കെ.ജി. ബാലകൃഷ്ണൻ
കൊനകുപ്പക്കാട്ടിൽ ഗോപിനാഥൻ ബാലകൃഷ്ണൻ | |
---|---|
ഇന്ത്യയുടെ പരമോന്നത ന്യായാധിപൻ | |
ഓഫീസിൽ ജനുവരി 14, 2007 – മേയ് 12 2010 | |
നിയോഗിച്ചത് | എ.പി.ജെ. അബ്ദുൾകലാം |
മുൻഗാമി | വൈ.കെ. സഭർവാൾl |
പിൻഗാമി | സരോഷ് ഹോമി കപാഡിയ |
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ്സും ദേശീയ മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർമാനുമാണ്[1] കെ.ജി. ബാലകൃഷ്ണൻ (ജനനം: 12-05-1945) (ഇംഗ്ലീഷ്:K.G. Balakrishnan). മുഴുവൻ പേര് കൊനകുപ്പക്കാട്ടിൽ ഗോപിനാഥൻ ബാലകൃഷ്ണൻ. സുപ്രീം കോടതിയിൽ മുപ്പത്തിയേഴാമത് പ്രധാന ന്യായാധിപനായിരുന്ന ഇദ്ദേഹം ദളിത് വിഭാഗത്തിൽ പെട്ട ആദ്യത്തെയാളായിരുന്നു. 2007 ജനുവരി 14 മുതൽ 2010 മേയ് 12 സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു.[2] ഗുജറാത്ത്, മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റീസ്, ഗുജറാത്ത് ആക്ടിങ് ഗവർണർ എന്നീ നിലകളിലും പ്രവർത്തിച്ചു.
ആദ്യകാലം
[തിരുത്തുക]കോട്ടയം ജില്ലയിലെ തലയോലപറമ്പിലെ കടുത്തുരുത്തിയിൽ ഒരു പാവപ്പെട്ട പുലയ കുടുംബത്തിൽ 12-05-1945-ൽ ജനിച്ചു.[3] അച്ഛൻ ഗോപിനാഥൻ കോടതിയിൽ ശീരസ്തദാർ (ബെഞ്ച് ക്ലാർക്ക്) ആയിരുന്നു.[4] അച്ഛൻ ജോലിസംബന്ധമായി ഇടയ്ക്കിടയ്ക്ക് സ്ഥലം മാറുമായിരുന്നതു കൊണ്ട് ബാലകൃഷ്ണന്റെയും വിദ്യാഭ്യാസം പലയിടങ്ങളിലായിരുന്നു. അച്ഛൻ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ സതീർഥ്യനായിരുന്നു. പതിനഞ്ചു രൂപയായിരുന്നു ഗോപിനാഥന്റെ ശമ്പളം. ഈ ചെറിയതുകയിൽ വീട്ടുചെലവും മക്കളുടെ വിദ്യാഭ്യാസകാര്യങ്ങളും നോക്കുന്നത് കടുത്ത പരീക്ഷണം ആയിരുന്നു.
