രഞ്ജൻ ഗൊഗോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രഞ്ജൻ ഗൊഗോയ്
CJI Ranjan gogoi.jpg
46-ാമത് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ
ഔദ്യോഗിക കാലം
3 ഒക്ടോബർ 2018 – ഇതുവരെ
നിയോഗിച്ചത്രാംനാഥ് കോവിന്ദ്
മുൻഗാമിദീപക് മിശ്ര
ഇന്ത്യയുടെ സുപ്രീം കോടതിയിലെ ജഡ്ജി
ഔദ്യോഗിക കാലം
23 ഏപ്രിൽ 2012 – 2 ഒക്ടോബർ 2018
നിയോഗിച്ചത്പ്രതിഭാ പാട്ടീൽ
ചീഫ് ജസ്റ്റിസ്, പഞ്ചാബ് & ഹരിയാന ഹൈക്കോടതി
ഔദ്യോഗിക കാലം
12 ഫെബ്രുവരി 2011 – 23 ഏപ്രിൽ 2012
മുൻഗാമിമുകുൾ മുദ്ഗൽ[1]
പിൻഗാമിആദർശ് കുമാർ ഗോയൽ (ആക്ടിങ്)
വ്യക്തിഗത വിവരണം
ജനനം (1954-11-18) 18 നവംബർ 1954  (67 വയസ്സ്)
ദിബ്രുഗഡ്, ആസാം, ഇന്ത്യ[2]
ദേശീയതഇന്ത്യൻ
മക്കൾരക്തിം ഗൊഗോയ്[3]
അച്ഛൻകേശബ് ചന്ദ്ര ഗൊഗോയ്[4]
Alma materഡൽഹി സർവകലാശാല

രഞ്ജൻ ഗൊഗോയ് 2018 ഒക്ടോബർ 3 ന് ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് ഗോവിന്ദിനു മുമ്പിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം .[5] 1982 ൽ അസം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയ്ആണ് പിതാവ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്ന് ഇന്ത്യയിലെ ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ വ്യക്തിയുമാണ് ഇദ്ദേഹം.[6]

ജനനം[തിരുത്തുക]

1954 നവംബർ 18 - ന് ജനിച്ചു.

ഔദ്യോഗിക ജീവിതം[തിരുത്തുക]

1978 ബാറിൽ ചേർന്ന ഇദ്ദേഹം ഗുവാഹത്തി ഹൈക്കോടതിയിൽ അംഗമായി.തുടർന്ന് 2001 ഫെബ്രുവരി 28 ന് സ്ഥിരം ജഡ്ജിയായി. 2010 സപ്തംബർ ഒമ്പതിന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിൽ അദ്ദേഹത്തെ സ്ഥലം മാറ്റി. 2011 ഫെബ്രുവരിയിൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2012 ഏപ്രിൽ 23 ന് സുപ്രീംകോടതി ജഡ്ജിയായി അദ്ദേഹത്തെ ഉയർത്തി. സുപ്രീം കോടതിയുടെ 45-ആമത് ചീഫ് ജസ്റ്റിസായിരുന്ന ദീപക്ക് മിശ്ര സ്ഥാനമൊഴിഞ്ഞതോടെ ആ പദവിയിലേക്ക് ഇദ്ദേഹത്തെ പരിഗണിക്കുകയായിരുന്നു.

  1. "Former Hon'ble Chief Justice of the High Court of Punjab and Haryana". highcourtchd.gov.in. ശേഖരിച്ചത് 2018-09-14.
  2. Karmakar, Rahul (8 September 2018). "Who is Ranjan Gogoi, and what is he known for?". The Hindu (ഭാഷ: ഇംഗ്ലീഷ്).
  3. Prakash, Satya (5 April 2017). "SC judges' sons object to inclusion in Punjab panel". The Tribune.
  4. "Ranjan Gogoi sworn in as SC judge". The Assam Tribune. 24 April 2012.
  5. https://supremecourtofindia.nic.in/chief-justice-judges
  6. https://indianexpress.com/article/india/justice-ranjan-gogoi-sworn-in-chief-justice-of-india-5383802/
"https://ml.wikipedia.org/w/index.php?title=രഞ്ജൻ_ഗൊഗോയ്&oldid=3609768" എന്ന താളിൽനിന്ന് ശേഖരിച്ചത്