Jump to content

ഡി.ആർ. ബേന്ദ്രെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദത്താത്രേയ രാമചന്ദ്ര ബെന്ദ്രേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ദത്താത്രേയ രാമചന്ദ്ര ബേന്ദ്രെ
Kannada
Kannada
ജനനം(1896-01-31)31 ജനുവരി 1896
ധർവാഡ്, കർണാടക, ഇന്ത്യ
മരണം26 ഒക്ടോബർ 1981(1981-10-26) (പ്രായം 85)
മുംബൈ, ഇന്ത്യ
തൂലികാ നാമംAmbikatanayadatta
തൊഴിൽഅദ്ധ്യാപകൻ, കവി
ദേശീയതഇന്ത്യൻ
GenreFiction
സാഹിത്യ പ്രസ്ഥാനംനവോദയ


ദത്താത്രേയ രാമചന്ദ്ര ബേന്ദ്രെ (ജനുവരി 31, 1896 - 21 ഒക്ടോബർ 1981) കന്നഡ സാഹിത്യത്തിൽ നവോദയ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ കവികളിലൊരാളാണ് . മറാത്തി സാഹിത്യത്തിനും ഇദ്ദേഹം കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വരകവി എന്നാണ് ഇദ്ദേഹം വിശേഷിക്കപ്പെട്ടിരുന്നത്. 1968-ൽ പത്മശ്രീ പുരസ്കാരത്തിന് അർഹനായി. ജ്ഞാനപീഠം നേടിയ ഏഴ് കന്നഡ സാഹിത്യകാരന്മാരിൽ രണ്ടാമത്തെയാളാണ് ഇദ്ദേഹം. 1974-ലാണ് ഇദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്.

ജീവിതരേഖ

[തിരുത്തുക]

ബേന്ദ്രെ 1896 ജനുവരി 31ന് ജനിച്ചു.[1] അച്ഛൻ രാമചന്ദ്ര ഭട്ട, അമ്മ അംബിക (അംബവ്വ). ബേന്ദ്രെയുടെ മുത്തച്ഛൻ ദശഗ്രന്ഥിയും സംസ്കൃത വിദ്വാനും ആയിരുന്നു. ബേന്ദ്രെയ്‍ക്ക് പത്ത് വർഷം പ്രായം ആയപ്പോൾ അച്ഛൻ മരിച്ചു. അംബികതനയദത്ത എന്ന തൂലികാ നാമത്തിലാണ് ഇദ്ദേഹം കൃതികൾ രചിച്ചിരുന്നത്. അംബികയുടെ മകൻ ദത്ത എന്നാണ് ഇതിന്റെ അർഥം.അമ്മ അംബിക കുടുമ്പം പോറ്റാൻ ഖാനാവലി (ഭക്ഷണശാല) നടത്തിയിരുന്നു. 1913ൽ മെ ട്രിക്കുലേഷൻ പൂർത്തിയാക്കിയതിന് ശേഷം പുനെയിൽ ബി.എയ്ക്ക് പഠിച്ചു. അതിന് ശേഷം അദ്ധ്യാപകനായി തൊഴിൽ കണ്ടെത്തി. 1935ൽ എം.എ. പൂർത്തിയാക്കി. അത് കഴിഞ്ഞ് സൊല്ലാപുർ ഡി.എ.വി. കോളജിൽ (1944 - 1956) ലെക്ച്ചററായി. ബെന്ദ്രെ ഹൂഗ്ലിയിൽ വച്ച് ലക്ഷ്മിഭായിയെ വിവാഹം കഴിച്ചു.

ബെന്ദ്രെയുടെ ആദ്യത്തെ കവിതാ സമാഹാരം "കൃഷ്ണകുമാരി" അക്കാലത്താണ് പ്രസിദ്ധീകരിച്ചത്. ബെന്ദ്രെ ഒരു ദാർശനിക കവിയാണ്. അദ്ദേഹം കന്നഡയിലെ ഒട്ടുമിക്ക എല്ലാ സാഹിത്യകാരൻമാർക്കും കാലത്തിൻറെ അതിർത്തി മറികടക്കാവുന്ന കവിതകളാണ് ബേന്ദ്രെ രചിച്ചത്. രസവേ ജനന, വിരസവേ മരണ, സമരസവേ ജീവന" എന്നതാണ് ബേന്ദ്രെയുടെ മന്ത്രം (രസമാണ് ജനനം, വിരസമാണ് മരണം, സമരസമാണ് ജീവിതം). ബെന്ദ്രെ ചില സിനിമകൾക്ക് വേണ്ടി പാട്ടുകളും സംഭാഷണങ്ങളും എഴുതിയിട്ടുണ്ട്. ആകെ ഉണ്ടായ ഒൻപത് കുട്ടികളിൽ പാണ്ഡുരംഗനും വാമനനും മകൾ മംഗളയും മാത്രമാണ് ശേഷിച്ചത്.[2]

