ബാസപ്പ ദാനപ്പ ജട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാസപ്പ ദാനപ്പ ജട്ടി
ಬಸಪ್ಪ ದಾನಪ್ಪ ಜತ್ತಿ


രാഷ്ട്രപതി - ഇടക്കാലം
പദവിയിൽ
ഫെബ്രുവരി 11, 1977 – ജൂലൈ 25, 1977
മുൻ‌ഗാമി ഫക്രുദ്ദീൻ അലി അഹമ്മദ്‌
പിൻ‌ഗാമി നീലം സഞ്ജീവ റെഡ്ഡി

അഞ്ചാമത്തെ ഉപരാഷ്ട്രപതി
പദവിയിൽ
ഓഗസ്റ്റ് 31, 1974 – ഓഗസ്റ്റ് 30, 1979
പ്രസിഡണ്ട് ഫക്രുദ്ദീൻ അലി അഹമ്മദ്‌
മുൻ‌ഗാമി ഗോപാൽ സ്വരൂപ് പഥക്
പിൻ‌ഗാമി മുഹമ്മദ് ഹിദായത്തുള്ള

അഞ്ചാമത് കർണ്ണാടക മുഖ്യമന്ത്രി
പദവിയിൽ
മെയ് 16, 1958 – മാർച്ച് 9, 1962
മുൻ‌ഗാമി എസ്.നിജലിംഗപ്പ
പിൻ‌ഗാമി എസ്.ആർ.കാന്തി
ജനനം 1912 സെപ്റ്റംബർ 10(1912-09-10)
സാവൽഗി, ജാമഖണ്ഡ്, ബിജാപൂർ, ബ്രിട്ടീഷ് രാജ്
മരണം 2002 മേയ് 7(2002-05-07) (പ്രായം 89)
ദേശീയത ഇന്ത്യൻ
രാഷ്ട്രീയപ്പാർട്ടി
സ്വതന്ത്രൻ
മതം ഹിന്ദു

സ്വതന്ത്ര ഇന്ത്യയുടെ ആക്ടിംഗ് പ്രസിഡണ്ടും, ഉപരാഷ്ട്രപതിയുമായിരുന്നു ബാസപ്പ ദാനപ്പ ജട്ടി (Kannada: ಬಸಪ್ಪ ದಾನಪ್ಪ ಜತ್ತಿ)(സെപ്റ്റംബർ 10, 1912ജൂൺ 7, 2002). രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ്‌ നിര്യാതനായപ്പോൾ ഫെബ്രുവരി 11 1977-ന്‌ ആക്ടിംഗ് പ്രസിഡണ്ടായി. ഒരു സാധാരണ മുനിസിപ്പാലിറ്റി അംഗം എന്ന സ്ഥാനത്തു നിന്നും രാഷ്ട്രീയജീവിതം തുടങ്ങിയ ജട്ടി, പിന്നീട് ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന പദവിയായ ഉപരാഷ്ട്രപതി സ്ഥാനം അലങ്കരിക്കുകയുണ്ടായി.[1]

ജീവിതരേഖ[തിരുത്തുക]

1912 സെപ്തംബർ 10 ന് കർണാടക സംസ്ഥാനത്തിലെ ബീജാപ്പൂർ ജില്ലയിലെ ഒരു കന്നട കുടുംബത്തിലാണ്‌ ജട്ടി ജനിച്ചത്. ഒരു സാധാരണ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. കുടുംബത്തിലെ പ്രാരാബ്ധങ്ങൾ മൂലമുള്ള പ്രതിബന്ധങ്ങൾ തരണം ചെയ്ത് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി. കോലാപൂരിലെ രാജാറാം നിയമ സർവ്വകലാശാലയിൽ നിന്നും അദ്ദേഹം നിയമത്തിൽ ബിരുദം കരസ്ഥമാക്കി. തന്റെ നാട്ടിൽ തന്നെ കുറേക്കാലം അഭിഭാഷകനായി ജോലി നോക്കി.[2]

ആദ്യകാല രാഷ്ട്രീയ ജീവിതം[തിരുത്തുക]

