ഉള്ളടക്കത്തിലേക്ക് പോവുക

പി.കെ. കുഞ്ഞാലിക്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പി.കെ.കുഞ്ഞാലിക്കുട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി.കെ. കുഞ്ഞാലിക്കുട്ടി
കേരളത്തിലെ വ്യവസായ വകുപ്പ് മന്ത്രി
പദവിയിൽ
ജൂൺ 24 1991  മേയ് 9 1996
മുൻഗാമികെ.ആർ. ഗൗരിയമ്മ
പിൻഗാമിസുശീല ഗോപാലൻ
മണ്ഡലംകുറ്റിപ്പുറം
പദവിയിൽ
മേയ് 17 2001  ജനുവരി 6 2005
മുൻഗാമിസുശീല ഗോപാലൻ
പിൻഗാമിവി.കെ. ഇബ്രാഹിംകുഞ്ഞ്
പദവിയിൽ
മേയ് 18 2011  മേയ് 20 2016
മുൻഗാമിഎളമരം കരീം
പിൻഗാമിഇ.പി. ജയരാജൻ
മണ്ഡലംവേങ്ങര
കേരള നിയമസഭയിലെ അംഗം
പദവിയിൽ
മേയ് 24 1982  മേയ് 5 1991
മുൻഗാമിയു.എ. ബീരാൻ
പിൻഗാമിഎ. യൂനുസ്‌കുഞ്ഞ്
മണ്ഡലംമലപ്പുറം
പദവിയിൽ
മേയ് 21 1991  മേയ് 12 2006
മുൻഗാമികൊരമ്പയിൽ അഹമ്മദ് ഹാജി
പിൻഗാമികെ.ടി. ജലീൽ
മണ്ഡലംകുറ്റിപ്പുറം
പദവിയിൽ
മേയ് 14 2011  ഏപ്രിൽ 25 2017
പിൻഗാമികെ.എൻ.എ. ഖാദർ
മണ്ഡലംവേങ്ങര
പദവിയിൽ
പദവിയിൽ
മേയ് 3 2021
മുൻഗാമികെ.എൻ.എ. ഖാദർ
മണ്ഡലംവേങ്ങര
ലോക്‌സഭയിലെ അംഗം
പദവിയിൽ
ഏപ്രിൽ 25 2017  ഫെബ്രുവരി 3 2021
മുൻഗാമിഇ. അഹമ്മദ്
പിൻഗാമിഎം.പി. അബ്ദുസമദ് സമദാനി
മണ്ഡലംമലപ്പുറം
വ്യക്തിഗത വിവരങ്ങൾ
ജനനം
പാണ്ടി കടവത്ത് കുഞ്ഞാലിക്കുട്ടി

(1951-06-01) 1 ജൂൺ 1951 (age 74) വയസ്സ്)
ഊരകം
രാഷ്ട്രീയ കക്ഷിമുസ്ലീം ലീഗ്
പങ്കാളികെ.എം. കുൽസു
കുട്ടികൾഒരു മകൾ, ഒരു മകൻ
മാതാപിതാക്കൾ
  • മുഹമ്മദ് ഹാജി (അച്ഛൻ)
  • ഫാത്തിമക്കുട്ടി (അമ്മ)
വസതിമലപ്പുറം
As of ഫെബ്രുവരി 25, 2026
ഉറവിടം: നിയമസഭ

മുസ്ലിം ലീഗിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും കെ.കരുണാകരൻ, എ.കെ.ആൻ്റണി, ഉമ്മൻചാണ്ടി എന്നിവർ മുഖ്യമന്ത്രിമാരായിരുന്ന (1991-1996, 2001-2005, 2011-2016) കാലയളവിൽ കേരളത്തിലെ വ്യവസായവകുപ്പ് മന്ത്രിയുമായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി( 1 ജൂൺ 1951) നിലവിൽ വേങ്ങര നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ അംഗവും പ്രതിപക്ഷ ഉപനേതാവുമാണ്. 1982-ൽ മലപ്പുറം മണ്ഡലത്തിൽ നിന്ന് ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രധാന നേതാക്കളിൽ ഒരാളാണ് കുഞ്ഞാലിക്കുട്ടി. [1]സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയായിരിക്കെ 2005-ൽ കോഴിക്കോട് ഐസ്ക്രീം പാർലർ പെൺ‌വാണിഭക്കേസിൽ ഉൾപ്പെട്ടു എന്ന് ആരോപണമുണ്ടായതിനെ തുടർന്ന് മന്ത്രിസ്ഥാനം രാജി വച്ച കുഞ്ഞാലിക്കുട്ടി 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറം മണ്ഡലത്തിൽ നിന്നും ഇടത് സ്വതന്ത്രനായി മത്സരിച്ച കെ.ടി.ജലീലിനോട് നിന്ന് പരാജയപ്പെട്ടു. [2] ഏഴു തവണ കേരളനിയമസഭാംഗം, രണ്ട് തവണ ലോക്സഭാംഗം, മൂന്ന് തവണ സംസ്ഥാന വ്യവസായവകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിത രേഖ

