മൂന്നിയൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Moonniyoor Temple

കേരളത്തിലെ മലപ്പുറം ജില്ലയിലെ ചേളാരി മുതൽ കടലുണ്ടിപ്പുഴയുടെ പാറക്കടവ്‌ ഭാഗം വരെയുള്ള ഏതാനും പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ മൂന്നിയൂർ പഞ്ചായത്ത്‌. മൂന്നിയൂർ ഗ്രാമപഞ്ചായത്തിന് 21.66 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. ഈ ഗ്രാമപഞ്ചായത്തിൽ 23 വാർഡുകളുണ്ട്.

മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ പ്രധാനസ്ഥലങ്ങൾ[തിരുത്തുക]

പാറക്കാവ്[തിരുത്തുക]

മൂന്നിയൂർ പഞ്ചായത്തിൽ ആലിൻ ചുവടിനും‍ കുന്നത്തു പറമ്പിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പാറക്കാവ്. മൂന്നിയൂരിലെ വളരെ പ്രധാനപ്പെട്ട സ്ഥലമാണിത്.

ആലിൻ‌ചുവട്[തിരുത്തുക]

മൂന്നിയൂർ പഞ്ചായത്തിലെ ഒരു സ്ഥലമാണ് ആലിൻചുവട്‌. ചെമ്മാട്-കോഴിക്കോട് പാതയിൽ ചെമ്മാടുനിന്നും രണ്ടു കിലോമീറ്റർ അകലെയായി ആണ് ആലിഞ്ചുവട് സ്ഥിതിചെയ്യുന്നത്. മൂന്നിയൂർ പഞ്ചായത്ത് ഹൈസ്കൂളും മൂന്നിയൂർ നേഴ്സിംഗ് ഭവനവും ആലിഞ്ചുവടിലാണ്. ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂളും ഇവിടെയുണ്ട്.

പടിക്കൽ[തിരുത്തുക]

പ്രധാന ലേഖനം: പടിക്കൽ

മൂന്നിയൂർ പഞ്ചായത്തിലെ ചേളാരിക്കും പാലക്കലിനുമിടയിലുള്ള സ്ഥലമാണ്‌ പടിക്കൽ. ഇതിനോട് ചേർന്ന് ആറങ്ങാട്ട്‌ പറമ്പ്‌ (കഷായപ്പടി), വൈക്കത്ത്‌ പാടം, പള്ളിയാൾമാട്‌, പാറമ്മൽ തുടങ്ങിയ പ്രദേശങ്ങളും സ്ഥിതി ചെയ്യുന്നു. കോഴിക്കോട്‌ നിന്നും തൃശൂർ ‍ഭാഗത്തേക്ക്‌ മുക്കാൽ മണിക്കൂർ ബസ്‌ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - തേഞ്ഞിപ്പലം, അബ്ദുറഹിമാൻ നഗർ പഞ്ചായത്തുകൾ
 • പടിഞ്ഞാറ് – പരപ്പനങ്ങാടി, വള്ളിക്കുന്ന് പഞ്ചായത്തുകൾ
 • തെക്ക്‌ - തിരൂരങ്ങാടി, പരപ്പനങ്ങാടി, അബ്ദുറഹിമാൻ നഗർ പഞ്ചായത്തുകൾ
 • വടക്ക് – തേഞ്ഞിപ്പലം, പെരുവള്ളൂർ പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. തയ്യിലക്കടവ്
 2. വെളളായിപ്പാടം
 3. ചേളാരി വെസ്റ്റ്
 4. ചേളാരി ഈസ്റ്റ്
 5. പടിക്കൽ നോർത്ത്
 6. പടിക്കൽ സൗത്ത്
 7. വെളിമുക്ക്
 8. തലപ്പാറ
 9. എ.സി.ബസാർ
 10. ഒടുങ്ങാട്ട് ചിന
 11. പാറക്കടവ്
 12. ചിനക്കൽ
 13. ചുഴലി
 14. പാറേക്കാവ്
 15. കുന്നത്ത് പറമ്പ്
 16. സലാമത്ത് നഗർ
 17. എം.എച്ച്.നഗർ
 18. കളിയാട്ടമുക്ക്
 19. വെളിമുക്ക് വെസ്റ്റ്
 20. പാലക്കൽ (koofa)
 21. ആലുങ്ങൽ
 22. പടിക്ൽ വെസ്റ്റ്
 23. പാപ്പനൂർ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് തിരൂരങ്ങാടി
വിസ്തീര്ണ്ണം 21.66 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 38,688
പുരുഷന്മാർ 19,008
സ്ത്രീകൾ 19,680
ജനസാന്ദ്രത 1727
സ്ത്രീ : പുരുഷ അനുപാതം 1035
സാക്ഷരത 86.18%

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]