ടെന്നീസ്
കളിയുടെ ഭരണസമിതി | ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ |
---|---|
ആദ്യം കളിച്ചത് | പത്തെമ്പതാം നൂറ്റാണ്ട് |
സ്വഭാവം | |
ശാരീരികസ്പർശനം | No |
ടീം അംഗങ്ങൾ | സിംഗിൾസ് / ഡബിൾസ് |
വർഗ്ഗീകരണം | റാക്കറ്റ് സ്പോർട്ട് |
കളിയുപകരണം | ടെന്നീസ് ബോൾ |
ഒളിമ്പിക്സിൽ ആദ്യം | 1896-1924, 1988 മുതൽ |
ഒരു വലക്കു മുകളിലൂടെ റാക്കറ്റ് ഉപയോഗിച്ച് പന്ത് അടിച്ചുകളിക്കുന്ന കളിയാണ് ടെന്നിസ്. ഫ്രാൻസ് ടെന്നീസിന്റെ ജന്മനാടായി കണക്കാക്കുന്നു.1872ൽ ആദ്യ ടെന്നീസ് ക്ലബ് ആയ ലാമിങ്ടൺ നിലവിൽ വന്നു.
ഗ്രാന്റ്സ്ലാം മത്സരങ്ങൾ
[തിരുത്തുക]ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടെന്നീസ് മത്സരപരമ്പരകളെയാണ് ഗ്രാന്റ്സ്ലാം എന്ന് വിളിക്കുന്നത്. താഴെപ്പറയുന്ന നാല് ഗ്രാൻറ്സ്ലാം ടൂർണ്ണമെൻറുകൾ ആണ് ഇപ്പോഴുള്ളത്.
എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ ആദ്യത്തേതാണ് ഓസ്ട്രേലിയൻ ഓപ്പൺ. എല്ലാ വർഷവും ജനുവരിയിൽ മെൽബൺ പാർക്കിലാണ് ഈ മത്സരം നടക്കുന്നത്. 1905-ൽ ആരംഭിച്ച ഈ ടൂർണമെന്റ് 1905 മുതൽ 1987- വരെ പുൽ മൈതാനത്തായിരുന്നു നടത്തിയിരുന്നത്. എന്നാൽ 1988 മുതൽ മെൽബൺ പാർക്കിലെ ഹാർഡ് കോർട്ടിലാണ് ഈ മത്സരങ്ങൾ നടത്തപ്പെടുന്നത്.
എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ രണ്ടാമത്തേതാണ് ഫ്രഞ്ച് ഓപ്പൺ. പാരീസിലെ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിലാണ് ഈ ടെന്നീസ് ടൂർണമെന്റ് നടത്തുന്നത്. ഇന്ന് കളിമൺ കോർട്ട് ഉപയോഗിക്കുന്ന ഏക ഗ്രാൻറ്സ്ലാം ടൂർണ്ണമെന്റാണ് ഇത്. മെയ്, ജൂൺ മാസങ്ങളിലെ ഏതെങ്കിലും രണ്ട് ആഴ്ചകളിലാണ് ഫ്രഞ്ച് ഓപ്പൺ നടത്തുന്നത്.
എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ മൂന്നാമത്തേതാണ് വിംബിൾഡൺ.വിംബിൾഡൺ ആരംഭിച്ചത് 1877-ൽ ആണ്. 1884-ൽ ഡബിൾസും 1913-ൽ മിക്സഡ് ഡബിൾസും ആരംഭിച്ചു. എല്ലാ വർഷവും ജൂൺ മാസത്തിലെ അവസാനത്തെയും ജൂലൈ മാസത്തിലെ ആദ്യത്തേയും ആഴ്ചകളിലായിട്ടാണ് മത്സരം നടക്കുക. പുൽമൈതാനത്താണ് വിംബിൾഡൺ മത്സരങ്ങൾ നടക്കുന്നത്. പുല്ലിൽ കളിക്കുന്ന ഒരേയൊരു ഗ്രാന്റ്സ്ലാം മത്സരവും ഇതാണ്.
എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ അവസാനത്തേതാണ് യു.എസ്. ഓപ്പൺ.എല്ലാ കൊല്ലവും ഓഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിലെ രണ്ടാഴ്ചയായാണ് ഈ ടൂർണമെന്റ് നടക്കുന്നത്.1978 മുതൽ ഈ ടൂർണമെന്റ് നടത്തുന്നത് USTA Billie Jean King National Tennis Center (at Flushing Meadows-Corona Park in Queens, New York City) ലെ ഹാർഡ് കോർട്ടിലാണ്(Hard Court).ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ഗ്രാൻറ്സ്ലാം ടൂർണമെൻറ് ആണ് യു.എസ്. ഓപ്പൺ.
ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയത് റോജർ ഫെഡററാണ്. 1976 മുതൽ 1980 വരെ തുടർച്ചയായി വിംബിൾഡൺ ചാമ്പ്യനായിരുന്നത് ബ്യോൺ ബോർഗ് (സ്വീഡൻ) ആണ്. വിംബിൾഡൺ ജൂനിയർ കിരീടം നേടിയ ആദ്യ ഏഷ്യാക്കാരനാണ് രാമനാഥൻ കൃഷ്ണൻ .1954ൽ ആണത്. 2004-ലെ യു.എസ്. ഓപ്പൺ പുരുഷവിഭാഗം ജേതാവ് ആണ് റോജർ ഫെഡറർ. സ്വെൽറ്റാന കുസ്‌നെറ്റ്‌സോവണ് വനിത വിഭാഗം ജേതാവ്. 2005 ലെ ആസ്‌ത്രേല്യൻ ഓപ്പൺ ജേതാവണ് മാരത്ത് സഫിൻ. വനിത വിഭാഗത്തിലെ ജേതാവ് സെറീന വില്യംസും അണ്. 2004-ലെ വിംബിൾഡൺ വനിത വിഭാഗം സിംഗിൾസ് കിരീടം നേടിയത് മരിയ ഷെറപ്പോവ (റഷ്യ), പുരുഷവിഭാഗം കിരീടം നേടിയത് റോജർ ഫെഡറർക്കാണ്. 2004-ൽ ഫ്രഞ്ച് ഓപ്പൺ വനിത കിരീടം നേടിയത് അനസ്കാസിയ മിസ്കിന (റഷ്യ). പുരുഷ കിരീടം നേടിയത് ഗാസ്റ്റൻ ഗോഡിയോവ്(അർജൻറീന) ആണ്.
ഇന്ത്യൻ ടെന്നീസ്
[തിരുത്തുക]ഇന്ത്യൻ ടെന്നിസിന്റെ അടുത്ത യുഗം ആരംഭിച്ചത് അമൃതരാജ് സഹോദരന്മാർ എന്നറിയപ്പെട്ട വിജയ് അമൃതരാജ്, ആനന്ദ് അമൃതരാജ് എന്നിവരിലൂടെയാണ്. പിന്നീട് മഹേഷ്ഭൂപതി - ലിയാൻഡർ പെയ്സ് സഖ്യം ഇന്ത്യൻ ടെന്നിസിന്റെ നടുനായകത്വം വഹിക്കുന്നവരായി.
ആദ്യ ദേശീയ ടെന്നീസ് ചാമ്പ്യൻഷിപ്പ് നടന്നത് 1910ൽ അണ്. വിംബിൾഡൺ സ്വീഡ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ താരം ദ്വിലീപ് ബോസ് (1950) അണ്. ജൂനിയർ വിംബിൾഡണിൽ വിജയിച്ച താരങ്ങൾ രാമനാഥ് കൃഷ്ണൻ (1954)ൽ, രമേഷ് കൃഷ്ണൻ (1979)ൽ, ലിയാണ്ടർ പേസ് (1991)ൽ എന്നിങ്ങനെ. ഫ്രഞ്ച് ഓപ്പൺ ഡബിൾസ് കിരീടം നേടിയ ആദ്യ ഇന്ത്യൻ ജോഡിയണ് ലിയാണ്ടർ പേസ് - മഹേഷ്ഭുപതി എന്നി താരങ്ങൾ. ഇന്ത്യ ആദ്യമായി ഡേവിസ് കപ്പിൽ പങ്കെടുത്തത് 1921ൽ അണ് ജൂനിയർ ഫ്രഞ്ച് ഓപ്പൺ വിജയിച്ച ഇന്ത്യൻ താരം രമേശ് കൃഷ്ണൻ -1979ൽ ( രമേശ് കൃഷ്ണൻ പത്തുതവണ ദേശീയ കിരീടം നേടിയിട്ടുണ്ട്). ബ്രിട്ടാനിയ അമൃതരാജ് ടെന്നീസ് അക്കാഡമി സ്ഥിതി ചെയ്യുന്നത് ചെന്നൈയിൽ ആണ് (1984ൽ സ്ഥാപിതമായി). രാമനാഥ് കൃഷ്ണനാണ് ആദ്യ അർജുന അവർഡ് ലഭിച്ച ടെന്നീസ് താരം. ഫ്ലഷിങ് മെഡോസ് എന്നറിയപ്പെടുന്നത് U.S.ഓപ്പൺ അരങ്ങേറുന്ന ഗ്രൌണ്ട് അണ്. ഗ്രാൻറ് സ്‌ളാം ടൂർണമെൻറിന്റെ ഒന്നാം റൌണ്ട് കടന്ന ആദ്യ ഇന്ത്യൻ വനിതയാണ് നിരുപമാ വൈദ്യനാഥൻ
കളിയുപകരണങ്ങൾ
[തിരുത്തുക]-
ടെന്നീസ് പന്ത്
-
ടെന്നീസ് വല
-
ടെന്നീസ് ബാറ്റ്
-
പന്തുകൾ
-
ടെന്നീസ് ബാറ്റ്-പന്തുകൾ
-
ടെന്നീസ് ബാറ്റ്
-
ടെന്നീസ് കോർട്ട്
-
Tennis wall
പ്രൊഫെഷണൽ ടെന്നീസ്
[തിരുത്തുക]-
Scoreboard
-
Ceremony at finish of play
-
Winners trophies
-
Shaking hands at the end of the match
-
Leaping the tennis net is a dangerous practice
ടെന്നീസ് പലതരത്തിൽ
[തിരുത്തുക]-
വീൽ ചെയർ ടെന്നീസ്
-
മെൻസ് ഡബ്ബിൾ
പലതരത്തിലുള്ള കളി രീതികൾ
[തിരുത്തുക]-
സെർവ് ചെയ്യുവാൻ തയ്യാറെടുക്കുന്നു
-
സെർവ്
-
ഫോർഹാൻഡ്
-
സർവീസ്
-
ബാക്ക് ഹാന്റ് വോളി
-
ഡബിൽ ഹാന്റ് ബാക്ക് ഹാന്റ്
കളിസ്ഥലങ്ങൾ
[തിരുത്തുക]-
Margaret Court, Australian Open
-
US Open (2003)
-
Wimbledon (2004)
-
Chennai (2005)
-
San Jose (2005)
-
Arthur Ashe stadium, US Open (2005)
-
Rochusclub, Düsseldorf (World Team Cup)
-
Olimpisky stadium, Moscow, Kremlin Cup (2005)
-
Luis Armstrong Stadium U.S. Open 2006
-
Arthhur Ashe Statium – US Open 2006
കളിക്കാർ
[തിരുത്തുക]പുരുഷന്മാർ
[തിരുത്തുക]-
ജോസ് അകസുസോ
-
ആർതർ എഷെ
-
ജോൺ പിയൂസ് ബോലാന്റ്
-
റോജർ ഫെഡെറെർ
-
ഫെർണാഡോ ഗോൻസാത്സ്
-
ടോമി ഹാസ്
-
ലെയ് ടൻ ഹെവിറ്റ്
-
ഗോരാൻ ഇവാനിസെവിക്
-
പാട്രിക്ക് കൊനൻ
-
നിക്കോളസ് മാസു
-
കാർലോസ് മോയ
-
സാർഗിസ് സർഗിസിയൻ
-
റൈനെർ ഷുട്ട് ലെർ
-
പരാഡോൺ സ്രീചാപ്പൻ
-
മൈക്കൽ സ്റ്റിച്ച്
-
മാരറ്റ് സാഫിൻ
വനിതകൾ
[തിരുത്തുക]-
മരിയ കാമെറിൻ
-
ജെനിഫർ കാപ്രിയാറ്റി
-
ലിൻഡ്സ്ഡേ ഡാവൻപോർട്ട്
-
അന്ന ലീന ഗ്രോൺഫെൽഡ്
-
ഡാനിയെല ഹന്തുചോവ
-
മാർട്ടീന ഹിൻ ഗിസ്
-
അമെലി മൊരെസ്മോ
-
കരോലിൻ വോസ്നിയാസ്കി
-
ആന്ന ചക്വെറ്റാഡ്സ്
ടെന്നീസ് പഴയകാലത്ത്
[തിരുത്തുക]-
പഴയകാല ടെന്നീസ് കളിക്കാരി