1940 ൽ ജട്ടി ജാമഖണ്ഡ് മുനിസിപ്പാലിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു, 1945 ൽ ജാമഖണ്ഡ് മുനിസിപ്പാലിറ്റി പ്രസിഡന്റായി. ജാംഖണ്ഡി സ്റ്റേറ്റ് പ്രജാ പരിഷത് എന്ന കോൺഗ്രസ്സ് അനുഭാവ സംഘടയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വന്നത്.[3] പിന്നീട് ജാമഖണ്ഡി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും, അതേ നിയമസഭയിൽ ഒരു മന്ത്രിസ്ഥാനം വഹിക്കുകയും ചെയ്തു. 1948 ജാമഖണ്ഡി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി (ദിവാൻ) പദവിയിലേക്കുയരുകയും ചെയ്തു.[4] 1948 ൽ ജാമഖണ്ഡി സംസ്ഥാനം ബോംബെ സംസ്ഥാനത്തിൽ ലയിച്ചപ്പോൾ ജട്ടി തൽസ്ഥാനം ഉപേക്ഷിക്കുകയും തിരികെ അഭിഭാഷകവൃത്തിയിലേക്ക് മടങ്ങുകയും ചെയ്തു.

ബോംബെ നിയമസഭയിലേക്ക് ജട്ടി തിരഞ്ഞെടുക്കപ്പെട്ടു. അധികം വൈകാതെ അദ്ദേഹം മുഖ്യമന്ത്രി. കെ.ജി.ഖേറിന്റെ പാർലിമെന്ററി സെക്രട്ടറിയായിത്തീർന്നു. രണ്ടു വർഷങ്ങൾക്കു ശേഷം 1952 ലെ പൊതു തിരഞ്ഞെടുപ്പിൽ വിജയിക്കുകയും മൊറാർജി ദേശായി സർക്കാരിൽ ആരോഗ്യ,തൊഴിൽ വകുപ്പു മന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു.[5]

മൈസൂർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി[തിരുത്തുക]

ജട്ടി പിന്നീട് മൈസൂർ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുകയും, ഭൂപരിഷ്കരണ സമിതിയുടെ ചെയർമാനാവുകയും ചെയ്തു. 1958 ൽ ജട്ടി മൈസൂർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഈ ഭൂപരിഷ്കരണ ബിൽ നിയമസഭയുടെ പരിഗണനക്കെടുക്കുന്നത്. പിന്നീട് ജട്ടി, പാർട്ടി ചെയർമാനായി തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് മൈസൂർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലേറുകയും ചെയ്തു. 1962 വരെ അദ്ദേഹം മൈസൂർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.

1962 തിരഞ്ഞെടുപ്പിൽ ജാംഖണ്ഡി നിയമസഭാമണ്ഡലത്തിൽ നിന്നും ജട്ടി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും നിജലിംഗപ്പ മന്ത്രിസഭയിൽ സാമ്പത്തികവകുപ്പ് മന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു.

ദേശീയ രാഷ്ട്രീയം[തിരുത്തുക]

1968 ൽ പോണ്ടിച്ചേരിയുടെ ലഫ്ടനന്റ് ഗവർണറായി സ്ഥാനമേൽക്കുന്നതോടെയാണ് ജട്ടി ദേശീയരാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. 1972 ൽ ഒഡീഷ സംസ്ഥാനത്തിന്റെ ഗവർണറായി. 1974 ൽ ഇന്ത്യയുടെ അഞ്ചാമത്തെ ഉപരാഷ്ട്രപതി എന്ന പദവിയിലെത്തി.[6] 1977 ൽ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ്‌ അന്തരിച്ചപ്പോൾ, ജട്ടി ഇടക്കാല രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.[7] 1977 ൽ ആഭ്യന്തരമന്ത്രിയായിരുന്ന ചരൺസിംഗ് ഒമ്പത് സംസ്ഥാനങ്ങളെ പിരിച്ചു വിടാനായി തയ്യാറാക്കിയ ഓർഡറിൽ രാഷ്ട്രപതി എന്ന നിലയിൽ ജട്ടി ഒപ്പിട്ടാൻ വിസമ്മതിച്ചു. കേന്ദ്രമന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കുക എന്ന കീഴ്വഴക്കമാണ് ജട്ടി അന്ന് ലംഘിച്ചത്. എന്നാൽ പിന്നീട് ജട്ടി അതേ ഉത്തരവിൽ ഒപ്പു വെക്കുകയും ചെയ്തു. 1979 വരെ ജട്ടി ഉപരാഷ്ട്രപതി എന്ന സ്ഥാനത്തു തുടർന്നു.[8]

ഔദ്യോഗിക പദവികൾ[തിരുത്തുക]

