്കിങ്ങിൽ അമ്പതിനുള്ളിലെത്തിയും ശ്രദ്ധേയയായി.

ജീവിതരേഖ[തിരുത്തുക]

1986 നവംബർ 15 ന് മുംബൈയിൽ ജനിച്ചു. പിതാവ് ഇമ്രാൻ മിർസ. മാതാവ് നസീമ. ഹൈദരാബാദിൽ സ്ഥിരതാമസം. ആറാം വയസ്സിൽ ലോൺ ടെന്നീസ് കളിക്കാൻ തുടങ്ങി. ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ അച്ഛൻ സി. ജി. കൃഷ്ണ ഭൂപതി ആയിരുന്നു ഹൈദരാബാദിലെ നിസാം ക്ലബ്ബിൽ കളിക്കാൻ തുടങ്ങിയപ്പോൾ സാനിയയുടെ കോച്ച്. സെക്കന്തരാബാദിലെ സിന്നറ്റ് ടെന്നീസ് അക്കാദമിയിൽ നിന്നാണ് പ്രഫഷണൽ ടെന്നീസ് പഠിച്ചത്. അതിനു ശേഷം അമേരിക്കയിലെ ഏയ്‌സ് ടെന്നീസ് അക്കാദമിയിൽ ചേർന്നു.

1999-ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ടായിരുന്നു സാനിയയുടെ ആദ്യത്തെ അന്തർദ്ദേശീയമത്സരം. 2003-ൽ ലണ്ടനിൽ വെച്ച് വിംബിൾഡൺ ജൂനിയർ ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടം നേടിക്കൊണ്ട് വിംബിൾഡൺ മത്സരത്തിൽ ഏതെങ്കിലും വിഭാഗത്തിൽ കിരീടം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന ബഹുമതി നേടി.

2005ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ മൂന്നാം റൌണ്ടിലെത്തി. യു.എസ്‌. ഓപ്പണിൽ നാലാം റൌണ്ട്‌ വരെയെത്തി റാങ്കിങ്ങിൽ വൻമുന്നേറ്റം നടത്തി. ഏതെങ്കിലുമൊരു ഗ്രാൻഡ്‌സ്ലാം ടൂർണമെന്റിന്റെ അവസാന പതിനാറിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി സാനിയ. എന്നാൽ നാലാം റൌണ്ട്‌ പോരാട്ടത്തിൽ ആ സമയത്തെ ലോക ഒന്നാം നമ്പർ താരമായിരുന്ന റഷ്യയുടെ മരിയ ഷറപ്പോവയോട്‌ പൊരുതി തോറ്റു. ഹൈദരാബാദ് ഓപ്പൺ ഡബിൾസ് ടൂർണമെന്റിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ ലിസൽ ഹ്യൂബറുമായി ചേർന്ന് വിജയം കരസ്ഥമാക്കി. ഒരു ഇന്ത്യൻ താരം ആദ്യമായിട്ട് വനിതാ ടെന്നീസ് അസോസിയേഷൻ കിരീടം നേടുന്നതും അന്നാണ്.

2007ൽ അക്യൂറ ക്ലാസിക് ടെന്നീസ് ടൂർണമെൻറിൽ നാലാം റൗണ്ടിൽ എത്തിയതിന്റെ മികവിൽ സാനിയയുടെ റാങ്കിംഗ് 30 ആയി ഉയർന്നു. 2007 ഓഗസ്റ്റ് ഒന്പതിന് ഈസ്റ്റ് വെസ്റ്റ് ബാങ്ക് ക്ലാസിക് ടെന്നീസ് ടൂർണമെൻറിൽ മുൻ ലോക ഒന്നാം നമ്പർ താരം മാർട്ടിന ഹിൻഗിസിനെ അട്ടിമറിച്ചു. സ്കോർ 6-2, 2-6, 6-4.

ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാല് സ്വർണമെഡലുകൾ കരസ്ഥമാക്കി. ഏഷ്യൻ ഗെയിംസ് മിക്സഡ് ഡബിൾസിൽ സാനിയ -ലിയാൻഡർ സഖ്യം വെങ്കലം നേടി. 2004ൽ ഇന്ത്യാ ഗവണ്മെന്റിന്റെ അർജുന അവാർഡ് നേടി.

'യുണൈറ്റഡ് നേഷൻസ് വുമണി'ൻറെ ദക്ഷിണേഷൃൻ മേഖലാ അംബാസഡറായി സാനിയയെ 2014 നവംബർ 26- ന് (പഖൃാപിച്ചു.

