ഭദ്രാചലം രാമദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കംചർല ഗോപണ്ണ
തെലുഗ്: కంచెర్ల గోపన్న
BakthaRamadasu.JPG
ഭക്ത രാമദാസ്
ജീവിതരേഖ
ജനനനാമം കംചർല ഗോപണ്ണ (ഗോപരാജു)
അറിയപ്പെടുന്ന പേരു(കൾ) രാമദാസ്, ഭക്ത രാമദാസ്, ഭദ്രാചലം രാമദാസ്
ജനനം 1620
നെലകൊണ്ടപ്പള്ളി ഗ്രാമം, ഖമ്മം ജില്ല, (ഇപ്പോൾ തെലങ്കാന)
മരണം 1680 (വയസ്സ് 59–60)
സംഗീതശൈലി കർണ്ണാടകസംഗീതം
തൊഴിലു(കൾ) തഹസിൽദാർ, കവി[1]

17-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു തെലുഗു ഭക്ത കവിയായിരുന്നു കംചർല ഗോപണ്ണ. ഭക്ത രാമദാസ് എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.[1][2][3]

ജീവിത രേഖ[തിരുത്തുക]

ഭദ്രാചലം_രാമദാസ്

ത്യാഗരാജ സ്വാമികളുടെ ജീവിതകാലത്തിനും മുമ്പേയായിരുന്നു രാമദാസിന്റെ കാലഘട്ടം. രാമഭക്തനായിരുന്ന ഇദ്ദേഹം ആദ്യകാലത്ത് ഭദ്രാചലത്തിലെ തഹസിൽദാരായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ഇദ്ദേഹം നികുതി പിരിക്കുന്ന കണക്കുപുസ്തകത്തിന്റെ അരികിലാണ് തന്റെ കീർത്തനങ്ങൾ രചിച്ചിരുന്നതെന്നും പറയപ്പെടുന്നു. നികുതി പിരിച്ചു കിട്ടിയ പണം കൊണ്ട് അദ്ദേഹം ഭദ്രാചലം ക്ഷേത്രത്തിന്റെ പുനരുദ്ധരണം നടത്തിയെന്നും പണം വകമാറ്റി ചെലവിട്ടതിന് രാജാവ് അദ്ദേഹത്തെ ഗോൽക്കൊണ്ട കോട്ടയിൽ തടവിലിട്ടിരുന്നു എന്നും പറയപ്പെടുന്നു. തടവറയിൽ കിടന്നും തന്റെ കീർത്തനരചന തുടർന്നതായും വിശ്വസിക്കപ്പെടുന്നു.[1]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 സജി ശ്രീവൽസം (06/20/2014). "ത്യാഗരാജ യോഗ വൈഭവം" (പത്രലേഖനം). മാധ്യമം ദിനപ്പത്രം. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-07-03 12:04:47-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 ജൂലൈ 2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  2. ഡോ. കെ ഓമനക്കുട്ടി. "കീർത്തനമുദ്രകൾ". യഥാർത്ഥ സൈറ്റിൽ നിന്ന് 2014-07-03 12:05:40-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 ജൂലൈ 2014. 
  3. P. SURYA RAO (2005-09-02 02:27:02). "Bhakta Ramadas staged" (പത്രലേഖനം) (ഭാഷ: ആംഗലേയം). ദ ഹിന്ദു. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-07-03 12:24:07-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 03 ജൂലൈ 2014. 

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭദ്രാചലം_രാമദാസ്&oldid=2219304" എന്ന താളിൽനിന്നു ശേഖരിച്ചത്