Jump to content

എച്ച്.ജെ. കനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(H. J. Kania എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ
സർ എച്ച്.ജെ. കനിയ
ഒന്നാമത്തെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ
ഓഫീസിൽ
26 ജനുവരി 1950 – 6 നവംബർ 1951
നിയോഗിച്ചത്ഡോ. രാജേന്ദ്രപ്രസാദ്‌
മുൻഗാമിആദ്യ സ്ഥാനം സ്ഥാപിച്ചു
പിൻഗാമിഎം. പതഞ്ജലി ശാസ്ത്രി
വ്യക്തിഗത വിവരങ്ങൾ
ജനനം3 November 1890
നവസാരി, ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോൾ ഗുജറാത്ത്)
മരണം6 നവംബർ 1951(1951-11-06) (പ്രായം 61)
ന്യൂഡൽഹി, ഇന്ത്യ
ദേശീയതഇന്ത്യൻ

ഇന്ത്യയുടെ ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് എച്ച്.ജെ. കനിയ (മുഴുവൻ പേർ: സർ ഹരിലാൽ ജെകിസുന്ദാസ് കനിയ) (ജനനം : 1809 നവംബർ 3; മരണം: 1951 നവംബർ 6). സുപ്രിം കോടതി ചീഫ് ജെസ്റ്റിസായി ഔദ്യോഗിക സേവനത്തിനിടെയാണ് അദ്ദേഹം മരിച്ചത്. 1950 മുതൽ 1951 വരെ സുപ്രിം കോടതി ചീഫ് ജസ്റ്റിസായിരുന്നു[1]. സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ചുമതല ഏൽക്കുന്നതിനു മുൻപ് ഫെഡറൽ കോടതിയിൽ (ഇന്ത്യയിൽ സുപ്രീം കോടതിയ്ക്കു മുൻപ് നിലനിലുണ്ടായിരുന്നത്) ചീഫ് ജസ്റ്റീസായിരുന്നു.

സൂറത്തിലുള്ള ഒരു മധ്യവർഗ കുടുംബത്തിലാണ് കാനിയ ജനിച്ചത്. മുത്തച്ഛൻ ബ്രിട്ടീഷ് സർക്കാരിനൊപ്പം ഗുജറാത്തിൽ റവന്യൂ ഉദ്യോഗസ്ഥനായിരുന്നു. പിതാവ് ജെകിസുന്ദാസ് സംസ്‌കൃത പ്രൊഫസറും പിന്നീട് ഭാവ്നഗറിലെ നാട്ടുരാജ്യമായ സമൽദാസ് കോളേജിലെ പ്രിൻസിപ്പലുമായിരുന്നു. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഹീരാലാൽ ജെക്കിസുന്ദാസും ഒരു ബാരിസ്റ്ററായിരുന്നു. 1910-ൽ സമൽദാസ് കോളേജിൽ നിന്ന് ബിഎയും 1912 ൽ ബോംബെയിലെ ഗവൺമെന്റ് ലോ കോളേജിൽ നിന്നും എൽ‌എൽ‌ബിയും 1913 ൽ അതേ സ്ഥാപനത്തിൽ നിന്ന് എൽ‌എൽ‌എമ്മും നേടി. പിന്നീട് ബോംബെ ഗവർണറുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്ന സർ ചുനിലാൽ മേത്തയുടെ മകളായ കുസും മേത്തയെ വിവാഹം കഴിച്ചു. കാനിയയുടെ മകൻ 1987-ൽ സുപ്രീം കോടതി ജഡ്ജിയും, 1991-ൽ ഇരുപത്തിമൂന്നാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസും ആയിരുന്നു[2].

ജനനം, വിദ്യാഭ്യാസം[തിരുത്തുക]

ബ്രിട്ടീഷ് ഇന്ത്യയിലെ ഗുജറാത്തിലെ സൂറത്തിലുള്ള ഒരു മധ്യവർഗ കുടുംബത്തിലാണ് കാനിയ ജനിച്ചത്.

  • ബി. എ ബിരുദം: ഗുജറാത്തിലെ ശ്യാമൾ ദാസ് കോളേജ്.
  • നിയമ ബിരുദം: മുംബെ ഗവണ്മെന്റ് ലോ കോളേജ്.

ഔദ്യോഗിക ജീവിതം[തിരുത്തുക]

1913 ൽ ബോംബെ ഗവർണറുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായി തന്റെ ഔഗ്യോഗിക ജീവിതം ആരംഭിച്ച കെനിയ ഇന്ത്യൻ നിയമ റിപ്പോർട്ടുകളുടെ ആക്ടിംഗ് എഡിറ്ററായി കുറച്ചുകാലം കനിയ സേവനമനുഷ്ഠിച്ചു.

