ഉള്ളടക്കത്തിലേക്ക് പോവുക

അമിതാവ് ഘോഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amitav Ghosh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമിതാവ് ഘോഷ്
ജനനം (1956-07-11) 11 ജൂലൈ 1956 (age 69) വയസ്സ്)[1]
കോൽക്കത്ത, പശ്ചിമബംഗാൾ, ഇന്ത്യ
തൊഴിൽഎഴുത്തുകാരൻ
ദേശീയതഇന്ത്യൻ
പഠിച്ച വിദ്യാലയംദി ഡൂൺ സ്കൂൾ
സെന്റ് എഡ്മണ്ട് ഹാൾ, യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡ്
GenreHistorical fiction
ശ്രദ്ധേയമായ രചന(കൾ)ദി ഗ്ലാസ് പാലസ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്ക്

പ്രധാനമായും ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന ഒരു ഇന്ത്യൻ-ബംഗാളി സാഹിത്യകാരനാണ് അമിതാവ് ഘോഷ് (ജനനം ജൂലൈ 11, 1956). ദ് ഷാഡോ ലൈൻസ്, ദി ഗ്ലാസ്സ് പാലസ്സ്, ദി ഹങ്ഗ്രി ടൈഡ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്, ഫ്ലഡ് ഓഫ് ഫയർ ( നോവലുകൾ), ദി കൽകട്ട ക്രോമസോം (സയൻസ് ഫിക്ഷൻ), ഇൻ അൻ ആന്റീക്ക് ലാന്ഡ്,ഡാൻസിങ് ഇൻ കംബോഡിയ ആന്റ് അറ്റ് ലാർജ് ഇൻ ബർമ്മ, ദി ഇമാം ആന്റ് ദി ഇന്ത്യൻ (യാത്രാവിവരണങ്ങൾ/ഉപന്യാസങ്ങൾ) എന്നിവയാണു പ്രധാന കൃതികൾ[2]. 2007-ൽ ഭാരത ഗവൺമെന്റ് പത്മശ്രീ പുരസ്കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചു[3].

ആദ്യകാലം

[തിരുത്തുക]

1956 ജൂലൈ 11 ന് കൊൽക്കത്തയിൽ ജനിച്ച അമിതാവ് ഘോഷ്, ഡെറാഡൂണിലെ ആൺകുട്ടികളുടെ ബോർഡിംഗ് സ്കൂളായ ദി ഡൂൺ സ്കൂളിലാണ് വിദ്യാഭ്യാസം നടത്തിയത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലാണ് അദ്ദേഹം വളർന്നത്. ഡൂണിലെ അദ്ദേഹത്തിന്റെ സമകാലികരിൽ എഴുത്തുകാരനായ വിക്രം സേത്തും ചരിത്രകാരനായ രാം ഗുഹയും ഉൾപ്പെടുന്നു.[4] സ്കൂളിൽ പഠനകാലത്ത്, അദ്ദേഹം ദി ഡൂൺ സ്കൂൾ വീക്കിലിയിൽ (പിന്നീട് സേത്ത് എഡിറ്റ് ചെയ്തിരുന്നു) ഫിക്ഷനും കവിതയും പതിവായി എഴുതിയിരുന്നതോടൊപ്പം ഗുഹയുമായി ചേർന്ന് ഹിസ്റ്ററി ടൈംസ് എന്ന മാസികയും സ്ഥാപിച്ചു.[5][6][7] ഡൂണിനുശേഷം, ഡൽഹി സർവകലാശാലയുടെ ഭാഗമായ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ബിരുദങ്ങൾ നേടി.

കൃതികൾ

[തിരുത്തുക]

ഇന്ത്യയിലെ കറുപ്പു കൃഷിയിൽ നിന്നു തുടങ്ങി ചൈനയുടെ അധഃപതനത്തിനു കാരണമായ കറുപ്പു യുദ്ധം വരെയുള്ള ചരിത്ര പശ്ചാത്തലത്തിൽ രചിക്കപ്പെട്ട സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്, ഫ്ലഡ് ഓഫ് ഫയർ എന്നീ ഈ മൂന്നു നോവലുകൾ ഐബിസ് ത്രയം എന്ന പേരിൽ അറിയപ്പെടുന്നു. ദി ഷാഡോ ലൈൻസ്, ദി ഗ്ലാസ്സ് പാലസ്സ്, ദി ഹംഗ്രി ടൈഡ്, ദി കൽകട്ട ക്രോമസോം (സയൻസ് ഫിക്ഷൻ), ഇൻ അൻ ആന്റീക്ക് ലാന്ഡ്, ഡാൻസിങ് ഇൻ കംബോഡിയ ആന്റ് അറ്റ് ലാർജ് ഇൻ ബർമ്മ, ദി ഇമാം ആന്റ് ദി ഇന്ത്യൻ (യാത്രാവിവരണങ്ങൾ, ഉപന്യാസങ്ങൾ) എന്നിവയാണ് പ്രധാന കൃതികൾ.

ജ്ഞാനപീഠം

[തിരുത്തുക]

2018 ൽ ജ്ഞാനപീഠം ലഭിച്ചു.

അവലംബം

[തിരുത്തുക]
  1. Ghosh, Amitav, Encyclopædia Britannica
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-28. Retrieved 2009-03-11. Archived 2008-06-28 at the Wayback Machine
  3. http://india.gov.in/hindi/myindia/Padma%20Awards.pdf[പ്രവർത്തിക്കാത്ത കണ്ണി]
  4. Nicholas Wroe (23 മേയ് 2015). "Amitav Ghosh: 'There is now a vibrant literary world in India – it all began with Naipaul'". The Guardian. Archived from the original on 26 മേയ് 2015. Retrieved 27 മേയ് 2015.
  5. The Pioneer. "'Dosco' Amitav Ghosh celebrates his 60th Birthday". Dailypioneer.com. Archived from the original on 26 March 2019. Retrieved 2019-03-26.
  6. "Of nature, cricket, literature and history". The Statesman. 29 October 2017.
  7. Ramachandra Guha (2013-09-12). "Ramachandra Guha on Twitter: "On the 25th anniversary of Amitav Ghosh's superb The Shadow Lines, a toast to History Times, the school magazine we worked on together."". Twitter.com. Retrieved 2019-03-26.
"https://ml.wikipedia.org/w/index.php?title=അമിതാവ്_ഘോഷ്&oldid=4582523" എന്ന താളിൽനിന്ന് ശേഖരിച്ചത്