ഒറ്റനോട്ടത്തിൽ[തിരുത്തുക]

ടൂർണമന്റ്‌ 2005 2004 2003 2002 2001
ഓസ്ട്രേലിയൻ ഓപ്പൺ റൗണ്ട് 3 - - - -
ഫ്രഞ്ച് ഓപ്പൺ റൗണ്ട് 1 - - - -
വിംബിൾഡൺ റൗണ്ട് 2 - - - -
യു.എസ്. ഓപ്പൺ റൗണ്ട് 4 - - - -
ഡബ്ല്യു.ടി.എ. ഫൈനലുകൾ 2 - - - -
ഡബ്ല്യു.ടി.എ. കിരീടങ്ങൾ 1 - - - -
ഐ.ടി.എഫ്‌. കിരീടങ്ങൾ - 6 3 3 -
ജയ-പരാജയങ്ങൾ 8-2 50-8 20-5 20-4 6-3
വർഷാന്ത്യ റാങ്കിംഗ്‌ 34 206 399 837 987

അവാർഡുകൾ[തിരുത്തുക]

  • രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം - 2015
  • പത്മഭൂഷൻ പുരസ്കാരം - 2016[2]

സ്വകാര്യ ജീവിതം[തിരുത്തുക]

2010 ഏപ്രിൽ 12-ന്‌ സാനിയ പാകിസ്താൻ ക്രിക്കറ്റ് താരമായ ഷോയിബ് മാലിക്കിനെ വിവാഹം ചെയ്തു.[3][4]

വിവാദങ്ങൾ[തിരുത്തുക]

  • പാകിസ്താനിയായ ശുഐബ് മാലികുമായുള്ള വിവാഹത്തെ തുടർന്ന് രാജ്യദ്രോഹി എന്ന് ബാൽതാക്കറെയാൽ ആക്ഷേപിക്കപ്പെട്ടു[5].
  • 2012 ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുക്കാൻ, ലിയാണ്ടറിനൊപ്പം കളിക്കാം എന്നെഴുതിനൽകണമെന്ന നിബന്ധനക്കെതിരെ സാനിയ ഇന്ത്യൻ ടെന്നീസ് അസോസിയേഷന് തുറന്നകത്ത് എഴുതുകയുണ്ടായി[6].
  • ജനനം കൊണ്ട് ഇസ്ലാം മതത്തിൽ പെട്ട വ്യക്തിയായതിനാൽ ശരീരഭാഗങ്ങൾ വെളിപ്പെടുത്തുന്ന വസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട് കളിക്കുന്നതിൽ മുസ്ലിം പുരോഹിതസമൂഹം പ്രതിഷേധിച്ചിട്ടുണ്ട് [7][8].

̈2015 ൽ സാനിയ മിർസയ്ക്ക് ഖേൽരത്‌ന പുരസ്കാരം നൽകാനുള്ള തീരുമാനം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സാനിയയ്ക്ക് പുരസ്കാരം നൽകാനുള്ള ശുപാർശയ്ക്കെതിരെ പാരാലിംപിക് താരമായ എച്ച്.എൻ. ഗിരിഷ സർപ്പിച്ച ഹർജിയെത്തുടർന്നാണ് സാനിയയ്ക്ക് പുരസ്കാരം നൽകാനുള്ള തീരുമാനം കോടതി സ്റ്റേ ചെയ്തത്. തുടർന്ന് സാനിയയ്ക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. പിന്നീട് അവാർഡ് രാഷ്ട്രപതി പ്രണബ് മുഖർജി സമ്മാനിച്ചു.

അവലംബം[തിരുത്തുക]

  1. "Sania Mirza profile". ശേഖരിച്ചത് 2009-06-04.
  2. "MINISTRY OF HOME AFFAIRS PRESS NOTE" (PDF). മൂലതാളിൽ (PDF) നിന്നും 2017-08-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-29.
  3. artsyHANDS: Shoaib Malik and Sania Mirza: Photos from the Wedding
  4. "Sania Mirza weds Shoaib Malik In Hyderabad".
  5. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 752. 2012 ജൂലൈ 23. ശേഖരിച്ചത് 2013 മെയ് 09. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  6. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 752. 2012 ജൂലൈ 23. ശേഖരിച്ചത് 2013 മെയ് 09. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  7. "Tennis star Sania Mirza shuns Indian matches". 07-02-2008. ശേഖരിച്ചത് 07-02-2008. {{cite web}}: Check date values in: |accessdate= and |date= (help)
  8. "Dress properly, Sania: Maulvis". 04-08-2005. ശേഖരിച്ചത് 07-02-2008. {{cite web}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=സാനിയ_മിർസ&oldid=3848165" എന്ന താളിൽനിന്ന് ശേഖരിച്ചത്