ഫ്ലഡ് ഓഫ് ഫയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഫ്ലഡ് ഓഫ് ഫയർ അമിതാവ് ഘോഷ് രചിച്ച ചരിത്രനോവലാണ്[1]. ഐബിസ് ത്രയത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ നോവലും.

നോവലിനെപ്പറ്റി[തിരുത്തുക]

ഇന്ത്യയിലെ കൊൽക്കത്ത ആസ്ഥാനമാക്കിയുള്ള ഈസ്റ്റ് ഇന്ത്യ കമ്പനി ചൈനീസ് വിപണിയിലേക്ക് നിർബന്ധപൂർവം കറുപ്പ് (ലഹരി പദാർഥം) എത്തിക്കാൻ ശ്രമിക്കുന്നതിനെ ചൈന ചെറുക്കുന്നു. ഈ പശ്ചാത്തലത്തിലാണ് 1839 മുതൽ 41 വരേയുള്ള കഥ നടക്കുന്നത്. ഇന്ത്യക്കാരും ചൈനക്കാരും പാശ്ചാത്യരുമായ ഒട്ടനേകം കഥാപാത്രങ്ങളുടെ ഭാഗധേയങ്ങൾ കറുപ്പുവിപണിയുമായി വൈവിധ്യവും വിപരീതവുമായ വിധത്തിൽ കെട്ടു പിണഞ്ഞു കിടക്കുന്നു. കാൻടൺ തുറമുഖത്തെത്തിയ ഇംഗ്ലീഷു കപ്പലുകളിൽ നിന്ന് രണ്ടായിരത്തോളം കറുപ്പു പെട്ടികൾ ചൈന കണ്ടു കെട്ടുകയും നശിപ്പിക്കുകയും ചെയ്തതോടെ ഈസ്റ്റ് ഇന്ത്യ കമ്പനി/ ഇംഗ്ലണ്ട് യുദ്ധത്തിനുള്ള ഒരുക്കങ്ങൾ കൂട്ടുന്നു. നഷ്ടപരിഹാരമായി വൻതുകയും വാണിജ്യകേന്ദ്രമായി വികസിപ്പിച്ചെടുക്കാവുന്ന, ചൈനയോടു തൊട്ടുകിടക്കുന്ന ഒരു ദ്വീപിന്റെ ഉടമസ്ഥാവകാശവുമാണ് കമ്പനി നേടിയെടുക്കാൻ ശ്രമിക്കുന്നത്.

പിന്നീട് 1842-ലെ നാങ്കിങ് ഉടമ്പടി പ്രകാരം കമ്പനി ഉദ്ദേശിച്ചതൊക്കെ നേടിയെടുത്തു. കമ്പനിക്ക് നഷ്ടപരിഹാരവും ചൈനയിലെ തുറമുഖങ്ങളിൽ സ്വതന്ത്രവ്യാപാരം നടത്താനുള്ള അവകാശവും ലഭിച്ചു. ഹോങ്കോങ് ദ്വീപ് ബ്രിട്ടീഷ് അധീനതയിലായി.

അവലംബം[തിരുത്തുക]

  1. Amitav Ghosh (2015). Flood of Fire. Hamish Hamilton (Penguin). ISBN 9780670082162.
"https://ml.wikipedia.org/w/index.php?title=ഫ്ലഡ്_ഓഫ്_ഫയർ&oldid=2518128" എന്ന താളിൽനിന്ന് ശേഖരിച്ചത്