എം.പി.എം. അഹമ്മദ് കുരിക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M.P.M. Ahamed Kurikkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എം.പി.എം. അഹമ്മദ് കുരിക്കൾ
എം.പി.എം. അഹമ്മദ് കുരിക്കൾ

എം.പി.എം. അഹമ്മദ് കുരിക്കൾ


പഞ്ചായത്ത്, സാമൂഹികക്ഷേമ വകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
മാർച്ച് 6, 1967 - ഒക്ടോബർ 24, 1968
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി കെ. അവുകാദർകുട്ടി നാഹ

ജനനം (1923-08-23)ഓഗസ്റ്റ് 23, 1923
കേരളം
മരണം 24 ഒക്ടോബർ 1968(1968-10-24) (പ്രായം 45)
കേരളം
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി മുസ്ലിം ലീഗ്


മൂന്നാം കേരള നിയമസഭയിലെ പഞ്ചായത്ത്, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു എം.പി.എം. അഹമ്മദ് കുരിക്കൾ (23 ഓഗസ്റ്റ് 1923 - 24 ഓക്ടോബർ 1968). മുസ്ലീം ലീഗ് പ്രവർത്തകനായ ഇദ്ദേഹം ഒന്നും, രണ്ടും കേരള നിയമസഭകളിൽ കോണ്ടോട്ടി നിയമ സഭാമണ്ഡലത്തേയും മൂന്നാം കേരള നിയമസഭയിൽ മലപ്പുറം നിയോജകമണ്ഡലത്തിനേയും പ്രതിനിധീകരിച്ച് കേരളനിയമസഭയിൽ അംഗമായിരുന്നു.[1]

മുസ്ലീം ലീഗിന്റെ പാർലമെന്ററികാര്യ നേതാവ് (1961-64); സ്ംസ്ഥാന മാർക്കറ്റിംഗ് കോർപ്പറേഷൻ ഡയറക്ടർ, മലബാർ ജില്ലാ സഹകരണബാങ്ക് ബോർഡ് അംഗം, മുസ്ലീം ലീഗിന്റെ വൈസ് പ്രസിഡന്റ്, കെ.പി.സി.സി. അംഗം(മുസ്ലീം ലീഗിൽ ചേരുന്നതിനു മുൻപ്) എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.മുൻ എം.എൽ.എ മാരായ എം.പി.എം അബ്ദുള്ള കുരിക്കൾ,ഇസ്ഹാഖ് കുരിക്കൾ എന്നിവരുടെ ജ്യേഷ്ഠ സഹോദരനാണ് . പഞ്ചായത്ത്, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരിക്കെ 1968 ഒക്ടോബർ 24നു അന്തരിച്ചു.[2]

അവലംബം[തിരുത്തുക]