രാജേന്ദ്ര മൽ ലോധ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജസ്റ്റിസ് രാജേന്ദ്ര മൽ ലോധ

സുപ്രീം കോടതി ജഡ്ജി
നിലവിൽ
പദവിയിൽ 
17 ഡിസംബർ 2008

പട്ന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ്
പദവിയിൽ
13 മെയ് 2008 – 16 ഡിസംബർ 2008
ജനനം (1949-09-28) 28 സെപ്റ്റംബർ 1949 (പ്രായം 70 വയസ്സ്)
ജോധ്പൂർ, രാജസ്ഥാൻ
ദേശീയതഇന്ത്യൻ
പഠിച്ച സ്ഥാപനങ്ങൾജോധ്പൂർ യൂണിവേഴ്സിറ്റി

സുപ്രീംകോടതിയുടെ നാല്പത്തിയൊന്നാമത്തെ മുഖ്യന്യായാധിപനാണ് രാജേന്ദ്ര മൽ ലോധ (ആർ.എം. ലോധ-ജനനം 28 സെപ്റ്റംബർ 1949). രാജസ്ഥാൻ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നു. 40-ആം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി. സദാശിവത്തിനു പകരമായാണ് രാജേന്ദ്ര മൽ ലോധ 2014 ഏപ്രിൽ 27-ന് സ്ഥാനമേറ്റെടുത്തത്.[1]

ജനനം[തിരുത്തുക]

1949 സെപ്റ്റംബർ 28-ന് ജോധ്പൂരിൽ ആണ് ജനനം.[2]

വിദ്യാഭ്യാസം[തിരുത്തുക]

ജോധ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമബിരുദം നേടിയ ലോധ ജോധ്പൂരിൽ ആണ് 1973ൽ പ്രാക്ടീസ് തുടങ്ങിയത്.

ന്യായാധിപൻ എന്ന നിലയിൽ[തിരുത്തുക]

1994 ജനുവരി 31 ന് ജോധ്പൂരിലെ രാജസ്ഥാൻ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. 1994 ഫെബ്രുവരി 16ന് ബോംബെ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2008 മെയ് 13ന് പട്ന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായും സ്ഥാനമേറ്റു.[3] 2008 ഡിസംബർ 17ന് കെ.ജി. ബാലകൃഷ്ണൻ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കുന്ന സമയത്ത് ലോധ സുപ്രീം കോടതിയിലെ ജഡ്ജിയായി സ്ഥാനമേറ്റു. 2014 ഏപ്രിൽ 27ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കും.

അവലംബം[തിരുത്തുക]

  1. "ആർ എം ലോധ പുതിയ ചീഫ് ജസ്റ്റിസ്". ദേശാഭിമാനി. 12 ഏപ്രിൽ 2014. ശേഖരിച്ചത് 12 ഏപ്രിൽ 2014.
  2. http://pib.nic.in/newsite/PrintRelease.aspx?relid=104822
  3. "Hon'ble Mr. Justice R.M. Lodha". ശേഖരിച്ചത് 2 April 2014.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME
ALTERNATIVE NAMES
SHORT DESCRIPTION Indian judge
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=രാജേന്ദ്ര_മൽ_ലോധ&oldid=2892545" എന്ന താളിൽനിന്ന് ശേഖരിച്ചത്