 • 1945-48 : വിദ്യാഭ്യാസവകുപ്പ് മന്ത്രി - ജാംഖണ്ഡി സംസ്ഥാനം
 • 1948 : മുഖ്യമന്ത്രി (ദിവാൻ) - ജാംഖണ്ഡി
 • 1948-52 : പാർലിമെന്ററി സെക്രട്ടറി - ഖേർ മന്ത്രിസഭ - ബോംബെ സംസ്ഥാനം
 • 1953-56 : സഹമന്ത്രി ( ആരോഗ്യം - തൊഴിൽ) - മൊറാർജി ദേശായി മന്ത്രിസഭ - ബോംബെ സംസ്ഥാനം
 • 1958-62 : മുഖ്യമന്ത്രി - മൈസൂർ സംസ്ഥാനം
 • 1962-68 : കേന്ദ്രമന്ത്രി - മൈസൂർ സംസ്ഥാനം
 • 1968-72 : ലഫ്ടനന്റ് ഗവർണർ - പോണ്ടിച്ചേരി
 • 1972-74 : ഗവർണർ - ഒഡീഷ
 • 1974-79 : ഉപരഷ്ട്രപതി
 • 1977 ഫക്രുദ്ദീൻ അലി അഹമ്മദ് അന്തരിച്ച ഒഴിവിൽ ആറുമാസക്കാലം രാഷ്ട്രപതി.[9]

മരണം[തിരുത്തുക]

2002 ജൂൺ 8 ന് ബാസപ്പ ദാനപ്പ ജട്ടി അന്തരിച്ചു.[10] നിസ്സ്വാർത്ഥസേവനത്തിന്റെ ഉദാഹരണമായിരുന്നു ബി.ഡി.ജെട്ടി[11] ഐ ആം മൈ ഓൺ മോഡൽ എന്ന പേരിൽ തന്റെ ആത്മകഥയും ജട്ടി പ്രസിദ്ധീകരിച്ചിട്ടുണ്ട്.[12]

അവലംബം[തിരുത്തുക]

 1. "ബി.ഡി.ജട്ടി, ബർത്ത് സെന്റിനറി ഓൺ മൺഡേ". ദ ഹിന്ദു. 09-സെപ്തംബർ-2012. ശേഖരിച്ചത് 29-ജൂൺ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
 2. "എബൗട്ട്.ശ്രീ.ബി.ഡി.ജട്ടി". ബാസവസമിതി. 
 3. "ഹിസ് സിംപ്ലിസിറ്റ് സർവൈവ്ഡ് റിവാർഡ് ഫോർ പബ്ലിക് ലൈഫ്". ദ ഹിന്ദു. 08-ജൂൺ-2002.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 4. "ബി.ഡി.ജട്ടി, ആൻ ഓഡിനറി മാൻ വിത്ത് ആൻ എക്സ്ട്രാ ഓഡിനറി തോട്ട്". കർണാടക.കോം. ശേഖരിച്ചത് 29-06-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 5. "ഹിസ് സിംപ്ലിസിറ്റ് സർവൈവ്ഡ് റിവാർഡ് ഫോർ പബ്ലിക് ലൈഫ്". ദ ഹിന്ദു. 08-ജൂൺ-2002.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 6. "ബി.ഡി.ജട്ടി". രാജ്യസഭ.ഓർഗ്. ശേഖരിച്ചത് 29-ജൂൺ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 7. "ജട്ടി ഇടക്കാല പ്രസിഡന്റായി സ്ഥാനമേൽക്കുന്നു (ചിത്രം)". ടൈംസ് കണ്ടന്റ്. 11-ഫെബ്രുവരി-1977.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 8. "ഹിസ് സിംപ്ലിസിറ്റ് സർവൈവ്ഡ് റിവാർഡ് ഫോർ പബ്ലിക് ലൈഫ്". ദ ഹിന്ദു. 08-ജൂൺ-2002.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 9. "മുൻ ഉപരാഷ്ട്രപതിമാരുടെ ജീവചരിത്രം". വൈസ് പ്രസിഡന്റ് ഓഫ് ഇന്ത്യ. 
 10. "ബി.ഡി.ജട്ടി ഡെഡ്". ഹിന്ദു. 08-ജൂൺ-2002. ശേഖരിച്ചത് 30-06-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
 11. "ഗവർണർ,സി.എം. കണ്ടോൾഡ് ജട്ടിസ് ഡെത്ത്". ഹിന്ദു. 08-ജൂൺ-2002. ശേഖരിച്ചത് 30-06-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
 12. "സിംപിൾ മാൻ വിത്ത് എ ലോഫ്ടി ഓഫീസ്". ഡെക്കാൺ ഹെറാൾഡ്. 10-സെപ്തംബർ-2005.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)


"https://ml.wikipedia.org/w/index.php?title=ബാസപ്പ_ദാനപ്പ_ജട്ടി&oldid=2679380" എന്ന താളിൽനിന്നു ശേഖരിച്ചത്