ഇടശ്ശേരി ഗോവിന്ദൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Edasseri Govindan Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇടശ്ശേരി ഗോവിന്ദൻ നായർ
ഇടശ്ശേരി ഗോവിന്ദൻ നായർ.jpg
ഇടശ്ശേരി ഗോവിന്ദൻ നായർ
ജനനം1906 ഡിസംബർ 23
മരണം1974 ഒക്ടോബർ 16
ദേശീയതഭാരതീയൻ
അറിയപ്പെടുന്നത്കവിയും നാടകകൃത്തും

മലയാളകവിതയിൽ കാല്പനികതയിൽ നിന്നുള്ള വഴിപിരിയലിനു തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദൻ നായർ (ഡിസംബർ 23, 1906 - ഒക്ടോബർ 16, 1974). പൂതപ്പാട്ട്‌, കാവിലെപ്പാട്ട്, പുത്തൻകലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതകളിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി.

ജീവിതരേഖ[തിരുത്തുക]

ഇടശ്ശേരി ഗോവിന്ദൻ നായർ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത്‌ 1906 ഡിസംബർ 23ന് പി .കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തിൽ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1938ൽ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. 1974 ഒക്ടോബർ 16-നു സ്വവസതിയിൽ വച്ച്‌ മരിച്ചു. കഥാകൃത്ത് ഇ. ഹരികുമാർ മകനാണ്.

ഇടശ്ശേരി ഗോവിന്ദൻ നായരുടെ പേരിലുള്ള പൊന്നാനിയിലെ സ്മൃതിശേഖരം

19 പുസ്തകങ്ങളും 10 സമാഹാരങ്ങളിലായി 300-ലധികം കവിതകളും 6 നാടകപുസ്തകങ്ങളും ലേഖനങ്ങളുടെ ഒരു ശേഖരവും ഇടശ്ശേരിയുടെ കൃതികളിൽ ഉൾപ്പെടുന്നു. മലയാള കവിതയിലെ കാല്പനികതയെ റിയലിസത്തിലേക്ക് മാറ്റിയ കവികളുടെ കൂട്ടത്തിലായിരുന്നു അദ്ദേഹം. പൂതപ്പാട്ട്, പണിമുടക്കം, കല്യാണപ്പുടവ, കറുത്ത ചെട്ടിച്ചികൾ, കാവിലെ പാട്ട് തുടങ്ങിയ കവിതകളിലെ ആഖ്യാനശൈലി ശക്തമായ മാനവികതയെ പ്രതിഫലിപ്പിക്കുന്നവയാണ്.

കവിതകൾ[തിരുത്തുക]

 • അളകാവലി(1940)
 • പുത്തൻ കലവും അരിവാളും (1951)
 • പൂതപ്പാട്ട്‌
 • കുറ്റിപ്പുറം പാലം
 • കറുത്ത ചെട്ടിച്ചികൾ
 • വായാടി
 • ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ (1966)
 • ഒരു പിടി നെല്ലിക്ക (1968)
 • അന്തിത്തിരി (1977)
 • അമ്പാടിയിലേക്കു വീണ്ടും
 • ഹനൂമൽ സേവ തുഞ്ചൻ പറമ്പിൽ
 • തൊടിയിൽ പടരാത്ത മുല്ല
 • ഇസ്ലാമിലെ വന്മല
 • നെല്ലുകുത്തുകാരി പാറുവിന്റെ കഥ
 • കൊച്ചനുജൻ
 • ലഘുഗാനങ്ങൾ (1954)
 • ത്രിവിക്രമന്നു മുമ്പിൽ
 • കുങ്കുമപ്രഭാതം
 • അന്തിത്തിരി


നാടകങ്ങൾ[തിരുത്തുക]

 • നൂലുമാല (1947)
 • കൂട്ടുകൃഷി (1950)
 • കളിയും ചിരിയും (1954)
 • എണ്ണിച്ചുട്ട അപ്പം (1957)
 • ചാലിയത്തി (1960)

ഇടശ്ശേരിയുടെ നാടകങ്ങൾ(2001) കാവിലെപ്പാട്ട്‌

പുരസ്കാരങ്ങൾ[തിരുത്തുക]

ഇടശ്ശേരി പുരസ്കാരം[തിരുത്തുക]

ഇടശ്ശേരി സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡ് 20,000 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് ഇടശ്ശേരി പുരസ്കാരം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇടശ്ശേരി_ഗോവിന്ദൻ_നായർ&oldid=3910615" എന്ന താളിൽനിന്ന് ശേഖരിച്ചത്