പൂതപ്പാട്ട്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ എഴുതിയ ഒരു കവിതയാണ് പൂതപ്പാട്ട്. മാതൃത്വത്തിന്റെ മഹത്ത്വം വിളിച്ചോതുന്നും പൂത(ഭൂതം)ത്തിന്റെ വികാരങ്ങൾ പങ്കുവെക്കുന്നതുമായ ഈ കൃതി ഇടശ്ശേരിയുടെ പ്രധാന കവിതകളിലൊന്നായി കണക്കാക്കപ്പെടുന്നു. പൂതപ്പാട്ട് അനുവാചകരുടെ ഹൃദയത്തിൽ താലോലിക്കാൻ കഴിയുന്ന ഒന്നാന്തരം മിത്താണ്.[1]

വടക്കേ മലബാർ (വള്ളുവനാട്) പ്രദേശങ്ങളിൽ കണ്ടുവരുന്ന പൂതൻ എന്ന നാടോടി കലാരൂപവും അതന്റെ മിത്തുമാണ് കവിതക്ക് ആധാരം.

പലവിധമായ സാങ്കൽപിക കഥകളുടെ 'പൊട്ടിപ്പിരിഞ്ഞും കെട്ടിപ്പിണഞ്ഞും' ഉണ്ടായ ഒരു ദേവതാ സങ്കൽപമാണ് ഈ കവിതയിലെ പൂതമെന്ന് ഇടശ്ശേരിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മലയാള കവിതകളിൽ ഇത്രയധികം ആവിഷ്കാരങ്ങൾക്ക് പാത്രമായ സാഹിത്യകൃതി ഉണ്ടാവില്ല. പലവിധ നൃത്താിഷ്കരങ്ങൾ. ബാലെ, കഥകളി, കഥാപ്രസംഗം, നിഴൽ നാടകം തുടങ്ങി സാധ്യമായ കലാരൂപങ്ങളിലെല്ലാം പൂതപ്പാട്ട് ആവിഷ്കരിക്കപ്പെട്ടുകഴിഞ്ഞു.

യാത്ഥാർത്ഥ്യ ബോധത്തോടെ മണ്ണാനകൊണ്ടും മറ്റും കളിക്കുന്ന കുട്ടികളുടെ ഉന്മാദമോ, കേവലം കഥാകഥന കൌതുകമോ മാത്രമല്ല ഈ കവിതയുടെ പ്രേരണ. അവ നാടോടിക്കഥയിൽ നിന്ന് മനുഷ്യഭാവങ്ങളിലേക്ക് കീറിയ ചാലുകളാണെന്ന് ഡോക്ടർ എം ആർ രാഘവവാരിയർ നിരൂപിക്കുന്നു.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൂതപ്പാട്ട്‌&oldid=3147908" എന്ന താളിൽനിന്ന് ശേഖരിച്ചത്