ദേവിക റാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേവികാറാണി
A black-and-white portrait of a woman smiling at the camera
ജനനം
ദേവികാറാണി ചൗധരി

(1908-03-30)30 മാർച്ച് 1908
മരണം9 മാർച്ച് 1994(1994-03-09) (പ്രായം 85)
മറ്റ് പേരുകൾദേവികാറാണി റോറിച്ച്
തൊഴിൽനടി, ഗായിക, വസ്ത്രാലങ്കാരിക
സജീവ കാലം1928–1943
ജീവിതപങ്കാളി(കൾ)

ഇന്ത്യൻ സിനിമയിലെ ആദ്യ വനിത എന്നറിയപ്പെടുന്ന വ്യക്തിയാണ് ആദ്യ ഫാൽകെ പുരസ്കാരം നേടിയ, ദേവികാറാണി എന്ന് അറിയപ്പെടുന്ന ദേവിക റാണി ചൗധരി.[1] ബോളിവുഡിന്റെ ആദ്യത്തെ സ്വപ്നസുന്ദരി യായി വിശേഷിക്കപ്പെടുന്ന വ്യക്തിയും ദേവിക റാണിയാണ്.[2][3][4][5].

ഇംഗ്ലീഷ്‍വൽക്കരിക്കപ്പെട്ട ഒരു സമ്പന്ന ഇന്ത്യൻ കുടുംബത്തിലാണ് ദേവിക റാണി ജനിച്ചത്. വിദ്യാഭ്യാസത്തിനായി ഒൻപതാം വയസ്സിൽ ഇംഗ്ലണ്ടിലെ ബോർഡിംഗ് സ്കൂളിൽ എത്തിയ അവർ ആ രാജ്യത്തുതന്നെ വളർന്നു. ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവായ ഹിമാൻഷു റായിയെ 1928 ൽ കണ്ടുമുട്ടുകയും, അടുത്ത വർഷം അദ്ദേഹത്തെ വിവാഹം കഴിക്കുകയും ചെയ്തു. റായിയുടെ 'എ ത്രോ ഓഫ് ഡൈസ് (1929) എന്ന പരീക്ഷണാത്മക നിശ്ശബ്ദ സിനിമയായുടെ വസ്ത്രാലങ്കാരത്തിലും കലാസംവിധാനത്തിലും അവർ സഹായിച്ചു. തുടർന്ന് അവർ ഇരുവരും ജർമ്മനിയിലെ ബർലിനിൽ യു.എഫ്. സ്റ്റുഡിയോസിൽ ചലച്ചിത്രനിർമ്മാണരംഗത്ത് പരിശീലനം നേടി. പിന്നീട് റായി സ്വയം നായകനായി ഇംഗ്ലീഷിലും ഹിന്ദിയിലും ഒരേ സമയം നിർമ്മിച്ച തന്റെ അടുത്ത ദ്വിഭാഷാ സിനിമയായ കർമയിൽ (1933) ദേവികയായിരുന്നു നായികയായി അഭിനയിച്ചത്.[6]. ലണ്ടനിൽ ഷൂട്ട്‌ ചെയ്ത ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ലണ്ടനിലും പ്രദർശിപ്പിക്കപ്പെട്ടു. ഇംഗ്ലീഷിൽ സംസാരിച്ച ആദ്യ ഇന്ത്യൻ സിനിമയായിരുന്നു കർമ്മ. ഒരു രാജ്യത്തെ മഹാറാണി അയൽ രാജ്യത്തെ രാജകുമാരനുമായി പ്രണയത്തിലാകുന്നതായിരുന്നു കർമ്മയുടെ കഥ . "ആധുനിക അമേരിക്കൻ മോഡൽ പ്രണയ കഥ ഇന്ത്യൻ പശ്ചാത്തലത്തിൽ " എന്നാണ് ചിത്രം വിശേഷിപ്പിക്കപ്പെട്ടത്‌. ഈ സിനിമയിലാണ് ഇന്ത്യയിൽ ആദ്യമായി മുഴുനീള ചുംബനരംഗം ചിത്രീകരിക്കപ്പെട്ടത്. സ്‌ക്രീനിൽ അതിനു നാലു മിനിറ്റ് ദൈർഘ്യമുണ്ടായിരുന്നു. ചിത്രത്തിലെ ചുംബന രംഗം ഇന്ത്യയിൽ കോളിളക്കം സൃഷ്ടിച്ചു . [7]