1951 ജനുവരി 6-ന് കേരളത്തിലെ മലപ്പുറത്ത് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും കെ.പി. ഫാത്തിമ്മക്കുട്ടിയുടേയും മകനായി ജനിച്ചു.[3] കെ.എം കുൽസു ആണ് ഭാര്യ.ലസിത,ആഷിഖ് എന്നിവരാണ് മക്കൾ.ബികോം ഡിഗ്രിയും , പിജിഡിബിയും കോഴ്സും പൂർത്തിയാക്കി.[4]

രാഷ്ട്രീയ ജീവിതം

കോഴിക്കോട് ഫറൂഖ് കോളേജിലാണ് ബിരുദ പഠനം പൂർത്തിയാക്കിയത്.ഇക്കാലത്ത് എംഎസ്എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്.തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ എംഎസ്എഫിൻറെ യൂനിറ്റ് പ്രസിഡൻറ് പദവിയിലും പ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് എംഎസ്എഫിൻറെ സംസ്ഥാന ഭാരവാഹിയായി. .[4]

27-ാം വയസ്സിൽ മലപ്പുറം നഗരസഭാ ചെയർമാനായി.1982 ൽ നിയമസഭ അംഗമായി.മലപ്പുറത്ത് നിന്നാണ് വിജയിച്ചത്. പിന്നീട് 1987, 1991, 1996, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു.

1991-1996, 2001-2004, 2011-2016 കാലയളവിലെ യുഡിഎഫ് മന്ത്രിസഭകളിലെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. ഐസ്ക്രീം പാർലർ പെൺവാണിഭ കേസിൽ പ്രതിയായതോടെ വ്യവസായ വകുപ്പ് മന്ത്രി സ്ഥാനം രാജിവച്ചു.

2006-ൽ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി,കുറ്റിപ്പുറത്തു നിന്നു സി.പി.ഐ.എം. സ്വതന്ത്രനായി മത്സരിച്ച കെ.ടി ജലീലിനോട് 8781 വോട്ടുകൾക്ക് പരാജയപ്പെട്ടു.[5]

2011-ൽ വേങ്ങര മണ്ഡലത്തിൽ നിന്നും വീണ്ടും നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച കുഞ്ഞാലിക്കുട്ടി 2016-ലും വേങ്ങരയിൽ നിന്നും വിജയിച്ചു. 2017-ൽ മലപ്പുറം ലോക്‌സഭാംഗമായിരുന്ന ഇ.അഹമ്മദ് അന്തരിച്ച ഒഴിവിൽ നടന്ന ലോക്‌സഭ ഉപ-തിരഞ്ഞെടുപ്പിൽ വിജയിച്ച കുഞ്ഞാലിക്കുട്ടി നിയമസഭാഗത്വം രാജിവച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറി.

2019-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വീണ്ടും മലപ്പുറത്ത് നിന്ന് വിജയിച്ച് പാർലമെൻ്റ് അംഗമായ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതിൻ്റെ ഭാഗമായി ലോക്സഭാംഗത്വം രാജി വെച്ചു.[6][7] 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ നിന്നും വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ 2021 മുതൽ പതിനഞ്ചാം കേരള നിയമസഭാംഗവും പ്രതിപക്ഷ ഉപനേതാവുമാണ്.[8][9]

