തപ്തി
| തപ്തി | |
|---|---|
തപ്തി അല്ലെങ്കിൽ താപി നദി സൂറത്തിലെത്തുമ്പോൾ. | |
| മറ്റ് പേര് (കൾ) | താപി |
| Country | ഇന്ത്യ |
| State | മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് |
| Cities | മുൾട്ടായി നേപാനഗർ ബുർഹാൻപൂർ ഭൂസാവൽ മാണ്ഡ്വി സൂറത്ത് |
| Physical characteristics | |
| പ്രധാന സ്രോതസ്സ് | മുൾട്ടായി, മധ്യപ്രദേശ് |
| നദീമുഖം | ഖംഭത് ഉൾക്കടൽ (അറേബ്യൻ കടൽ) ഡുമാസ്, സൂറത്ത്, ഗുജറാത്ത് |
| Discharge |
|
| നദീതട പ്രത്യേകതകൾ | |
| പോഷകനദികൾ | |
മദ്ധ്യപ്രദേശിൽ നിന്നും ഉദ്ഭവിച്ച് പടിഞ്ഞാറ് ദിശയിലേക്കൊഴുകി, നർമ്മദ, മാഹി നദി എന്നീ നദികളെപ്പോലെ അറബിക്കടലിൽ ചേരുന്ന ഒരു നദിയാണ് തപ്തി. താപി എന്നും വിളിക്കപ്പെടുന്ന ഈ നദി, ദക്ഷിണ മദ്ധ്യപ്രദേശിലെ ബേതുൽ ജില്ലയിലെ സത്പുര പർവതനിരകളിൽ നിന്നും ഉദ്ഭവിച്ച് മഹാരാഷ്ട്രയിലെ വിദർഭയിലെത്തി ഗുജറാത്തിലെ സൂററ്റിലൂടെ അറബിക്കടലിൽ പതിക്കുന്നു. ഏകദേശം 724 കിലോമീറ്റർ (450 മൈൽ) നീളമുള്ള ഈ നദി മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.[2] ഗുജറാത്തിലെ സൂറത്ത് നഗരത്തിലൂടെ ഒഴുകുന്ന ഇത് മഗ്ദല്ല, ഒഎൻജിസി പാലം എന്നിവ മുറിച്ചുകടക്കുന്നു.[3]
1968 ഓഗസ്റ്റ് 7 ന്, നദിയിലെ ജലനിരപ്പ് നിയന്ത്രണത്തിലാക്കാനും ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനും ഉകായ് അണക്കെട്ട് നിർമ്മിക്കുന്നതിന് മുമ്പ്, വർഷകാലത്തെ ശക്തമായ മഴയിൽ തപ്തി നദി കരകവിഞ്ഞൊഴുകിയിരുന്നു. വെള്ളപ്പൊക്കത്തിൽ 1,000-ത്തിലധികം ആളുകൾ മുങ്ങിമരിക്കുകയും[4] സൂറത്ത് നഗരം ദിവസങ്ങളോളം 10 അടി താഴ്ചയിൽ വെള്ളത്തിനടിയിലാകുകയും ചെയ്തു.[5] വെള്ളം ഇറങ്ങിയ ശേഷം കുടിവെള്ളത്തിലെ മലിനീകരണം മൂലം ഗുജറാത്തിൽ കോളറ പകർച്ചവ്യാധി പടർന്നുപിടിച്ച് കുറഞ്ഞത് 1,000 പേർ കൂടി മരിച്ചു.[6] മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയുടെ ചില ഭാഗങ്ങളും തപ്തി നദീതടത്തിനുള്ളിലാണ്.
പേരിനു പിന്നിൽ
[തിരുത്തുക]ഈ നദി ഉദ്ഭവിക്കുന്ന സ്ഥലത്തെ പ്രധാന പട്ടണമാണ് മുൾതായ്. മുൾതായ് എന്ന പട്ടണത്തിന്റെ സംസ്കൃതനാമം മുൾതാപി എന്നാണ്. മുൾതാപിയിലൂടെ ഒഴുകുന്ന നദിക്ക് താപിനദി എന്ന പേരും വന്നു[അവലംബം ആവശ്യമാണ്].
