എ കെ രിഫാഈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1972 മുതൽ 1978 വരെ രാജ്യസഭയിൽ അംഗമായ അഹമ്മദ് കബീർ രിഫാഈ എന്ന എ.കെ രിഫാഈ തമിഴ് രാഷ്ട്രീയത്തിൽ ശ്രദ്ധേയനായിത്തീർന്ന മുസ്ലിം നേതാക്കളിൽ ഒരാളാണ്.  തമിഴ്നാട് മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറിയും തമിഴ്നാട് കൈത്തറിക്ഷേമ സമിതിയുടെ മുഖ്യ സംഘാടകനുമായിരുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സ്ഥാപക അധ്യക്ഷനും ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയായ കോൺസ്റ്റിറ്റ്യൂവെന്റ് അസംബ്ലി അംഗവുമായിരുന്ന ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ സമ്പൂർണ്ണ ജീവചരിത്ര ഗ്രന്ഥം എഴുതി പ്രസിദ്ധനായി. ഇസ്മാഈൽ സാഹിബിന്റെ മാതൃസഹോദരീ പുത്രൻ കൂടിയാണ് എ.കെ രിഫാഈ.

1924 ൽ തഞ്ചാവൂർ ജില്ലയിലെ ആടുതുറയിൽ ജനിച്ച രിഫാഈ സാഹിബ് എം.ഡി.റ്റി ഹിന്ദു കോളേജിൽ നിന്ന് ബി.എ ബിരുദം നേടി.  ഉറിമൈക്കുരൾ എന്ന തമിഴ് സാംസ്കാരിക വാരികയുടെ പത്രാധിപരായിരുന്ന അദ്ദേഹം നോവലിസ്റ്റും കഥാകൃത്തും കൂടിയാണ്. അമ്പതോളം ചെറുകഥകൾ തമിഴിൽ  എഴുതിയിട്ടുണ്ട്. "ഖൗമിൻ കാവലർ'' എന്നെെകതിർത്ത ഇസ്‌ലാം, അറംൻപുസസദതേയ്, എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് രിഫാഈ 1998ലായിരുന്നു മരണം.

ഭാര്യ ആമിനബീവി. സഹോദരൻ എ.കെ ഷാഹുൽഹമീദ് മദിരാശി നിയമസഭയിൽ മുസ്ലീംലീഗ് അംഗമായിരുന്നു.

"https://ml.wikipedia.org/w/index.php?title=എ_കെ_രിഫാഈ&oldid=3407889" എന്ന താളിൽനിന്ന് ശേഖരിച്ചത്