പ്രതിഭ റായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രതിഭാറായ്
Pratiba Ray 2010.JPG
പ്രതിഭ റായ് - 2010-ൽ കൊല്ലത്തു നടന്ന പു.ക.സ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ
ജനനം(1943-01-21)21 ജനുവരി 1943
കട്ടക്ക്.ഒറീസ്സ
തൊഴിൽനോവലിസ്റ്റ്

പ്രശസ്ത ഒറിയ എഴുത്തുകാരിയും പണ്ഡിതയുമാണു് പ്രതിഭ റായ്. ഒറീസ്സയിലെ കട്ടക്കിൽ ജനിച്ചു.ശിലാപദ്മ എന്ന നോവലിന് ഒറീസ്സ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.ഭാരതീയ ജ്ഞാനപീഠ സമിതിയുടെ മൂർത്തിദേവി അവാർഡ് ലഭിച്ചു.2007ൽ പത്മശ്രീ പുരസ്ക്കാരത്തിന് അർഹയായി.സ്ത്രീത്വത്തിന്റെ സമസ്യകൾക്കെതിരെ പോരാടുന്ന സ്ത്രീ ചിത്തത്തിന്റെ ആവിഷ്ക്കാരമാണ് പ്രതിഭാറായിയുടെ "ദ്രൗപദി" .ലോകമെമ്പാടുമുള്ള മനുഷ്യവർഗ്ഗത്തിനുവേണ്ടി സംസാരിക്കുന്ന ഒരാധുനിക മനസാണ്‌ "ദ്രൗപദി"യെന്ന നോവലിലൂടെ ആവിഷ്‌കൃതമാകുന്നത്‌.

ജീവിതരേഖ[തിരുത്തുക]

ഒറീസ്സയിലെ ജഗത്‌സിങ്ങ് പൂർ ജില്ലയിലെ ബലികഡയിലെ അലബോൽ ഗ്രാമത്തിൽ 1943 ജനുവരി 21-നാണു് പ്രതിഭ റേയുടെ ജനിച്ചത്. സ്‌കൂൾ അദ്ധ്യാപികയായി ഒദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് വിവിധ കോളേജുകളിൽ അദ്ധ്യാപികയായി ജോലി നോക്കി . 2007-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഒഡിയ സാഹിത്യത്തിനു നൽകിയ സംഭാവനകളെ പരിഗണിച്ച് 2011-ലെ ജ്ഞാനപീഠ പുരസ്കാരം ഇവർക്കു ലഭിച്ചു[1]

പുസ്തകങ്ങൾ[തിരുത്തുക]

 • ആദിഭൂമി(നോവൽ)[2]
 • യജ്ഞസേനി(നോവൽ)
 • സമുദ്രസ്വര(നോവൽ)
 • നിലാതൃഷ്ണ (നോവൽ)
 • മേഘമേദുര(നോവൽ)
 • ബാർഷ ബസന്ത ബൈഷാഖ (നോവൽ)
 • ആരണ്യ (നോവൽ)
 • നിഷിദ്ധ പ്രിഥ്വി (നോവൽ)
 • പരിചയ (നോവൽ)
 • അപരാജിത (നോവൽ) - ഇതേ പേരിൽ ചലച്ചിത്രമായി
 • ശിലാപത്മ (നോവൽ)
 • പുണ്യോദയ (നോവൽ)
 • ഉത്തർമാർഗ്ഗ് (നോവൽ)
 • മഹാമോഹ്' (നോവൽ)

തുടങ്ങിയ 18 നോവലുകളും ഇരുപതിലേറെ ചെറുകഥാസമാഹാരങ്ങളും മൂന്നോളം യാത്രവിവരണങ്ങളും.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "ഡോ.പ്രതിഭ റേയ്ക്ക് ജ്ഞാനപീഠം". മൂലതാളിൽ നിന്നും 2012-12-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-27.
 2. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 781. 2013 ഫെബ്രുവരി 11. ശേഖരിച്ചത് 2013 മേയ് 20. Check date values in: |accessdate= and |date= (help)

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പ്രതിഭ_റായ്&oldid=3638073" എന്ന താളിൽനിന്ന് ശേഖരിച്ചത്