ബോംബേ ഹൈക്കോടതിയിൽ[തിരുത്തുക]

1930-ൽ ബോംബെ ഹൈക്കോടതിയിൽ ആക്ടിംഗ് ജഡ്ജിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, 1931-ജൂണിൽ ഹൈക്കോടതിയിലെ ഒരു അധിക ജഡ്ജിയായി നിയമിതനായി, 1933 മാർച്ച് വരെ സേവനമനുഷ്ഠിച്ചു. തുടർന്ന് കാനിയയെ അസോസിയേറ്റ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതുവരെ മൂന്നുമാസം ബാറിലേക്ക് മടങ്ങി. 1943 ജൂണിൽ കാനിയയെ ബ്രിട്ടീഷ് രാജാവ് ജോർജ്ജ് അഞ്ചാമൻ "സർ" ബഹുമതി നൽകി ബഹുമാനിച്ചു.[3] അപ്പോഴേക്കും ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന അസോസിയേറ്റ് ജഡ്ജിയായിരുന്നു അദ്ദേഹം.

ചീഫ് ജസ്റ്റിസ് സർ ജോൺ ബ്യൂമോണ്ടിന്റെ പിൻഗാമിയാകാൻ കാനിയയെ ഉദ്ദേശിച്ചിരുന്നു; എന്നിരുന്നാലും, ബ്യൂമോണ്ട് ഇന്ത്യക്കാരനായ കാനിയക്കെതിരെ പക്ഷപാതപരമായി പെരുമാറിയതിനാൽ, ബ്യൂമോണ്ടിന്റെ പിൻഗാമിയാവാൻ സർ ജോൺ സ്റ്റോണിനെ തിരഞ്ഞെടുത്തു കാനിയയെ മറികടന്നു. എന്നിരുന്നാലും, 1944 മെയ്-സെപ്റ്റംബർ മുതൽ 1945 ജൂൺ-ഒക്ടോബർ വരെ കാനിയ ആക്ടിംഗ് ചീഫ് ജസ്റ്റിസായി ബോംബേ ഹൈക്കോടതിയിൽ സേവനമനുഷ്ഠിച്ചു.

ഫെഡറൽ കോർട്ട് ഓഫ് ഇൻഡ്യയിൽ[തിരുത്തുക]

ബ്രിട്ടീഷ് ഇന്ത്യയിലെ ഫെഡറൽ കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി സർ പാട്രിക് സ്പെൻസ് (പിന്നീട് ലോർഡ് സ്പെൻസ്) നിലവിലിരുന്ന സമയത്ത് എച്ച്.ജെ. കനിയയ്ക്ക് ഇന്ത്യൻ ഫെഡറൽ കോടതിയുടെ അസോസിയേറ്റ് ജഡ്ജിയായി 1946 ജൂൺ 20-ന് സ്ഥാനക്കയറ്റം ലഭിച്ചു. 1947 ഓഗസ്റ്റ് 14-നു പാട്രിക് സ്പെൻസ് വിരമിച്ചപ്പോൾ കനിയ ഇന്ത്യൻ ഫെഡറൽ കോടതിയുടെ ചീഫ് ജസ്റ്റിസായി.

സുപ്രിം കോടതിയിൽ[തിരുത്തുക]

1950 ജനുവരി 26-ന് ഇന്ത്യ റിപ്പബ്ലിക്കായതിനുശേഷം, കാനിയയെ സുപ്രീം കോടതിയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസായി നിയമിച്ചു. ചീഫ് ജസ്റ്റിസായി പ്രവർത്തിച്ച അദ്ദേഹം ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന് സത്യപ്രതിജ്ഞ ചെയ്തു. ഉദ്യോഗത്തിലിരിക്കെ 1951 നവംബർ 6-ന്‌ തന്റെ 61 വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്ന്‌ അദ്ദേഹം അന്തരിച്ചു.[4]

അവലംബം[തിരുത്തുക]

  1. Former Hon'ble Chief Justices' of India: Hon'ble Mr. Justice Harilal Jekisundas Kania". Supreme Court of India. Retrieved 20 January 2016
  2. "Mr. Harilal Kania Dead: First Indian Chief Justice At Centre". Times of India. 11 July 1951.
  3. "Central Chancery of the Orders of Knighthood". London Gazette: 2422. 28 May 1943.]
  4. Gardbois Jr., George H. (2011). Judges of the Supreme Court of India 1950-1989. Oxford University Press. pp. 13–20. ISBN 978-0-19-807061-0. Retrieved 2016-01-20.
Legal offices
മുൻഗാമി
TBD
Chief Justice of the ഫെഡറൽ കോർട്ട് ഓഫ് ഇന്ത്യ പിൻഗാമി
മുൻഗാമി ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ
15 ആഗസ്ത് 1947–6 നവംബർ 1951
പിൻഗാമി
"https://ml.wikipedia.org/w/index.php?title=എച്ച്.ജെ._കനിയ&oldid=3343413" എന്ന താളിൽനിന്ന് ശേഖരിച്ചത്