സുന്ദര രാമസ്വാമി
പ്രശസ്ത തമിഴ് സാഹിത്യകാരനായിരുന്നു സുന്ദരരാമസ്വാമി (1931 - 2006). കവി, നിരൂപകൻ, ചെറുകഥാകൃത്ത്, നേവലിസ്റ്റ് എന്ന നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. കാലൈചുവട് എന്ന തമിഴ് സമാന്തര സാഹിത്യമാസികയുടെ പത്രാധിപരും നടത്തിപ്പുകാരനുമായിരുന്നു.[1]
തമിഴ് നോവൽ സാഹിത്യത്തിൽ പുതിയ പ്രവണതകൾക്ക് തുടക്കം കുറിച്ചത് സുന്ദരരാമസ്വാമിയാണ്. അദ്ദേഹം തകഴി ശിവശങ്കരപിളളയുടെ തോട്ടിയുടെ മകൻ, ചെമ്മീൻ എന്നീ നോവലുകളും ബഷീർ, കാരൂർ, എം. ഗോവിന്ദൻ എന്നിവരുടെ ചില കഥകളും എൻ.എൻ. കക്കാടിന്റെ ഏതാനും കവിതകളും തമിഴിലേക്കു പരിഭാഷപ്പെടുത്തി. അദ്ദേഹത്തിന്റെ ആദ്യ നോവലായ പുളിയമരത്തിൻ കതൈ സാഹിത്യലോകത്തിന്റെ പ്രത്യേക ശ്രദ്ധ ആകർഷിച്ചു. അതിനെത്തുടർന്ന് അദ്ദേഹം രചിച്ച ജെ.ജെ. ചില കുറിപ്പുകൾ, കുഴന്തൈകൾ,പെൺകൾ,ആൺകൾ എന്നീ നോവലുകളും അനന്യ സദൃശങ്ങളാണ്. ഇവയിലൂടെ സുന്ദര രാമസ്വാമി ഇന്ത്യൻ നോവലുകളുടെ ചരിത്രത്തിൽ ഒരു പ്രത്യേക സ്ഥാനം കരസ്ഥമാക്കി. പുതുമയുളള ഇതിവൃത്തങ്ങളും കഥാപാത്രങ്ങളും, ആസ്വാദകരുടെ മനസ്സിൽ മായാത്ത മുദ്ര അർപ്പിക്കാൻ പര്യാപ്തങ്ങളായ ബിംബങ്ങളുടെ പ്രയോഗം, മൗലികതകൊണ്ട് വായനക്കാരുടെ മാത്രമല്ല നിരൂപകരുടേയും ആദരവു നേടുവാനുതകുന്ന ആഖ്യാനരീതി എന്നിവ ഈ നോവലുകളെ മറ്റു തമിഴ് നോവലുകളിൽ നിന്നെല്ലാം വേർതിരിച്ചു നിർത്തുന്നു[2] .
ജീവിതരേഖ[തിരുത്തുക]
നാഗർകോവിൽ സ്വദേശിയാണ് സുന്ദരരാമസ്വാമി. ചെറുപ്പത്തിൽ ഒൻപതു വർഷത്തോളം കോട്ടയത്ത് താമസിച്ചിട്ടുണ്ട്. പാരീസിൽ ഇൻഡ്യാ പൊയട്രി ഫെസ്‌റ്റിവലിൽ പങ്കെടുത്തിട്ടുണ്ട്.
കൃതികൾ[തിരുത്തുക]
- ഒരു പുളിമരത്തിന്റെ കഥ (നോവൽ - 1966)
- ജെ. ജെ. ചില കുറിപ്പുകൾ (നോവൽ - 1981)
- സുന്ദര രാമസ്വാമിയുടെ ലേഖനങ്ങൾ (1984)
- നാ. പിച്ചമൂർത്തി-ഒരു പഠനം (1991)
- സുന്ദര രാമസ്വാമിയുടെ കഥകൾ (1991)
- 107 കവിതകൾ (1996)
പുരസ്‌കാരങ്ങൾ[തിരുത്തുക]
- തമിഴ്നാട് സർക്കാരിന്റെ കഥാചൂഢാമണി പുരസ്‌കാരം
- കുമാരനാശാൻ സ്മാരക അവാർഡ്
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-10-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-06.
- ↑ "തമിഴ് ഭാഷയും സാഹിത്യവും". സർവവിജ്ഞാനകോശം. ശേഖരിച്ചത് 6 മാർച്ച് 2013.
{{cite web}}
:|first=
missing|last=
(help)[പ്രവർത്തിക്കാത്ത കണ്ണി]