വിഷ്ണു വാമൻ ഷിർ‌വാഡ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിഷ്ണു വമൻ ഷിർ‌വാദ്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിഷ്ണു വാമൻ ഷിർ‌വാഡ്കർ
ജനനം(1912-02-27)ഫെബ്രുവരി 27, 1912
പൂനെ, മഹാരാഷ്ട്ര
മരണംമാർച്ച് 10, 1999(1999-03-10) (പ്രായം 87)
നാസിക്, മഹാരാഷ്ട്ര
Pen nameകുസുമഗ്‌രാജ്
Occupationകവി, നാടകകൃത്ത്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, മനുസ്യസ്നേഹി
Languageമറാത്തി
Nationalityഇന്ത്യൻ
Notable worksവിശാഖ (1942)
നട് സമ്രാട്ട്
Notable awards1974 സാഹിത്യ അക്കാദമി പുരസ്കാരം മറാത്തിയിൽ
1988 ജ്ഞാനപീഠം പുരസ്കാരം
Website
http://www.kusumagraj.org

വിഷ്ണു വാമൻ ഷിർ‌വാഡ്കർ (മറാത്തി: विष्णु वामन शिरवाडकर) (ഫെബ്രുവരി 27, 1912 - മാർച്ച് 10, 1999),ഒരു പ്രശസ്ത മറാത്തി കവിയും എഴുത്തുകാരനുമായിരുന്നു. മഹാരാഷ്ട്രയിലെ നാസിക് നഗരത്തിലാണ് ഇദ്ദേഹം ജനിച്ചതും ജീവിതത്തിലെ ഭൂരിഭാഗവും ചിലവഴിച്ചതും. ജീവിതത്തിലുടനീളം ഇദ്ദേഹം ജാതി സമ്പ്രദായത്തിനെതിരെ പൊരുതി. കുസുമാഗ്രജ് എന്ന തൂലികാ നാമത്തിലാണ് ഇദ്ദേഹം കൃതികൾ രചിച്ചിരുന്നത്. 1987-ൽ ഇദ്ദേഹം ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ജ്ഞാനപീഠത്തിന് അർഹനായി. വിശാഖ, കിനാര, (കവിതാസമാഹാരങ്ങൾ) ഫുൽവാലി, ഏകാകി താര, (കഥാസമാഹാരങ്ങൾ) വൈജയന്തി, നടസാമ്രാട്ട് (നാടകങ്ങൾ), വൈഷ്ണവ (നോവൽ) തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലതാണ്.


"https://ml.wikipedia.org/w/index.php?title=വിഷ്ണു_വാമൻ_ഷിർ‌വാഡ്കർ&oldid=1825026" എന്ന താളിൽനിന്ന് ശേഖരിച്ചത്