വിദ്യാഭ്യാസം
[തിരുത്തുക]പഠിക്കാൻ മിടുക്കനായിരുന്ന ബാലകൃഷണന് ചെറുപ്പം മുതലേ ഭാഗ്യത്തിന്റെ കടാക്ഷം ഉണ്ടായിരുന്നു എന്നു പറയാം. അദ്ദേഹത്തിന്റെ സമുദായത്തിൽ പെട്ടവർ അന്ന് വലിയ സ്ഥാനങ്ങളിലൊന്നും ഉണ്ടായിരുന്നില്ല. പഠനം ഒരു കടമ്പ തന്നെയായിരുന്നു, അച്ഛനാണ് അനാട്ടിൽ പത്താം തരം പൂർത്തിയാക്കിയ ഒരു ദളിതൻ തന്നെ. കോടതിയിലെ ജോലിക്കാരനായിരുന്ന അച്ഛനാണ് ബാലകൃഷ്ണൻ കുട്ടിയായിരുന്നപ്പഴേ പഠനത്തിനും കഠിനാധ്വാത്തിനും വേണ്ട തീപ്പൊരി മനസ്സിൽ കോരിയിട്ടത്. അമ്മ ശാരദയും നല്ല പിന്തുണ നല്കി. ആദ്യത്തെ കാലങ്ങളിൽ 5 കിലോമീറ്ററോളം നടന്നാണ് അദ്ദേഹം പള്ളിക്കൂടത്തിൽ പോയിരുന്നത്. മാട്രിക്കുലേഷൻ പാലായിലെ സെൻറ് തോമസ് ഹൈസ്കൂളിലായിരുന്നു. പിന്നീട് അച്ഛന് കൊച്ചിയിലേയ്ക്ക് സ്ഥലം മാറ്റം വന്നപ്പോൾ പഠിത്തം കൊച്ചിയീൽ മഹാരാജാസ് കോളേജിൽ ആയിരുന്നു. എന്നാൽ വൈദ്യശാസ്ത്രം പഠിക്കണം എന്ന മോഹം മനസ്സിലുണ്ടായിരുന്ന ബാലകൃഷ്ണൻ ശാസ്ത്രം ആണ് വിഷയമായി കലായലത്തിൽ തെരഞ്ഞെടുത്തത്. തുടർന്നുള്ള വിദ്യാഭ്യാസം പക്ഷെ മഹാരാജായുടെ നിയമ കലാശാലയിലായിരുന്നു. 1968 ല് നല്ല നിലയിൽ ബി.എൽ ബിരുദം കരസ്ഥമാക്കി. അതിനു ശേഷം ആണ് രണ്ടുവർഷം മാത്രമായിരുന്ന ബി.എൽ. ബിരുദ പഠന കലാവധി മൂന്നാകിയത്. അദ്ദേഹം പിന്നീട് അതേ കലാലയത്തിൽ നിന്നു തന്നെ എൽ.എൽ.എം. പ്രഥമ സ്ഥാനീയനായി 1970 ല്പൂർത്തിയാക്കി. ഇതേ വർഷം ആണ് രണ്ടു വർഷം മാത്രമായിരുന്ന എം.എൽ. ബിരുദാന്തര ബിരുദം മൂന്നുവർഷമാക്കി കൂട്ടിയത്. നാലാം ക്ലാസ്സിൽ വച്ച് ഒരു ഇരട്ട സ്ഥാനക്കയറ്റം കിട്ടിയതുൾപ്പടെ അദ്ദേഹത്തിന് വിദ്യാഭ്യാസകാലത്തിൽ ഇങ്ങനെ മൂന്നോ നാലോ വർഷം ലാഭിക്കുവാൻ സാധിച്ചിട്ടുണ്ട്.
ഉദ്യോഗരംഗം
[തിരുത്തുക]പഠനത്തിനു ശേഷം ജോലി എന്നത് എത്ര മിടുക്കനായാലും ബുദ്ധിമുട്ടുള്ള കാലമായിരുന്നു അത്. പ്രത്യേകിച്ച തലതൊട്ടപ്പന്മാർ ഇല്ലാത്തവർക്ക്. പിതാവ് ഗോപിനാഥന്റെ സുഹൃത്തായ അഡ്വക്കേറ്റ് വി.ജെ. വർക്കിയുടെ ജൂനിയറായി ബാലകൃഷണൻ ഔദ്യോഗിക ജീവിതം അരംഭിച്ചു. സ്ഥിര വരുമാനം ഉള്ള ഒരു ജോലിയെന്നത് അദ്ദ്ദേഹത്തിന് ഒരു സ്വപ്നമായിരുന്നു. പ്രാക്ടീസിന്റെ ആദ്യ നാളുകളിൽ കേസുക്കൾ ഒരു പുതിയ അഭിഭാഷകനെ തേടി വരിക എന്നത് എളുപ്പമല്ലായിരുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്ഥിരവരുമാനം ആവശ്യവുമായിരുന്നു. അങ്ങനെ അദ്ദേഹം മുൻസിഫ് മജിസ്ട്രേറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുകയും ഉയർന്ന റാങ്കിൽ
