Jump to content

തുവ്വൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുവ്വൂ‍ർ


Thuvvur
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം
ഭരണസമ്പ്രദായം
 • ഭരണസമിതിതുവ്വൂർ ഗ്രാമപഞ്ചായത്ത്
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
Telephone code04931
വാഹന റെജിസ്ട്രേഷൻKL-10

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലുള്ള ഒരു ഗ്രാമമാണ് തുവ്വൂർ. ജില്ലാ ആസ്ഥാനത്തു നിന്ന് 30 കിലോമീറ്റർ കിഴക്കു ഭാഗത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.[1] വണ്ടൂർ ബ്ലോക്ക് പരിധിയിൽ വരുന്ന തുവ്വൂർ പഞ്ചായത്തിൻറെ ആസ്ഥാനവും ഇവിടെയാണ്. 1962-ൽ തുവ്വൂർ പഞ്ചായത്ത് രൂപീകരിച്ചു.പഴയ ഏറനാട് താലൂക്കിലെ തുവയൂർ എന്ന സ്ഥലമാണ് തുവ്വൂർ ആയി മാറിയതെന്നാണ് പറയപ്പെടുന്നത്.[2]

ചരിത്രം

[തിരുത്തുക]

ചരിത്രപ്രാധാന്യമുള്ള മലപ്പുറം ജില്ലയിലെ ഒര പ്രദേശമാണ് തുവ്വൂർ. ടിപ്പു സുൽത്താന്റെ കാലഘട്ടത്തിലാണ് പഞ്ചായത്തിലെ ആദ്യകാല റോഡുകൾ നിർമ്മിച്ചതെന്ന് പറയപ്പെടുന്നു.[3] പഞ്ചായത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത 39 ആണ് ഇവിടുത്തെ പ്രധാന റോഡ്. ഗ്രാമത്തിലൂടെ റയിൽവേ പാതയും കടന്നു പോകുന്നുണ്ട്. മൂന്നര കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണ്ണൂർ-നിലമ്പൂർ റെയിൽപ്പാതയാണ് ഇവിടെയുള്ളത്. പഞ്ചായത്തിന്റെ തെക്ക്-വടക്ക് അതിരുകളെ ബന്ധിപ്പിച്ചുകൊണ്ട് 9 കിലോമീറ്റർ ദൈർഘ്യമുള്ള ടിപ്പുസുൽത്താൻ റോഡ് കടന്നുപോകുന്നു.[3]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • ഗവ. ഹയർസെക്കൻഡറി സ്കൂൾ, തുവ്വൂർ
  • ഗവ. ഹൈസ്ക്കൂൾ, നീലാഞ്ചേരി
  • തറക്കൽ എ.യു. പി. സ്കൂൾ, തുവ്വൂർ
  • ഗവ. എൽ. പി. സ്കൂൾ, തുവ്വൂർ
  • ഗവ. എം. എൽ. പി. സ്കൂൾ, മാമ്പുഴ
  • ഗവ. എം. എൽ. പി. സ്കൂൾ,മുണ്ടക്കോട്
  • ഗവ. എം. എൽ. പി. സ്കൂൾ, അക്കരക്കുളം
  • എ. എൽ. പി. സ്കൂൾ, അക്കരപ്പുറം

ആരാധനാലയങ്ങൾ

[തിരുത്തുക]
  • തുവ്വൂർ വേട്ടക്കൊരുമകൻ ക്ഷേത്രം
  • കാട്ടമ്പലം ശിവ ക്ഷേത്രം
  • തുവ്വൂർ വലിയ ജുമാഅത്ത് പള്ളി
  • നീലാഞ്ചേരി ജുമാഅത്ത് പള്ളി
  • വെള്ളോട്ടുപാറ ആർ.സി.ചർച്ച്

ഇതും കൂടി ശ്രീ തിരുവളയനാട്ടമ്മ ദേവീക്ഷേത്രം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Thuvvur Village, Malappuram". One five nine. Retrieved 2015 ഡിസംബർ 12. {{cite web}}: Check date values in: |accessdate= (help)
  2. "തുവ്വൂർ ഗ്രാമപഞ്ചായത്ത്". കേരള സർക്കാർ. Archived from the original on 2016-03-04. Retrieved 2015 ഡിസംബർ 12. {{cite web}}: Check date values in: |accessdate= (help)
  3. 3.0 3.1 "തുവ്വൂർ പഞ്ചായത്ത്-ചരിത്രം". കേരള സർക്കാർ. Archived from the original on 2016-03-04. Retrieved 2015 ഡിസംബർ 12. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=തുവ്വൂർ&oldid=3633982" എന്ന താളിൽനിന്ന് ശേഖരിച്ചത്