അഞ്ചൽ ആർ. വേലുപ്പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അഞ്ചൽ ആർ.വി. എന്ന തൂലികാനാമത്തിൽ തനതായ കാവ്യശൈലിയിൽ കവിതകൾ രചിച്ച് പ്രശസ്തനായ നിമിഷ കവിയായിരുന്നു ആർ. വേലുപ്പിള്ള .അഞ്ചൽ ആർച്ചൽ സ്വദേശിയായിരുന്നു ഇദ്ദേഹം. പി. വിനയചന്ദ്രൻ ഇദ്ദേഹത്തിന്റെ കൃതികൾ ശേഖരിച്ച് അഞ്ചൽ ആർ. വേലുപ്പിള്ള എന്ന പേരിലുള്ള പുസ്തകമാക്കി പുറത്തിറക്കിയിട്ടുണ്ട്.[1]

ജീവിതം[തിരുത്തുക]

സദാ ദേശാടനത്തിലായിരുന്ന ഇദ്ദേഹം സന്യാസി വര്യന്റേതുപോലെയുള്ള ജീവിതമായിരുന്നു നയിച്ചിരുന്നത്.കാര്യമായ വിദ്യാഭ്യാസമോ,അനുകൂല സാഹചര്യങ്ങളോ ലഭച്ചിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സർഗ്ഗാത്മക രച്ചന മിഴിവുറ്റതായിരുന്നു.മിതഭാഷിയും,സഹൃദയനും ആയിരുന്ന ഇദ്ദേഹം.

പ്രസിദ്ധീകൃതകവിതകൾ[തിരുത്തുക]

അച്ചടി മഷി പുരണ്ട വരികൾ അധികമൊന്നുമില്ല. പുനലൂർ കേന്ദ്രമാക്കി പി.എൻ ശങ്കുപ്പിള്ള നടത്തിവന്ന ശാരദ എന്ന മാസികയിൽ 'പട്ടാപകലത്തെ പുലിവേട്ട' എന്ന കൃതി ആർ.വി രചിച്ചിരുന്നു. അധികം കൃതികളും പേരില്ലാത്തതും സന്ദർഭത്തിന്നു വേണ്ടി രചിച്ചതുമായിരുന്നു. ഇദ്ദേഹം കടയ്ക്കലമ്മയെക്കുറിച്ചെഴുതിയ ഭക്തി സാന്ദ്രമായ കവിതയാണ് 'ദേവീപഞ്ചകം'. അഞ്ച് ശ്ലോകമുള്ള ഈ കവിതയിലെ നാല് ശ്ലോകങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ.

നിമിഷകവിതകൾ[തിരുത്തുക]

ഒരു ഭവനത്തിൽ സന്ദർശനത്തിയ ആർ. വിയുടെ ചുറ്റും വാൽ ചുഴറ്റി സന്തോഷം പ്രകടിപ്പിച്ച പൂച്ചയെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ വർണ്ണനയാണ്.[2]
അഷ്ഠിക്കു വേണ്ട വകയെ തരസാ തിരക്കി
കഷ്ടിച്ചഹോ ചെറിയ രോദനമോടുകൂടി
ഞെട്ടിക്കുതിച്ചരികിലാർന്ന കറുത്തപൂച്ച
ക്കുട്ടിക്കു ചേർന്ന നില നിസ്തുലമോദമാമേ

അഞ്ചൽ കുടുക്കത്തു പാറയെ പറ്റി അദ്ദേഹത്തിന്റെ കവിത ഇങ്ങനെയാണ്
കുടുക്കത്തു കാന്താരമദ്ധ്യത്ത് പണ്ടേ കുഴിച്ചിട്ടു
നാട്ടിപ്രതിഷ്ഠിച്ചപ്പോലെ
ഇളക്കം ഭവിക്കാതിരിക്കും ശിലയ്ക്കായ് നമിക്കുന്നു
നിഗ ശിവസ്മരകാർത്ഥം

അവലംബം[തിരുത്തുക]

  1. "അതിഥി". വെബ്‌ലോകം ആയുരാരോഗ്യം. വെബ്‌ദുനിയ. മൂലതാളിൽ നിന്നും സെപ്റ്റംബർ 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012 ഒക്ടോബർ 13.
  2. ഡോ. പി. വിനയചന്ദ്രൻ, ഒരുതുള്ളി വെളിച്ചം, ആഷാ ബുക്സ്, അഞ്ചൽ, പേജ്- 62.
"https://ml.wikipedia.org/w/index.php?title=അഞ്ചൽ_ആർ._വേലുപ്പിള്ള&oldid=2604009" എന്ന താളിൽനിന്ന് ശേഖരിച്ചത്