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [10] [11]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും വോട്ടുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടും
2021 വേങ്ങര നിയമസഭാമണ്ഡലം പി. കെ കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ്, യു.ഡി.എഫ്, 70,381 പി.ജിജി സിപിഎം, എൽ.ഡി.എഫ്, 39,785
2019മലപ്പുറം ലോകസഭാമണ്ഡലംപി.കെ. കുഞ്ഞാലിക്കുട്ടിമുസ്ലീം ലീഗ്, യു.ഡി.എഫ്, 589873വി.പി. സാനുസി.പി.എം., എൽ.ഡി.എഫ്., 329720ഉണ്ണികൃഷ്ണൻബി.ജെ.പി., എൻ.ഡി.എ., 82332
2017*മലപ്പുറം ലോകസഭാമണ്ഡലംപി.കെ. കുഞ്ഞാലിക്കുട്ടിമുസ്ലീം ലീഗ് യു.ഡി.എഫ്.എം.ബി. ഫൈസൽസി.പി.എം., എൽ.ഡി.എഫ്.
2016വേങ്ങര നിയമസഭാമണ്ഡലംപി.കെ. കുഞ്ഞാലിക്കുട്ടിമുസ്ലീം ലീഗ് യു.ഡി.എഫ്.
2011വേങ്ങര നിയമസഭാമണ്ഡലംപി.കെ. കുഞ്ഞാലിക്കുട്ടിമുസ്ലീം ലീഗ് യു.ഡി.എഫ്.കെ.പി. ഇസ്മയിൽസ്വതന്ത്ര സ്ഥാനാർത്ഥി എൽ.ഡി.എഫ്.
2006കുറ്റിപ്പുറം നിയമസഭാമണ്ഡലംകെ.ടി. ജലീൽസ്വതന്ത്ര സ്ഥാനാർത്ഥി എൽ.ഡി.എഫ്.പി.കെ. കുഞ്ഞാലിക്കുട്ടിമുസ്ലീം ലീഗ് യു.ഡി.എഫ്.
1987മലപ്പുറം നിയമസഭാമണ്ഡലംപി.കെ. കുഞ്ഞാലിക്കുട്ടിമുസ്ലീം ലീഗ് യു.ഡി.എഫ്.എൻ. അബൂബക്കർഐ.സിഎസ്. (എസ്.സി.എസ്.)
1982മലപ്പുറം നിയമസഭാമണ്ഡലംപി.കെ. കുഞ്ഞാലിക്കുട്ടിമുസ്ലീം ലീഗ് യു.ഡി.എഫ്.എം. മുഹമ്മദ് ഷാഫിഐ.എം.എൽ.
  • കുറിപ്പ് - ഇ. അഹമദ് മരിച്ചതിനെ തുടർന്ന് 2017 ഏപ്രിലിൽ നടന്ന മലപ്പുറം ലോകസഭ തിരഞ്ഞെടുപ്പ്.

വിമർശനങ്ങൾ

  • കോഴിക്കോട്‌ നഗരത്തിൽ ഐസ്ക്രീം പാർലർ നടത്തിയിരുന്ന ശ്രീദേവി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ യുവതികളെ പലർക്കും കാഴ്ചവെച്ചതാണ്‌ കുപ്രസിദ്ധമായ ഐസ്ക്രീം പാർലർ കേസ്‌. മുസ്ലിംലീഗ്‌ നേതാവും വ്യവസായ മന്ത്രിയുമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു ഐസ്ക്രീംപാർലർ കേസിലെ പ്രധാന കുറ്റാരോപിതൻ[12][13][14]
  • മുത്തലാഖ് ബില്ല് ചർച്ചക്ക് വന്നപ്പോൾ വിട്ടു നിന്നത് മുസ്ലിം സമൂഹത്തെ വഞ്ചിച്ചതായിരുന്നു എന്ന് ഇദ്ദേഹത്തിനെതിരെ ആരോപണം വന്നിട്ടുണ്ട്.[15]

അവലംബം

  1. "Kerala gears up for GIM, expects big IT investment" (in ഇംഗ്ലീഷ്). Rediff.com. Retrieved 2009-07-22.
  2. "ട്രൈബ്യൂൺ ഇന്ത്യ" (in ഇംഗ്ലീഷ്). tribuneindia.com. Retrieved 2009-04-22.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-02. Retrieved 2012-03-17.
  4. 1 2 2017 മാർച്ച് 16 മലപ്പുറം എഡിഷൻ പേജ് രണ്ട്. "മനോരമ പത്രം".{{cite news}}: CS1 maint: numeric names: authors list (link)
  5. Assembly Election Results in 2006[പ്രവർത്തിക്കാത്ത കണ്ണി]
  6. https://english.mathrubhumi.com/news/kerala/p-k-kunhalikutty-b497646f
  7. https://www.thehindu.com/news/national/kerala/kunhalikutty-quits-lok-sabha/article33742754.ece
  8. https://www.onmanorama.com/news/kerala/2020/12/23/pk-kunhalikutty-back-to-kerala-politics-assembly-polls.html
  9. https://www.manoramaonline.com/news/latest-news/2021/05/06/pk-kunhalikutty-mk-muneer-muslim-league.html
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2017-04-17. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2019-06-01.
  12. https://www.janmabhumidaily.com/news98752%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
  13. https://ml.wikipedia.org/wiki/%E0%B4%90%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%B0%E0%B5%80%E0%B4%82_%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%B2%E0%B5%BC_%E0%B4%AA%E0%B5%86%E0%B5%BA%E0%B4%B5%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%AD_%E0%B4%95%E0%B5%87%E0%B4%B8%E0%B5%8D
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-20. Retrieved 2019-02-20. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  15. http://www.kairalinewsonline.com/2018/12/28/216514.html
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=പി.കെ._കുഞ്ഞാലിക്കുട്ടി&oldid=4603699" എന്ന താളിൽനിന്ന് ശേഖരിച്ചത്