ഉത്ഭവം
[തിരുത്തുക]മധ്യപ്രദേശിലെ സത്പുര നിരയിലെ മുൾട്ടായി റിസർവ് വനത്തിൽ നിന്ന് ഉത്ഭവിക്കുന്ന തപ്തി നദിയുടെ മൊത്തം നീളം 724 കിലോമീറ്ററാണ്.[7] നർമ്മദ നദി കഴിഞ്ഞാൽ ഇന്ത്യയിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന രണ്ടാമത്തെ ഏറ്റവും നീളം കൂടിയ നദിയാണിത്.[8] തപ്തി കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിച്ച് മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.[9] ഇത് ഗുജറാത്തിലെത്തി അറബിക്കടലിലെ ഖംഭത് ഉൾക്കടലിലേക്ക് പതിക്കുന്നു. തപ്തി നദിക്ക് 14 പ്രധാന പോഷകനദികളുള്ളതിൽ നാലെണ്ണം വലതുകരയും പത്തെണ്ണം ഇടതുകര പോഷകനദികളുമാണ്. സത്പുര ശ്രേണിയിൽ നിന്ന് ഉത്ഭവിക്കുന്ന വലത് കരയിലെ പോഷകനദികളിൽ വാക്കി, അനെർ, അരുണാവതി, ഗോമൈ എന്നിവ ഉൾപ്പെടുന്നു. നെസു, അമരാവതി, ബുറേ, പഞ്ചാര, ബോറി, ഗിർന, വാഗൂർ, പൂർണ, മോന, സിപ്ന എന്നിവയാണ് ഇടത് കരയിലെ പോഷകനദികൾ. ഗാവിൽഗഡ് കുന്നുകൾ, അജന്ത കുന്നുകൾ, പശ്ചിമഘട്ടം, സത്മല നിരകൾ എന്നിവിടങ്ങളിൽ നിന്നാണ് ഇവ ഉത്ഭവിക്കുന്നത്.[10]
നദീതടം
[തിരുത്തുക]തപ്തി നദീതടത്തിൻറെ വിസ്തീർണ്ണം ഏകദേശം 65,145 ചതുരശ്ര കി.മീ. ആണ്. ഭാരതത്തിലെ മൊത്തം നദീതടങ്ങളുടെ ഏകദേശം 2% വരുമിത്. ഉദ്ഭവിക്കുന്ന സംസ്ഥാനത്തിലെ 9,804 ചതുരശ്ര കി.മീ. പ്രദേശത്തെ ഇത് സമ്പന്നമാക്കുന്നു. മഹാരാഷ്ടയിലെ 51,504 ചതുരശ്ര കി.മീ., ഗുജറാത്തിൻറെ 3,837 ചതുരശ്ര കി.മീറ്ററും ഈ നദീതടമാണ്.
ജില്ലകൾ
[തിരുത്തുക]മദ്ധ്യപ്രദേശിലെ ബേതുൾ, ബുർഹാൻപൂർ എന്നീ ജില്ലകളും, മഹാരാഷ്ട്രയിലെ അമരാവതി, അങ്കോള, ബുൾത്താന, വാഷിം, ധുലെ, നന്ദൂർബാർ, നാസിക് എന്നീ ജില്ലകളും, ഗുജറാത്തിലെ സൂററ്റ് ജില്ലയുമാണ് താപിയുടെ കരയിൽ സ്ഥിതിചെയ്യുന്ന ജില്ലകൾ.
അണക്കെട്ടുകൾ
[തിരുത്തുക]മഹാരാഷ്ട്രയിലെ ഹാതനൂർ അണക്കെട്ടും, ഗുജറാത്തിലെ ഉക്കായ് അണക്കെട്ടും ഈ നദിയിലെ പ്രധാന അണക്കെട്ടുകളാണ്. ഉക്കായ് ജലവൈദ്യുതി പദ്ധതിയാണ്. ഇത് സൂററ്റിലെ താലൂക്കായ സോൻഗഡിനു സമീപം സ്ഥിതി ചെയ്യുന്നു.
പതനം
[തിരുത്തുക]അറബിക്കടൽ
അവലംബം
[തിരുത്തുക]- ↑ "Tapti Basin Station: Kathore". UNH/GRDC. Retrieved 2013-10-01.
- ↑ "Tapti River". Encyclopaedia Britannica. Retrieved 5 April 2021.
- ↑ "Truck falls into Tapi River from Magdalla Bridge, driver missing". The Times of India. Bennett, Coleman & Co. 31 May 2016. Retrieved 12 June 2016.
- ↑ "1,000 Believed Dead In India Flooding". Pittsburgh Post-Gazette. Associated Press. 13 August 1968. p. 1. Retrieved 24 February 2019.
- ↑ "Western India Town Under 10 Feet Of Water; Flood Toll Hits 1,000", Indianapolis Star, 15 August 1968, p2
- ↑ Lee Allyn Davis, Facts on File: Natural Disasters (Infobase Publishing, 23 June 2010) pp166-167
- ↑ Singh, V.P., ed. (2007). "Hydrology and Water Resources of India". Water Science and Technology Library. 57. Springer: 561–564. doi:10.1007/1-4020-5180-8. ISBN 978-1-4020-5179-1.
- ↑ Singh, Dhruv Sen, ed. (2018). The Indian Rivers: Scientific and Socio-economic Aspects. Springer Hydrogeology (in ഇംഗ്ലീഷ്). Singapore: Springer Singapore. p. 466. doi:10.1007/978-981-10-2984-4. ISBN 978-981-10-2983-7. S2CID 187246753.
- ↑ Singh, V.P., ed. (2007). "Hydrology and Water Resources of India". Water Science and Technology Library. 57. Springer: 561–564. doi:10.1007/1-4020-5180-8. ISBN 978-1-4020-5179-1.
- ↑ Singh, V.P., ed. (2007). "Hydrology and Water Resources of India". Water Science and Technology Library. 57. Springer: 561–564. doi:10.1007/1-4020-5180-8. ISBN 978-1-4020-5179-1.
കുറിപ്പുകൾ
[തിരുത്തുക]| ഭാരതത്തിലെ പ്രമുഖ നദികൾ | |
|---|---|
| ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർമതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ |