ഫക്രുദ്ദീൻ അലി അഹമ്മദ്
ഫക്രുദ്ദീൻ അലി അഹമ്മദ് | |
![]() | |
പദവിയിൽ 24 ഓഗസ്റ്റ് 1974 – 11 ഫെബ്രുവരി 1977 | |
വൈസ് പ്രസിഡന്റ് | ബസപ്പ ദനപ്പ ജട്ടി |
---|---|
മുൻഗാമി | വരാഹഗിരി വെങ്കട്ട ഗിരി |
പിൻഗാമി | ബസപ്പ ദനപ്പ ജട്ടി (Acting) നീലം സഞ്ജിവ റെഡ്ഡി |
ജനനം | |
മരണം | ഫെബ്രുവരി 11, 1977 | (പ്രായം 71)
മതം | മുസ്ലീം |
1974 മുതൽ 1977 വരെ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു ഫക്രുദ്ദീൻ അലി അഹമ്മദ്(മേയ് 13, 1905 - ഫെബ്രുവരി 11, 1977).
ജീവിതരേഖ[തിരുത്തുക]
1905 മേയ് 13-ന് സാൽനൂർ അലി അഹമ്മദ് , റുഖിയ സുൽത്താൻ ദമ്പതികളുടെ മകനായി ജനിച്ചു.[1].
ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജ്, സെന്റ് കാതറീൻ കോളേജ്,കേംബ്രിഡ്ജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോൺഗ്രസ് പാർട്ടിയിലെ സജീവ പ്രവർത്തകനായി. 1974-ൽ ഭാരതത്തിന്റെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 1975-ൽ യൂഗോസ്ലാവ്യ സന്ദർശിക്കുമ്പോൾ യൂനിവേഴ്‌സിറ്റി ഒഫ് പ്രസ്റ്റീന ഡോക്ടറേറ്റ് നൽകി ആദരിക്കുകയുണ്ടായി. ഇന്ത്യയുടെ ചരിത്രത്തിലെ സംഭവബഹുലമായ ഒരു കാലഘട്ടത്തിലായിരുന്നു അദ്ദേഹം രാഷ്ട്രപതി ആയിരുന്നതു്. അടിയന്തരാവസ്ഥ, മിസാ ഓർഡിനൻസുകൾ തുടങ്ങിയവയുടെ പ്രഖ്യാപനങ്ങൾക്കു് രാജ്യത്തിന്റെ പരമോന്നത തലവൻ എന്ന നിലയിൽ കയ്യൊപ്പു ചാർത്തിയതു് അദ്ദേഹമായിരുന്നു. രാഷ്ട്രപതി സ്ഥാനത്തിരിക്കുമ്പോൾ തന്നെ, 1977 ഫെബ്രുവരി 11-ന് അദ്ദേഹം ഹൃദ്രോഗബാധ മൂലം ആകസ്മികമായി നിര്യാതനായി. ഡോ. സാക്കിർ ഹുസൈനുശേഷം പദവിയിലിരിയ്ക്കേ അന്തരിച്ച രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു അദ്ദേഹം. മൃതദേഹം ഡൽഹി ജുമാ മസ്ജിദ് ഖബർസ്താനിൽ സംസ്കരിച്ചു.
പ്രത്യേകതകൾ[തിരുത്തുക]
- ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി.
- 1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി.
- അസമിൽ ഗോപിനാഥ ബർദലോയി മന്ത്രിസഭയിൽ ധനകാര്യവകുപ്പുമന്ത്രിയായശേഷം രാഷ്ട്രപതിയായ വ്യക്തി.
അവലംബം[തിരുത്തുക]
പദവികൾ | ||
---|---|---|
Preceded by Varahagiri Venkata Giri |
President of India 24 August 1974 - 11 February 1977 |
Succeeded by Sanjeeva Reddy |