വിശ്വനാഥ സത്യനാരായണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശ്വനാഥ സത്യനാരായണ
ജനനം(1895-09-10)സെപ്റ്റംബർ 10, 1895
കൃഷ്ണ ജില്ല, ആന്ധ്ര പ്രദേശ്
മരണം1976
തൊഴിൽകവി
ദേശീയത ഇന്ത്യ
Period1895–1976

വിശ്വനാഥ സത്യനാരായണ ഒരു ആധുനിക തെലുങ്ക് സാഹിത്യകാരനായിരുന്നു (10 സെപ്റ്റംബർ, 189518 ഒക്ടോബർ, 1976),. കവി സാമ്രാട്ട് എന്ന് പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിൽ ജനിച്ചു. തിരുപതി വെങ്കട്ട കവുളു ദ്വയത്തിന്റെ ശിഷ്യനായിരുന്നു. ക്ലാസിക്കൽ ശൈലിയിലുള്ളതാണ് ഇദ്ദേഹത്തിന്റെ കവിതകൾ. രാമായണ കൽപ വൃക്ഷം, കിന്നെർസനി പട്ടളു, വെയിപഡഗളു എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്ത കൃതികൾ. വെയിപഡഗളു എന്ന കൃതി പിന്നീട് മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവു ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തി. 1970-ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠവും പത്മഭൂഷണും ലഭിച്ചു.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വിശ്വനാഥ_സത്യനാരായണ&oldid=2328204" എന്ന താളിൽനിന്ന് ശേഖരിച്ചത്