ചെന്തുരുണി വന്യജീവി സങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Malabar Raven, ചെന്തുരുണിയിൽ നിന്നും

ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ചെന്തുരുണി വന്യജീവി സങ്കേതം. ശെന്തുരുണി എന്ന പേരിലും അറിയപ്പെടുന്നു. 1984 ലാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്. [1] കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. തെന്മലയാണ്‌ ആസ്ഥാനം. അനാകാർഡിയേസി കുടുംബത്തിൽപ്പെട്ട ഗ്ലൂട്ടാ ട്രാവൻ‌കൂറിക്ക [2]എന്ന ചെന്തുരുണി മരങ്ങൾ ധാരാളമായി വളരുന്നതുകൊണ്ടാണ് ഈ പേരു ലഭിച്ചത്. ചെന്തുരുണിപ്പുഴയും സമീപം കാണാം. ഇതിനു സമീപം കല്ലടയാറ്റിൽ നിർമ്മിച്ചിരിക്കുന്ന തെന്മല അണക്കെട്ടിന്റെ ജല സംഭരണിയും സമീപപ്രദേശങ്ങളിലുള്ള വനങ്ങളും ചേർന്ന് 171 ച.കി.മീ വിസ്തീർണ്ണം ഉള്ളതാണ് ഈ വന്യജീവി സങ്കേതം. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക് ഇതിനടുത്താണ്. ഇന്ത്യയിൽ ആദ്യമായി തുമ്പികളുടെ കണക്കെടുപ്പ് നടന്നത് ഇവിടെയാണെന്നു കരുതുന്നു[3].

ഇതും കൂടി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Forest" (ഭാഷ: ഇംഗ്ലീഷ്). Kerala State Council for Science, Technology and Environment,Thiruvananthapuram. ശേഖരിച്ചത് 16-11-2009.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  2. മാതൃഭൂമി ഹരിശ്രീ 2009 സെപ്റ്റംബർ 19
  3. മനോരമ ഓൺലൈൻ 2012 മേയ്