ടാറ്റ ഇൻഡിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാറ്റ ഇൻഡിക്ക
Tata Indica 2006 version ടാറ്റ ഇൻഡിക്ക വിസ്ത
നിർമ്മാതാവ് ടാറ്റാ മോട്ടോഴ്സ്
നിർമ്മാണം 1998–present
വിഭാഗം Supermini car
ലേഔട്ട് FF layout

ഇന്ത്യയിലെ ടാറ്റാ മോട്ടോർസ് നിർമ്മിച്ച ഒരു മോഡൽ കാറാണ്‌ ടാറ്റ ഇൻഡിക്ക. 2004 മുതൽ തന്നെ ഈ മോഡൽ കാറുകൾ യൂറോപ്പ്, ആഫ്രിക്ക, തുടങ്ങിയ സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ടാറ്റ നിർമ്മിച്ച കാർ വിഭാഗത്തിൽപ്പെടുന്ന ആദ്യ വാഹനമാണ്‌ ഇൻഡിക്ക[അവലംബം ആവശ്യമാണ്]. അതുപോലെ തന്നെ ഇന്ത്യയിൽ പൂർണ്ണമായും നിർമ്മിച്ച ആദ്യ കാർ എന്ന സവിശേഷതയും ഇൻഡിക്കയ്ക്കുണ്ട്[അവലംബം ആവശ്യമാണ്]. 2008 ഓഗസ്റ്റിലെ കണക്കുകളനുസരിച്ച് ഏകദേശം 910,000 കാറുകൾ കമ്പനി നിർമ്മിച്ചു. 2006-07 കാലത്തിലെ വാർഷിക ഉല്പാദനം ഏകദേശം 144,690 കാറുകളായിരുന്നു.[1] ഇപ്പോൾ മാസം പ്രതി ഏകദേശം 8000 കാറുകൾ നിർമ്മിക്കുന്നുണ്ട്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടാറ്റ_ഇൻഡിക്ക&oldid=2323504" എന്ന താളിൽനിന്നു ശേഖരിച്ചത്