ജെസീക്ക ലാൽ കൊലക്കേസ്
ജെസീക്ക ലാൽ | |
---|---|
ജനനം | |
മരണം | 29 ഏപ്രിൽ 1999 | (പ്രായം 34)
തൊഴിൽ | അഭിനേത്രി, മോഡൽ |
ജെസീക്ക ലാൽ എന്ന മോഡൽ ന്യൂഡൽഹിയിലെ ഒരു ബാറിൽ വച്ചു 1999 ഏപ്രിൽ 29ന് വെടിയേറ്റു മരിച്ചതാണ് ഈ കേസിനാസ്പദമായ സംഭവം.ആ സമയത്ത് ബാറിൽ സമൂഹത്തിലെ ഉന്നതർ പങ്കെടുത്ത ഒരു പാർട്ടി നടന്നു കൊണ്ടിരിക്കുകയായിരുന്നു[1].സംഭവത്തിന്റെ ദൃക്സാക്ഷി വിവരണ പ്രകാരം ബാർമെയ്ഡായി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ജെസീക്കയ്ക്കു നേരെ സിദ്ധാർഥ് വസിഷ്ട് എന്ന വ്യക്തി നിറയൊഴിക്കുകയായിരുന്നു. മനു ശർമ്മ എന്നും പേരുള്ള സിദ്ധാർഥ് ഹരിയാനയിലുള്ള ഒരു സമ്പന്ന കോൺഗ്രസ് രാഷ്ട്രീയ നേതാവായ വിനോദ് ശർമ്മയുടെ മകനാണ്.
എന്നാൽ പിന്നീട് കീഴ് ക്കോടതിയിൽ നടന്ന വിചാരണയുടെ ഫലമായി 2006 ഫെബ്രുവരി 21ന് മനു ശർമ്മയും കൂട്ടു പ്രതികളും കുറ്റവിമുക്തരാക്കപ്പെട്ടു.
ഇതിനെതിരെ മാധ്യമങ്ങളും പൊതുജനങ്ങളും പ്രതിഷേധങ്ങൾ ഉയർത്തിയതിനെ തുടർന്ന് പ്രോസിക്ക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ കൊടുത്തു.തുടർന്ന് ഹൈക്കോടതിയിൽ നടന്ന അതിവേഗ വിചാരണയിൽ കീഴ് ക്കോടതി വിധി തെറ്റാണെന്നും മനു ശർമ്മയും കൂട്ടുപ്രതികളും കുറ്റക്കാരാണെന്നും തെളിഞ്ഞു.മനു ശർമ്മയ്ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
കേസിന്റെ നാൾ വഴി
[തിരുത്തുക]- ഏപ്രിൽ 29-30 1999: ജെസീക്ക ലാൽ ദക്ഷിണ ദില്ലിയിലെ ഒരു ബാറിൽ നടന്ന പാർട്ടിക്കിടെ കൊല്ലപ്പെട്ടു[2].
- ഏപ്രിൽ 30, 1999: ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
- മേയ് 2, 1999: ദില്ലി പോലീസ് മനു ശർമ്മയുടെ കാർ കണ്ടെടുത്തു.
- മേയ് 6, 1999: മനു കോടതിയിൽ കീഴടങ്ങി.വികാസ് യാദവ് ഉൾപ്പെടെ പത്തു കൂട്ടിപ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടു.
- ഓഗസ്റ്റ് 3, 1999: കുറ്റപത്രം ഫയൽ ചെയ്തു.
- മേയ് 3, 2001: പരാതിക്കാരനും ദൃക്സാക്ഷിയുമായിരുന്ന ശ്യാൻ മുൻഷി കൂറുമാറുകയും മനുവിനെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുകയും ചെയ്തു.
- മേയ് 5, 2001: മറ്റൊരു ദൃക്സാക്ഷി ശിവ്ദാസ് കൂറുമാറി.
- മേയ് 16, 2001: മൂന്നാം സാക്ഷി കരൺ രാജ്പുത് കൂറുമാറി.
- ജൂലൈ 6, 2001: മറ്റൊരു ദൃക്സാക്ഷി മാലിനി രമണി മനുവിനെ തിരിച്ചറിഞ്ഞു.
- ഒക്ടോബർ 12, 2001: ബാറുടമ ബീന രമണി മനുവിനെ തിരിച്ചറിഞ്ഞു.
- ഒക്ടോബർ 17, 2001: രമണിയുടെ ഭർത്താവ് ജോർജ് മെയിൽഹോട്ട് മനുവിനെ തിരിച്ചറിഞ്ഞു.
- ഫെബ്രുവരി 21, 2006: വിചാരണക്കോടതി തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടു.
- മാർച്ച് 13, 2006: ദില്ലി പോലീസ് ഹൈക്കോടതിയിൽ അപ്പീൽ കൊടുത്തു.
- ഒക്ടോബർ 3, 2006: അതിവേഗ വിചാരണ തുടങ്ങി.
- ഡിസംബർ 18, 2006: ഹൈക്കോടതി മനുവടക്കം മൂന്നു പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി.
- December 20, 2006: മനു ശർമ്മയ്ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
- ഡിസംബർ 2, 2007: മനു ശർമ്മ സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തു.
- ഏപ്രിൽ 19, 2010: സുപ്രീം കോടതി വിധി ശരി വച്ചു.
ചലച്ചിത്രം
[തിരുത്തുക]ഈ കേസിനെ അവലംബിച്ച് നോ വൺ കില്ല്ഡ് ജെസീക്ക എന്ന പേരിൽ ഒരു ഹിന്ദി ചലചിത്രം പുറത്തിറങ്ങി[3] ഈ ചിത്രം പുറത്തിറങ്ങിയത് ജനുവരി 7, 2011 നാണ്. [3] ഇന്ത്യയിലെ മാദ്ധ്യമപ്രവർത്തനത്തിന്റെ സമൂഹത്തിലുള്ള പ്രഭാവം ഈ ചിത്രം കാണിക്കുന്നുണ്ട്.[4]
അവലംബം
[തിരുത്തുക]- ↑ India campaign for murdered Delhi model ബി.ബി.സി. ന്യൂസ്, ദില്ലി, 9 March 2006.
- ↑ Chronology of Jessica Lall murder case dnaindia.com.
- ↑ 3.0 3.1 "Movie - No One Killed Jessica". IndiaVoice. 2011-01-12. Archived from the original on 2011-02-23. Retrieved 2011-01-12.
- ↑ "NO ONE KILLED JESSICA ::OFFICIAL WEBSITE::". Archived from the original on 2011-07-14. Retrieved 2011-07-10.