ഗോപാൽ സ്വരൂപ് പഥക്
ദൃശ്യരൂപം
ഇന്ത്യയുടെ നാലാമത്തെ ഉപരാഷ്ട്രപതി ആയിരുന്നു ഗോപാൽസ്വരൂപ് പഥക് (ജ. 24 ഫെബ്രുവരി 1896 – മ. 4 ഒക്ടോബർ 1982). ആഗസ്റ്റ് 1969 മുതൽ ആഗസ്റ്റ് 1974 വരെയുള്ള കാലയളവിലാണ് അദ്ദേഹം വൈസ് പ്രസിഡന്റ് പദം അലങ്കരിച്ചത്.
ഉത്തർ പ്രദേശിലെ ബറേലിയിൽ ജനിച്ച അദ്ദേഹം അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും നിയമബിരുദം നേടി.
1945-46 -ൽ അദ്ദേംഹം അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്നു. 1960-66 കാലത്ത് രാജ്യസഭാഅംഗമായിരുന്നു. 1966-67 സമയത്ത് കേന്ദ്രനിയമ മന്ത്രിയായിരുന്നു. മൈസൂർ സ്റ്റേറ്റിന്റെ ഗവർണറായും മൈസൂർ യൂണിവേഴ്സിറ്റി, കർണാടക യൂണിവേഴ്സിറ്റി, ബാംഗ്ലൂർ യൂണിവേഴ്സിറ്റി എന്നിവയുടെ ചാൻസലറായും പ്രവർത്തിച്ചു. [1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-09. Retrieved 2016-01-17.