ചെന്തുരുണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെന്തുരുണി
Gluta travancorica.jpg
ചെന്തുരുണിയുടെ ഇലകൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
G. travancorica
Binomial name
Gluta travancorica

അഗസ്ത്യകൂടത്തിൽ [1] വിശിഷ്യാ കൊല്ലം ജില്ലയിലെ തെന്മലയിൽ മാത്രം[2] കാണപ്പെടുന്ന ഒരിനം മരമാണ് ചെന്തുരുണി. ഗ്ലൂട്ടാ ട്രാവൻകോറിക്ക (Gluta travancorica) എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. കട്ടിയേറിയ തോലും ചുവന്ന നിറത്തിലുള്ള കറയും ഇതിന്റെ പ്രത്യേകതയാണ്. ചുവന്ന നിറത്തിലുള്ള കറ വരുന്നതിനാലാണ് ഇതിന് ചെന്തുരുണി എന്ന പേര് ലഭിച്ചതെന്നു കരുതപ്പെടുന്നു. 35 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വന്മരമാണിത്. പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശവൃക്ഷമാണ് ചെന്തുരുണി[3]. തടി ഫർണിച്ചറിന് ഉപയോഗിക്കാൻ കൊള്ളാം[4]. മരത്തിന്റെ പേരിൽ നിന്നുമാണ് ചെന്തുരുണി വന്യജീവി സങ്കേതം എന്ന പേര് ലഭിച്ചത്[5].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ചെന്തുരുണി&oldid=3149606" എന്ന താളിൽനിന്ന് ശേഖരിച്ചത്