വാഴച്ചാൽ വെള്ളച്ചാട്ടം
വാഴച്ചാൽ വെള്ളച്ചാട്ടം | |
---|---|
Location | ചാലക്കുടി, കേരളം, ഇന്ത്യ |
Type | Segmented |
Elevation | 120 മീ (390 അടി) |
Total height | 150 മീ (490 അടി) |
Number of drops | 4 |
Total width | 100 മീ (330 അടി) |
Average flow rate | 50 m3/s |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് വാഴച്ചാൽ വെള്ളച്ചാട്ടം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നും 5 കിലോമീറ്റർ അകലെ, നിബിഡ വനങ്ങൾക്ക് അടുത്തായാണ് വാഴച്ചാൽ സ്ഥിതചെയ്യുന്നത്. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് വാഴച്ചാൽ വെള്ളച്ചാട്ടം. ഷോളയാർ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. ഈ വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകൾ നിറഞ്ഞ ഭൂപ്രകൃതിയും കാടും സന്ദർശകർക്ക് ഇത് ഒരു രമണീയമായ അനുഭവമാക്കുന്നു.
തൃശ്ശൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ അകലെയാണ് വാഴച്ചാൽ. ചാലക്കുടിയിൽ നിന്നും 35 കി.മീ.യാത്ര ചെയ്താൽ ചാലക്കുടി - ആനമല റൂട്ടിൽ ഇവിടെയെത്താം. 800 അടി ഉയരെ നിന്നുമാണ് ജലപാതം.[1]
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]കൊച്ചിയിൽ നിന്നോ തൃശ്ശൂർ നിന്നോ വാഹന മാർഗ്ഗം വാഴച്ചാലിൽ എത്താം.
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: ചാലക്കുടി - 35 കിലോമീറ്റർ അകലെ. ഏറ്റവും അടുത്തുള്ള വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, തൃശ്ശൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ അകലെ.
സമീപ ആകർഷണ കേന്ദ്രങ്ങൾ
[തിരുത്തുക]- പെരിങ്ങൽക്കുത്ത് അണക്കെട്ട്
- അതിരപ്പിള്ളി വെള്ളച്ചാട്ടം
- ചാർപ്പ വെള്ളച്ചാട്ടം
- തുമ്പൂർമുഴി തടയണ - ഇതിന്റെ പരിസരത്തുള്ള ഉദ്യാനം ചിത്രശലങ്ങളുടെ ആവാസകേന്ദ്രമാണ്
- ഡ്രീം വേൾഡ് അക്വാ തീം പാർക്ക് - ജലക്രീഡാ വിനോദ ഉദ്യാനം
- സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് - ഈ ജലക്രീഡ വിനോദ ഉദ്യാനത്തോട് ചേർന്ന് വലിയൊരു അലങ്കാര മൽസ്യ കേന്ദ്രവുമുണ്ട്
ചിത്രശാല
[തിരുത്തുക]-
വെള്ളച്ചാട്ടത്തിന് മുകളിലെ പുഴയിലെ ദൃശ്യം
-
വാഴച്ചാൽ പുഴയുടെ ഉൾവശത്തുള്ള ഇറ്റ
-
വാഴച്ചാൽ വെള്ളച്ചാട്ടം
-
മുളകൾ കൊണ്ടുള്ള വാഴച്ചാൽ പ്രവേശനകവാടം
-
വാഴച്ചാൽ വെള്ളച്ചാട്ടത്തിന്റെ സമീപദൃശ്യം
അവലംബം
[തിരുത്തുക]- ↑ Exotic Eastern Paradise: A Complete Tourism Directory