മധുബാല
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മധുബാല | |
---|---|
![]() Madhubala in Dulari (1949) | |
ജനനം | മുംതാസ് ജഹാൻ ബീഗം ദഹ്ലവി 14 ഫെബ്രുവരി 1933 |
മരണം | 23 ഫെബ്രുവരി 1969 | (പ്രായം 36)
മരണ കാരണം | Ventricular septal defect |
അന്ത്യ വിശ്രമം | Juhu Cemetery, Santacruz, Mumbai, Maharashtra, India |
ദേശീയത | British Indian (1933–1947) Indian (1947–1969) |
മറ്റ് പേരുകൾ | ബേബി മുംതാസ്, മധു, ബോളിവുഡിലെ മർലിൻ മൺറോ, ദ ബ്യൂട്ടി വിത് ട്രാജഡി, അനാർക്കലി ഓഫ് ഹിന്ദി സിനിമ, ദ വീനസ് ഓഫ് ഇന്ത്യൻ സിനിമ. |
തൊഴിൽ |
|
സജീവ കാലം | 1942–1964 |
അറിയപ്പെടുന്ന കൃതി |
|
ജീവിതപങ്കാളി(കൾ) | Kishore Kumar (വി. 1960; her death 1969) |
ബന്ധുക്കൾ | See Ganguly family |
ഹിന്ദി സിനിമയിലെ 1950 - 1960 കാലഘട്ടത്തിലെ ഒരു പ്രമുഖ നടിയായിരുന്നു മധുബാല (ഹിന്ദി: मधुबाला, ഉർദു مدھو بالا) (ഫെബ്രുവരി 14, 1933 – ഫെബ്രുവരി 23, 1969). ജനനനാമം മുംതാസ് ബേഗം ജെഹാൻ ദെഹ്ലവി. 1950 കാലഘട്ടത്തിലെ ത്രിസുന്ദരികളിൽ[അവലംബം ആവശ്യമാണ്] ഒരാളായിരുന്നു മധുബാല. നർഗീസ്, മീന കുമാരി എന്നിവരായിരുന്നു മറ്റു രണ്ടു പേർ.
ആദ്യകാലജീവിതം[തിരുത്തുക]
1933 ഫെബ്രുവരി 14 ന് ബ്രിട്ടീഷ് ഇന്ത്യയിലെ (ഇന്നത്തെ ഇന്ത്യയിൽ) ദില്ലിയിൽ മാതാപിതാക്കളുടെ പതിനൊന്ന് മക്കളിൽ അഞ്ചാമത്തെയാളായി മുംതാസ് ജെഹാൻ ബീഗം ഡെഹ്‌ലവി എന്ന പേരിൽ മധുബാല ജനിച്ചു. അത്താഉള്ളാ ഖാൻ, ആയിഷ ബീഗം എന്നിവരായിരുന്നു മാതാപിതാക്കൾ. പത്ത് സഹോദരങ്ങളുണ്ടായിരുന്ന മുംതാസിന്റെ സഹോദരങ്ങളിൽ നാലുപേർ മാത്രമാണ് പ്രായപൂർത്തിയിലെത്തിയത്. പഷ്തൂണിലെ യൂസഫ്സായ് ഗോത്രത്തിൽ പെട്ടയാളും മർദാൻ, സ്വാബി എന്നീ മേഖലകൾ ഉൾപ്പെട്ട ഇന്നത്തെ പാകിസ്ഥാനിലെ പെഷവാർ താഴ്‌വരയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്നയാളായിരുന്നു പിതാവ് അത്താഉള്ളാ ഖാൻ.[1] പെഷവാറിലെ ഇംപീരിയൽ ടുബാക്കോ കമ്പനിയിലെ ജോലി നഷ്ടപ്പെട്ട അദ്ദേഹം കുടുംബത്തെ ആദ്യം ഡൽഹിയിലേക്കും പിന്നീട് ബോംബെയിലേക്കും മാറ്റി. കുടുംബം നിരവധി ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയി. അഞ്ച്, ആറ് വയസുകളിൽ മധുബാലയുടെ മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരും മരണമടഞ്ഞു. 1944 ഏപ്രിൽ 14 ലെ ഡോക്ക് സ്ഫോടനവും തീയും അവരുടെ ചെറിയ വീട് നശിപ്പിച്ചു. ഒരു പ്രാദേശിക തീയറ്ററിൽ സിനിമ കാണാൻ പോയതുകൊണ്ടാണ് കുടുംബം ഈ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.[2]
അവശേഷിക്കുന്ന ആറ് പെൺമക്കളെ പരിപാലിക്കുന്നതിനായി പിതാവും ബാലികയായ മധുബാലയും ജോലിയന്വേഷിച്ച് ബോംബെയിലെ ഫിലിം സ്റ്റുഡിയോകളിൽ പതിവായി സന്ദർശനം നടത്താൻ തുടങ്ങി. ഒൻപതാമത്തെ വയസ്സിൽ, സിനിമാ മേഖലയിലേയ്ക്കുള്ള മധുബാലയുടെ ആദ്യ പരിചയപ്പെടുത്തലായിരുന്ന ഈ സന്ദർശനങ്ങൾ അവളുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമായിരുന്നു.[3] ഭവനത്തിൽ തന്റെ മാതൃഭാഷയായ പാഷ്ടോ സംസാരിച്ചിരുന്ന മധുബാലയ്ക്ക് ഉറുദു, ഹിന്ദി ഭാഷകളിലും നൈപുണ്യമുണ്ടായിരുന്നു. അവൾക്ക് ഇംഗ്ലീഷ് വാക്കുകൾ സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും ആ ഭാഷ പഠിക്കാൻ അവൾ ആഗ്രഹിച്ചിരുന്നു. പിന്നീട് അവൾ ഇംഗ്ലീഷ് ക്ലാസുകളിൽ പങ്കെടുക്കുകയും ആ ഭാഷയിൽ പ്രാവീണ്യം നേടുകയും ചെയ്തു. പന്ത്രണ്ടാം വയസ്സിൽ ഡ്രൈവിംഗ് പഠിച്ച മധുബാല പലപ്പോഴും ദൂരയാത്രകൾ ആസ്വദിച്ചിരുന്നു.[4]
അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1942 | ബസന്ത് | മഞ്ജു | ബേബി മുംതാസ് എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത് |
1944 | മുംതാസ് മഹൽ | ||
1945 | ധന്ന ഭഗത് | ||
1946 | രജ്പുത്താനി | ||
1946 | പൂജാരി | ||
1946 | ഫൂൽവാഡി | ||
1947 | സാത് സമുന്ദ്രോം കി മല്ലിക | ||
1947 | മേരേ ഭഗ്വാൻ | ||
1947 | ഖൂബ്സൂരത് ദുനിയാ | ||
1947 | ദിൽ-കി-റാണി | രാജ് കുമാരി സിങ് | |
1947 | ചിത്തോർ വിജയ് | ||
1947 | നീൽ കമൽ | ഗംഗ | |
1948 | പരായ് ആഗ് | ||
1948 | ലാൽ ദുപട്ട | ||
1948 | ദേശ് സേവ | ||
1948 | അമർ പ്രേം | ||
1949 | സിപാഹിയ | ||
1949 | സിങ്കാർ | ||
1949 | പരസ് | പ്രിയ | |
1949 | നേകി ഓർ ബഡി | ||
1949 | മഹൽ | കാമിനി | |
1949 | ഇംതിഹാൻ | ||
1949 | ദുലാരി | ശോഭ/ദുലാരി | |
1949 | ദോലത് | ||
1949 | അപ്‌രാധി | ഷീലാ റാണി | |
1950 | പർദേസ് | ചന്ദ | |
1950 | നിശാന | ഗീത | |
1950 | നിരാല | പൂനം | |
1950 | മധുബാല | ||
1950 | ഹങ്സ്തെ ആൻസൂ | ||
1950 | ബേഖസൂർ | ഉഷ | |
1951 | തരാന | തരാന | |
1951 | സായിയാൻ | സായിയാൻ | |
1951 | നസ്നീൻ | ||
1951 | നദാൻ | ||
1951 | ഖജാന | ||
1951 | ബാദൽ | രത്ന | |
1951 | ആരാം | ലീല | |
1952 | സാഖി | രുഖ്സാന | |
1952 | സംഗ്ദിൽ | ||
1953 | റെയിൽ കാ ഡിബ്ബ | ചന്ദ | |
1953 | അർമാൻ | ||
1954 | ബഹുത് ദിൻ ഹുയെ | ചന്ദ്രകാന്ത | |
1954 | അമർ | അഞ്ജു | |
1955 | തീരന്ദാസ് | ||
1955 | നഖബ് | ||
1955 | നാട്ട | താര | |
1955 | മിസ്റ്റർ ആൻഡ് മിസിസ് 55 | അനിത വർമ്മ | |
1956 | ഷിറിൻ ഫർഹദ് | ഷിറിൻ | |
1956 | രാജ് ഹാഠ് | രാജകുമാരി | |
1956 | ധാക്കെ കി മൽമൽ | ||
1957 | യഹൂദി ലഡ്കി | ||
1957 | ഗേറ്റ്വേ ഓഫ് ഇന്ത്യ | അഞ്ജു | |
1957 | എക് സാൽ | ഉഷ സിൻഹ | |
1958 | പോലീസ് | ||
1958 | ഫഗുൻ | ബനാനി | |
1958 | കാലാപാനി | ആശ | |
1958 | ഹൗറ ബ്രിഡ്ജ് | എഡ്ന | |
1958 | ചൽത്തി കാ നാം ഗാഡി | രേണു | |
1958 | ബഘി സിപായി | ||
1959 | കൽ ഹമാരാ ഹേ | മധു/ബേല | |
1959 | ഇൻസാൻ ജാഗ് ഉഠാ | ഗൗരി | |
1959 | ദോ ഉസ്താദ് | മധു ശർമ്മ | |
1960 | മേളോം കേ ഖ്വാബ് | ആശ | |
1960 | ജാലി നോട്ട് | രേണു/ബീന | |
1960 | ബർസാത് കി രാത് | ശബ്നം | |
1960 | മുഗൾ-ഇ-അസം | അനാർക്കലി | |
1961 | പാസ്പോർട്ട് | റീത്ത ഭഗ്വൻദാസ് | |
1961 | ഝുമ്രൂ | അഞ്ജന | |
1961 | ബോയ്ഫ്രെണ്ട് | സംഗീത | |
1962 | ഹാഫ് ടിക്കറ്റ് | രജ്നീദേവി/ആശ | |
1964 | ശരാബി | കമല | |
1971 | ജ്വാല |
അവലംബം[തിരുത്തുക]
- ↑ Khan, Javed (18 January 2015). "Madhubala: From Peshawar with love ..." DAWN.COM (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 20 April 2018.
- ↑ Cert, David: "The Biggest Star in the World – and she's not in Beverly Hills", Theatre Arts (August 1952)
- ↑ Lanba, Urmila. (2012). Bollywood's Top 20: Superstars of Indian Cinema (Patel, B, ed.). p.115.
- ↑ "Top 20: Things you didn't know about Madhubala". News18.