കേരള നീതിന്യായ വകുപ്പിന്റെ കീഴിൽ മുൻസ് മേജിസ്ട്രേട്ടായി അ അദ്ദേഹം 1973 ൽ ജോലിയിൽ പ്രവേശിച്ചും 1982അദ്ദേഹം ൽ സബ് ജഡ്ജിയായചു. കുറച്ചുകാലം ഡെപ്യൂട്ടഷനൽ കേരള ഹൈക്കോടതിയിൽ ഡെപ്യൂടി രജിസ്റ്റ്റാറായി ജോലി നോക്കിയിട്ടുണ്ട്. ഹൈക്കോടതി ഡെപ്യൂട്ടി രജിസ്ട്രാർ ആയിരിക്കെ ജോലി രാജിവച്ച് ഹൈക്കോടതി അഭിഭാഷകനായി. ഹൈക്കോടതിയിൽ അഡ്വ. ശാന്തലിംഗത്തിന്റെ കീഴിൽ ആയിരുന്നു പ്രാക്ടീസ 1985 സെപ്റ്റംബറിൽ അദ്ദേഹം ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജായനിയമിക്കപ്പെട്ടുനു. പിന്നീട് 10 മാസങ്ങൾക്കു ശേഷം സ്ഥിരം ജഡ്ജിയുമായി നിയമിായി.തന
1998-ൽ ഗുജറാത്തിലെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയി സ്ഥാനോഹരണം ചെയ്യപ്പെട്ടു. 1999 ജനുവരി 16 മുതൽ മാർച്ച് 18 വരെ ഗുജറാത്ത് ആക്ടിങ് ഗവർണർ ആയും അദ്ദേഹം പ്രവർത്തിച്ചു. 1999-ൽ മദ്രാസിലെ ചീഫ് ജസ്റ്റീസ് ആയി സ്ഥലം മാറി. 2000 ജൂൺ മുതൽ സുപ്രീം കോടതിയിൽ ജഡ്ജായി സേവനമനുഷ്ടിക്കുന്നു. സുപ്രീം കോടതിയിലെത്തുന്ന 11-മത്തെ കേരളീയനാണ് അദ്ദേഹം [5]
പ്രധാനപ്പെട്ട വിധിന്യായങ്ങൾ
[തിരുത്തുക]- ഇന്ത്യയിലെ എല്ലാ സ്കൂളുകളിലും ഉച്ചക്കഞ്ഞി വിതരണം നിർബന്ധമാക്കിയത്
- ബന്ദ്/ഹർത്താൽ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു.
- അദ്ദേഹം ഉൾപ്പെട്ട മൂന്നംഗ ബഞ്ച് ബിഹാറിലെ മുൻ മുഖ്യമന്ത്രിയായ ലല്ലു പ്രസാദ് യാദവിനെയും ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബറിദേവിയേയും കാലിത്തീറ്റ കുംഭകോണ (ഫോഡ്ഡർ സ്കാം) വ്യ്വഹാരത്റ്റിൽ കുറ്റവിമുക്തരാക്കി
- പഞ്ചാബിലെയും ഹരിയാനയിലെയും ഹൈക്കോടതി ജഡ്ജിമാർ ഉടനടി ജാമ്യം അനുവദിച്ചിരുന്നത് നിയമ വിരുദ്ധമാക്കി.[6]
വിവാദം
[തിരുത്തുക]അടുത്തകാലത്തായി[എന്ന്?] ചില വിവാദങ്ങളിൽ ഉൾപ്പെടുകയുണ്ടായി കെ.ജി. ബാലകൃഷ്ണൻ. സുപ്രിംകോടതിയിലെ ജസ്റ്റീസ് എച്.എൽ ഗോകലെയുടെ ആരോപണമാണ് ഇതിൽ ഒന്നാമത്തേത്. ദ്രാവിഡമുന്നേറ്റ കഴകം നേതാവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടുപേരെ രക്ഷപ്പെടുത്തുന്നതിനായി മദ്രാസ് ഹൈക്കോടതിയിലെ ആർ. രഘുപതിയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന പുറത്താക്കപ്പെട്ട ടെലികോം മന്ത്രി എ. രാജയെ ഒളിപ്പിക്കുന്നതിന് വസ്തുതകളെ വളച്ചോടിക്കുകയാണ് ബാലകൃഷ്ണനെന്ന് അദ്ദേഹം ആരോപിക്കുന്നു.[7] മറ്റൊന്ന് ബാലകൃഷ്ണന്റെ മരുമകനും സി പി ഐ എം നേതാവുമായ പി.