സി. മുഹമ്മദ് കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C. Muhamed Kutty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒരു രാഷ്ട്രീയപ്രവർത്തകനും മുൻ കേരള നിയമസഭാംഗവുമാണ് ഡോ. സി.എം. കുട്ടി എന്ന സി. മുഹമ്മദ് കുട്ടി (1922 - 2000). ഒരു ഡോക്ടറായിരുന്ന ഇദ്ദേഹം രണ്ടാം നിയമസഭയിലും മൂന്നാം നിയമസഭയിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.[1] 1962 ഏപ്രിൽ 29-ന് താനൂർ നിയോജകമണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ടാണ് ആദ്യമായി കേരള നിയമസഭയിലെത്തിയത്. മൂന്നാം കേരള നിയമസഭയിലേക്കുള്ള 1965-ലെ പൊതുതെരുഞ്ഞടുപ്പിൽ കുറ്റിപ്പുറം മണ്ഡലത്തിൽ നിന്നു വിജയിച്ചുകൊണ്ട് രണ്ടാമതും നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.[1] മുസ്ലിം ലീഗിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും ചന്ദ്രിക ദിനപത്രത്തിന്റെ സബ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2000-ത്തിൽ അന്തരിച്ചു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Dr. C. M. Kutty". കേരള നിയമസഭ ഔദ്യോഗിക വെബ്സൈറ്റ്. മൂലതാളിൽ നിന്നും 2018-04-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-15.
"https://ml.wikipedia.org/w/index.php?title=സി._മുഹമ്മദ്_കുട്ടി&oldid=3090487" എന്ന താളിൽനിന്ന് ശേഖരിച്ചത്