അമിതാവ് ഘോഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമിതാവ് ഘോഷ്
ജനനം (1956-07-11) 11 ജൂലൈ 1956  (67 വയസ്സ്)[1]
കോൽക്കത്ത, പശ്ചിമബംഗാൾ, ഇന്ത്യ
തൊഴിൽഎഴുത്തുകാരൻ
ദേശീയതഇന്ത്യൻ
പഠിച്ച വിദ്യാലയംദി ഡൂൺ സ്കൂൾ
സെന്റ് എഡ്മണ്ട് ഹാൾ, യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡ്
GenreHistorical fiction
ശ്രദ്ധേയമായ രചന(കൾ)ദി ഗ്ലാസ് പാലസ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്ക്

പ്രധാനമായും ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന ഒരു ഇന്ത്യൻ-ബംഗാളി സാഹിത്യകാരനാണ് അമിതാവ് ഘോഷ് (ജനനം ജൂലൈ 11, 1956). ദ് ഷാഡോ ലൈൻസ്, ദി ഗ്ലാസ്സ് പാലസ്സ്, ദി ഹങ്ഗ്രി ടൈഡ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്, ഫ്ലഡ് ഓഫ് ഫയർ ( നോവലുകൾ), ദി കൽകട്ട ക്രോമസോം (സയൻസ് ഫിക്ഷൻ), ഇൻ അൻ ആന്റീക്ക് ലാന്ഡ്,ഡാൻസിങ് ഇൻ കംബോഡിയ ആന്റ് അറ്റ് ലാർജ് ഇൻ ബർമ്മ, ദി ഇമാം ആന്റ് ദി ഇന്ത്യൻ (യാത്രാവിവരണങ്ങൾ/ഉപന്യാസങ്ങൾ) എന്നിവയാണു പ്രധാന കൃതികൾ[2]. 2007-ൽ ഭാരത ഗവൺമെന്റ് പത്മശ്രീ പുരസ്കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചു[3].

കൃതികൾ[തിരുത്തുക]

ഇന്ത്യയിലെ കറുപ്പു കൃഷിയിൽ നിന്നു തുടങ്ങി ചൈനയുടെ അധഃപതനത്തിനു കാരണമായ കറുപ്പു യുദ്ധം വരെയുള്ള ചരിത്ര പശ്ചാത്തലത്തിൽ രചിക്കപ്പെട്ട സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്, ഫ്ലഡ് ഓഫ് ഫയർ എന്നീ ഈ മൂന്നു നോവലുകൾ ഐബിസ് ത്രയം എന്ന പേരിൽ അറിയപ്പെടുന്നു. ദി ഷാഡോ ലൈൻസ്, ദി ഗ്ലാസ്സ് പാലസ്സ്, ദി ഹംഗ്രി ടൈഡ്, ദി കൽകട്ട ക്രോമസോം (സയൻസ് ഫിക്ഷൻ), ഇൻ അൻ ആന്റീക്ക് ലാന്ഡ്, ഡാൻസിങ് ഇൻ കംബോഡിയ ആന്റ് അറ്റ് ലാർജ് ഇൻ ബർമ്മ, ദി ഇമാം ആന്റ് ദി ഇന്ത്യൻ (യാത്രാവിവരണങ്ങൾ, ഉപന്യാസങ്ങൾ) എന്നിവയാണ് പ്രധാന കൃതികൾ.

ജ്ഞാനപീഠം[തിരുത്തുക]

2018 ൽ ജ്ഞാനപീഠം ലഭിച്ചു.

അവലംബം[തിരുത്തുക]

  1. Ghosh, Amitav, Encyclopædia Britannica
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-06-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-11. Archived 2008-06-28 at the Wayback Machine.
  3. http://india.gov.in/hindi/myindia/Padma%20Awards.pdf[പ്രവർത്തിക്കാത്ത കണ്ണി]



"https://ml.wikipedia.org/w/index.php?title=അമിതാവ്_ഘോഷ്&oldid=3776223" എന്ന താളിൽനിന്ന് ശേഖരിച്ചത്