വി. ശ്രീനിജനുമായി ബന്ധപ്പെട്ടതാണ്. നാലുവർഷം മുമ്പ് ഒരു ഭൂസ്വത്തും ഇല്ലാതിരുന്ന ശ്രീനിജൻ ഇപ്പോൾ ലക്ഷക്കണക്കിന് വിലവരുന്ന സ്വത്തുകളുടെ ഉടമയാണ്. ഏഷ്യാനെറ്റ് ന്യൂസ് ചനലിന്റെ റിപ്പോർട്ട് പ്രകാരം 2006 ൽ എറണാംകുളം ജില്ലയിലെ ഞ്ഞാറക്കൽ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന സമയത്ത് ഇലക്ഷൻ കമ്മീഷനു നൽകിയ ഡിക്ലറേഷനിൽ തനിക്ക് ഭൂസ്വത്ത് ഒന്നും ഇല്ല എന്നായിരുന്നു. ശ്രീനിജൻ യൂത്ത്കോൺഗ്രസിൽ നിന്ന് രാജിവെക്കുകയുണ്ടായി.[8]
മുൻ ചീഫ് ജസ്റ്റീസ് ജെ.എസ്. വർമ്മ, മുൻ സുപ്രിം കോടതി ജഡ്ജ് വി.ആർ. കൃഷ്ണയ്യർ, പ്രഗൽഭ നിയമജ്ഞൻ ഫാലി. എസ്. നരിമാൻ, മുൻ എൻ.എച്.ആർ.സി. അംഗം സുദർശൻ അഗർവാൽ, പ്രശ്സ്ത അഭിഭാഷകൻ പ്രശാന്ത്ഭൂഷൺ എന്നിവരെല്ലാം കെ.ജി. ബാലകൃഷ്ണൻ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടുകയുണ്ടായി.[9] ജസ്റ്റീസ് ബാലകൃഷ്ണന്റെ കുടുംബം വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചു എന്ന ആരോപണത്തെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ആൻഡ് ആന്റി കറപ്പ്ഷൻ ബ്യൂറോക്ക് മുമ്പാകെ ഒരു പെറ്റീഷൻ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.[10]
കുടുംബം
[തിരുത്തുക]അച്ഛൻ കെ.ജി. ഗോപിനാഥൻ ശിരസ് ദാർ ആയിരുന്നു. അമ്മ. ശാരദ.
സഹോദരങ്ങൾ:
1) കെ ജി.സോമശേഖരൻ (റിട്ട. ചീഫ് എഞ്ചിനീയർ , പി.ഡബ്ലു.ഡി.)
2 ) കെ.ജി.ഭാസ്കരൻ (മുൻ ഗവ.പ്ലീഡർ, ഹൈ കോടതി )
3 ) കെ.ജി. വിജയൻ (റിട്ട. ഡെപ്യൂട്ടി കളക്ടർ, മുൻ എ.ഡി.എം.കോട്ടയം)
4) കെ.ജി.രാജു (മുൻ വയനാട് ജില്ലാ കളക്ടർ )
5 ) കെ ജി.രവീന്ദ്രൻ (റിട്ട. എസ്.ബി.ഐ.)
6) കെ.ജി.സുധ
7 ) കെ.ജി.ഉഷ
അവലംബം
[തിരുത്തുക]- ↑ http://www.mathrubhumi.com/story.php?id=104918[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ഹിന്ദുവിന്റെ ഓൺ ലൈൻ ദിനപത്രം 23/12/2006 ലേത്". Archived from the original on 2011-02-07. Retrieved 2010-08-08.
- ↑ സുപ്രീം കോടതിയുടെ താൾ
- ↑ http://www.newkerala.com/news4.php?action=fullnews&id=70765
- ↑ ഗൾഫ് ടൈംസിന്റെ ഓൺ ലൈൻ ലേഖനം
- ↑ "ഹിന്ദുസ്ഥാൻ ടൈംസിന്റെ ഓൺ ലൈൻ ഏട്". Archived from the original on 2007-09-30. Retrieved 2006-12-24.
- ↑ http://www.thehindu.com/news/national/article1046183.ece
- ↑ http://www.thehindu.com/news/cities/Thiruvananthapuram/article1034832.ece
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-12. Retrieved 2011-01-25.
- ↑ http://www.indianexpress.com/news/petition-seeking-vigilance-probe-against-kgb-family-members-filed/733768/