Jump to content

ദൽഹി ഗാഥകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദൽഹി ഗാഥകൾ
പുറംചട്ട
കർത്താവ്എം. മുകുന്ദൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംSemi-autobiographical, fiction
പ്രസാധകർഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
2011, നവംബർ 1
ഏടുകൾ496
ISBN978812643328

എം. മുകുന്ദന്റെ ഒരു നോവലാണ് ദൽഹി ഗാഥകൾ. 3500 തരത്തിലുള്ള പുറംചട്ടകളാണ് ഇതിനുള്ളത്. മനോരമ ദിനപത്രത്തിന്റെ പ്രധാന താളുകളാണ് ഇതിന്റെ പുറംചട്ടകൾ. 2011 നവംബർ 1-ന് പുറത്തിറങ്ങിയ മനോരമദിനപത്രത്തിന്റെ പ്രധാനതാളാണ് 3500-ആമത്തെ പ്രതിയുടെ പുറംചട്ടയായി നൽകിയിരിക്കുന്നത്. ആകെ 496 ഏടുകളാണ് നോവലിനുള്ളത്. 2009-ൽ രചിച്ച് പുറത്തിറക്കിയ പ്രവാസം എന്ന നോവലിനു ശേഷമുള്ള മുകുന്ദന്റെ രചനയാണ് ദൽഹി ഗാഥകൾ. ഡിസി ബുക്സാണ് കൃതി പുറത്തിറക്കിയിരിക്കുന്നത്. ഡൽഹിയെ പ്രമേയമാക്കിയാണ് ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്. യാഥാർഥ്യവും ഫിക്ഷനും ഈ കൃതിയിൽ കെട്ടുപിണഞ്ഞിരിക്കുന്നു.

ഇതിവൃത്തം

[തിരുത്തുക]

മുകുന്ദൻ തന്റെ നാൽപതുവർഷത്തെ ഡൽഹി വാസത്തിൽ കണ്ട എല്ലാത്തരം കാഴ്ചകളും ഒരു സാധാരണക്കാരന്റെ ദൃഷ്ടിയിൽ ഈ കൃതിയിൽ അവതരിപ്പിക്കുന്നു. 1961-ലാണ് കഥ ആരംഭിക്കുന്നത്. അടിയന്തരാവസ്ഥ, യുദ്ധങ്ങൾ, സിഖ് കൂട്ടക്കൊല,ഇന്ദിരാ ഗാന്ധി വധം, സ്ഫോടനപരമ്പരകൾ എന്നിവ ഡെൽഹിയെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേർക്കാഴ്ചകളാണ് നോവലിന്റെ ഇതിവൃത്തം.

"https://ml.wikipedia.org/w/index.php?title=ദൽഹി_ഗാഥകൾ&oldid=3551850" എന്ന താളിൽനിന്ന് ശേഖരിച്ചത്