റായി-ദേവിക ദമ്പതികൾ 1934-ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തി, അവിടെ ഹിമാൻഷു റായ് മറ്റുചില പങ്കാളികളുമായി ചേർന്ന് ബോംബെ ടാക്കീസ് എന്ന സിനിമാ നിർമ്മാണ സ്റ്റുഡിയോ സ്ഥാപിച്ചു. അടുത്ത 5-6 വർഷങ്ങളിൽ സ്റ്റുഡിയോ നിരവധി വിജയചിത്രങ്ങൾ നിർമ്മിച്ചു. ദേവിക റാണി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അശോക് കുമാറം ദേവികയും ഇന്ത്യൻ സിനിമയിലെ ജനപ്രിയ ജോഡിയായി തീർന്നു.[8][9][7] . 1940 ൽ റായിയുടെ മരണശേഷം, ദേവിക റാണി സ്റ്റുഡിയോയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ഭർത്താവിന്റെ ബന്ധുക്കളായ സാഷാദർ മുഖർജിയും അശോക് കുമാറുമൊത്ത് ചില ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. വാർദ്ധക്യ കാലത്ത് അവൾ ഓർത്തുപോയി, അവർ മേൽനോട്ടം വഹിച്ച ചെയ്ത ചിത്രങ്ങൾ പരാജയപ്പെടുകയും പങ്കാളികൾ മേൽനോട്ടം വഹിച്ച ചിത്രങ്ങൾ വൻ വിജയമാവുകയും ചെയ്തതായി അവർ അവസാന കാലത്ത് പറഞ്ഞിട്ടുണ്ട്. 1945-ൽ, സിനിമകളിൽ നിന്ന് വിരമിച്ച്, റഷ്യൻ ചിത്രകാരനായ സ്വെറ്റോസ്ലാവ് റോറിക്യെ വിവാഹം കഴിച്ച അവർ ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശത്ത്, തന്റെ എസ്റ്റേറ്റിലേക്ക് താമസം മാറി. അവരുടെ വ്യക്തിത്വം, അവരുടെ സിനിമാ റോളുകളേക്കാൾ ഒട്ടും ചെറുതായിരുന്നില്ലങ്കിലും സാമൂഹ്യമായി അംഗീകരിക്കപ്പെട്ടില്ല. പത്മശ്രീ (1958), ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം (1970), സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് (1990) എന്നിവയാണ് അവർക്ക് ലഭിച്ച പ്രധാന പുരസ്കാരങ്ങൾ.[7]

പശ്ചാത്തലവും വിദ്യാഭ്യാസവും[തിരുത്തുക]

വിശാഖപട്ടണത്തിനടുത്ത് ഇന്നത്തെ ആന്ധ്രാപ്രദേശിലെ വാൾട്ടയറിൽ വളരെ സമ്പന്നവും പുരോഗമനപരവുമായിരുന്ന ഒരു ബംഗാളി കുടുംബത്തിലാണ് ദേവിക ജനിച്ചത്. മദ്രാസ് പ്രസിഡൻസിയുടെ ആദ്യ ഇന്ത്യൻ സർജൻ-ജനറലും, രബീന്ദ്രനാഥ് ടാഗോറിന്റെ അനന്തരവനും ആയിരുന്നു പിതാവ് കേണൽ മൻമഥാ നാഥ് ചൗധരി.[10][11][12]

ദേവികയുടെ അമ്മ ലീലാ ദേവി ചൗധരി, വിദ്യാഭ്യാസസമ്പന്നമായ ഒരു കുടുംബത്തിലെ അംഗവും ടാഗോറിന്റെ വകയിലെ പേരക്കുട്ടിയും ആയിരുന്നു. ദേവികയുടെ അച്ഛന്റെ സഹോദരന്മാർ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശുതോഷ് ചൗധരി, കൊൽക്കത്തയിലെ പ്രമുഖ വക്കീൽ ജോഗേഷ് ചന്ദ്ര ചൗധരി, പ്രസിദ്ധ ബംഗാളി എഴുത്തുകാരനായ പ്രമത ചൌധരി എന്നിവരാണ്.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ഇന്ത്യൻ സിനിമയിലെ ആദ്യത്തെ വനിത". ദേശാഭിമാനി അക്ഷരമുറ്റം: 4. 2018-02-28.
  2. Rogowski 2010, p. 169.
  3. Rishi 2012, p. 98.
  4. Kaur 2013, p. 12.
  5. "Dadasaheb Phalke Awards". Directorate of Film Festivals. മൂലതാളിൽ നിന്നും 2014-04-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 April 14. {{cite web}}: Check date values in: |accessdate= (help)
  6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-07-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-07-28.
  7. 7.0 7.1 7.2 "Devika Rani". Wikipedia.
  8. http://malayalivartha.com/index.php?page=newsDetail&id=1341
  9. http://malayalasangeetham.info/index.php?i=HT1933
  10. "B-town women who dared!". The Hindustan Times. മൂലതാളിൽ നിന്നും 29 April 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 April 2014.
  11. Erik 1980, p. 93.
  12. "Devika Rani" (PDF). Press Information Bureau. പുറം. 1. മൂലതാളിൽ നിന്നും 2 February 2014-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 8 April 2014.
"https://ml.wikipedia.org/w/index.php?title=ദേവിക_റാണി&oldid=3952263" എന്ന താളിൽനിന്ന് ശേഖരിച്ചത്