Jump to content

സഞ്ജീവ് അഭയങ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sanjeev Abhyankar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Pt. Sanjeev Abhyankar
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംSanjeev Abhyankar
ജനനം (1969-10-05) 5 ഒക്ടോബർ 1969  (55 വയസ്സ്)
Pune, India
വിഭാഗങ്ങൾKhayal, Bhajans
തൊഴിൽ(കൾ)Indian Classical and Devotional Singer
ഉപകരണ(ങ്ങൾ)Vocal
വർഷങ്ങളായി സജീവം1980–1983, 1989–present
വെബ്സൈറ്റ്http://www.sanjeevabhyankar.com

പണ്ഡിറ്റ് സഞ്ജീവ് അഭ്യങ്കർ (ജനനം 1969) മേവാതി ഘരാനയിലെ ഒരു ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ഗായകനാണ് . [1] ഗോഡ് മദർ എന്ന ഹിന്ദി ചിത്രത്തിലെ സുനോ റേ ഭായ്‌ല എന്ന ഗാനത്തിന് 1999-ൽ മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി.  കൂടാതെ ക്ലാസിക്കൽ കലാരംഗത്തെ സുസ്ഥിരമായ മികവിന് മധ്യപ്രദേശ് സർക്കാരിന്റെ 2008-ലെ കുമാർ ഗന്ധർവ്വ ദേശീയ അവാർഡും.ലഭിച്ചിട്ടുണ്ട് 

ആദ്യകാല ജീവിതം

[തിരുത്തുക]

1969 ഒക്ടോബർ 5 ന് ഇന്ത്യയിലെ പൂനെയിൽ ശോഭ അഭ്യങ്കറിന്റെ മകനായി സഞ്ജീവ് അഭ്യങ്കർ ജനിച്ചു. എട്ടാം വയസ്സിൽ അദ്ദേഹം ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം പഠിക്കാൻ തുടങ്ങി, അമ്മയും ഗുരുവായ പിംപാൽഖരെയും ആദ്യകാലഗുരുക്കന്മാരായിരുന്നു. പിന്നീട് പണ്ഡിറ്റ് ജസ്‌രാജിൽ നിന്നും പരിശീലിപ്പിച്ചു. [2]

ആലാപന ജീവിതം

[തിരുത്തുക]

1981-ൽ മുംബൈയിൽ വച്ച് തന്റെ 11-ആം വയസ്സിൽ സഞ്ജീവ്അഭയങ്കർ തന്റെ ആദ്യ സ്റ്റേജ് പെർഫോമൻസ് അവതരിപ്പിച്ചു ജിദ്ദു കൃഷ്ണമൂർത്തിയുടെ പഠിപ്പിക്കലുകൾ ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കുന്നതിനായി ദേഗ ദേവ കുമാർ റെഡ്ഡി സങ്കൽപിച്ച എസെൻസ് ഓഫ് ലൈഫ് എന്ന നൃത്ത സംഘത്തിന് വേണ്ടി സഞ്ജീവ് ശബ്ദം നൽകി. [3] അതാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പിന്നീട് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചതോടെ അദ്ദേഹം തിരക്കേറിയ ഗായകനായി

ഫിലിം ഡിസ്ക്കോഗ്രാഫി

[തിരുത്തുക]
  • തും ഗയേ (ലതാ മങ്കേഷ്‌കറിനൊപ്പം), മാച്ചിസ് [1996]
  • യേ ഹേ ഷാൻ ബനാറസ് കി, ബനാറസ് (2005)
  • ലൈ ജാ രേ ബദ്ര, ദിൽ പേ മാറ്റ് ലെ യാർ (2000)
  • സദാ സുമിരൻ കാർലെ, ദശാവതാർ (2008)
  • സുനോ രേ സുനോ രേ ഭയിന കേ, ഗോഡ് മദർ (1998)
  • റുഖെ നൈന, മഖ്ബൂൽ (2003)
  • ടു ആസ്തിസ് തർ, കോഫി ആനി ബരാച്ച് കഹി (2015)

അവലംബം

[തിരുത്തുക]
  1. Sanjeev Abhyankar
  2. Sanjeev Abhyankar Profile Archived 26 August 2007 at the Wayback Machine.
  3. "A Melange of Mediums". The New Indian Express. Retrieved 2020-11-15.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സഞ്ജീവ്_അഭയങ്കർ&oldid=4101378" എന്ന താളിൽനിന്ന് ശേഖരിച്ചത്