പൈതൃകം

[തിരുത്തുക]

ബേന്ദ്രെയുതെ ആദ്യത്തെ കവിത പ്രഭാത എന്ന പത്രത്തിൽ 1918ൽ പ്രസിദ്ധീകരിക്കപ്പെട്ടു. അവിടെയാണ് ബേന്ദ്രെയുടെ സാഹിത്യ യാനം തുടങ്ങുന്നത്. "ഗരി", "കാമകസ്തൂരി", "സൂര്യപാന", "നാദലീലെ", "നാക്കുതന്തി" തുടങ്ങിയ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ബേന്ദ്രെയുടെ നാക്കുതന്തി എന്ന കൃതിക്ക് 1974ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. കവിതകളല്ലാതെ നാടകങ്ങളും സംശോധന ലേഖനങ്ങളും സാഹിത്യ നീരൂപണങ്ങളും ബേന്ദ്രെ എഴുതി പ്രസിദ്ധീകരിച്ചു. ഗരി എന്ന കവിതാ സമാഹാരത്തിലെ നരബലി എന്ന കവിത അന്നത്തെ ബ്രിട്ടിഷ് ആധിപത്യത്തെ പ്രകോപിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തിൽ നേരിട്ട് പങ്കെടുത്തുകൊണ്ട് ബേന്ദ്രെ കാരാഗൃഹവാസവും അനുഭവിച്ചു.[3] ബേന്ദ്രെ മുഗദ് ഗ്രാമത്തിൽ ഗൃഹബന്ധനത്തിൽ കഴിഞ്ഞു. 1943ൽ ശീവമൊഗ്ഗയിൽ വെച്ച് കന്നഡ സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച 27ആമത് കന്നഡ സാഹിത്യ സമ്മേളനത്തിൻറെ അദ്ധ്യക്ഷത നിർവഹിച്ചു. അതിനെ തുടർന്ന് ബേന്ദ്രെ കന്നഡ സാഹിത്യ പരിഷത്തിൻറെ അംഗമായി. കർണാടക സർക്കാറിൻറെ ആഭിമുഖ്യത്തിൽ 1972ൽ നാടകകൃത്തും സംവിധായകനുമായ ഗിരീഷ് കാർണാട് ബേന്ദ്രെയെ കുറിച്ച് ഒരുക്കിയ സാൿഷ്യചിത്രം [4][5][6] ശ്രദ്ധേയമാണ്.

നല്ലൊരു വാക്സിദ്ധി ലഭിച്ച ആളാണ് ബേന്ദ്രെ. കന്നഡയിൽ അല്ലാതെ മറാഠിയിലും ചില കൃതികൾ രചിച്ചു. ആത്മീയ വിഷയങ്ങളിൽ ബേന്ദ്രെ പ്രത്യേക തൽപ്പരത കാട്ടി. അരബിന്ദോ ദർശനത്തൊടാണ് ബേന്ദ്രെ കൂടുതൽ അടുത്തണ്. പല അരബിന്ദോ കൃതികൾ കന്നഡയിൽ തർജ്ജമ ചെയ്തു. നാടൻ മെട്ടിലുള്ള ബേന്ദ്രെയുടെ കവിതകൾ പ്രശസ്ത പാട്ടുകാരുടെയും സംഗീത സംവിധായകരുടെയും സഹകരണത്തോടെ സുശ്രാവ്യങ്ങളായ പാട്ടുകളായി. "പാത്തരഗിത്തി പക്ക" തുടങ്ങിയ പാട്ടുകൾ ഇന്നും കുട്ടികൾക്ക് പ്രിയങ്കരമാണ്. ജീവിതത്തിൻറെ അന്ത്യ കാലഘട്ടത്തിൽ ബേന്ദ്രെ അക്കങ്ങളോട് അടുപ്പം കാട്ടി. ബേന്ദ്രെയ്ക്ക് ഇത് ചെറുപ്പം തൊട്ടുള്ള പ്രിയം ആയിരുന്നെങ്കിലും പിൽക്കാലത്ത് അക്കങ്ങൾ ആദ്യത്തെ പരിഗണനയായി മാറുകയായിരുന്നു.[7] ഡോം മോറാസ് തൻറെ കർണാടക യാത്രയ്ക്കിടെ 1976ൽ ബേന്ദ്രെയെ കാണുകയുണ്ടായി. ബേന്ദ്രെ അക്കങ്ങളിൽ മുഴുകിയിരിക്കുന്നു എന്നാണ് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയത്. വിശ്വധാരണസൂത്ര എന്ന കൃതിയിലും A Theory of Immortality എന്ന ആംഗലേയ കൃതിയിലും എല്ലാ വിജ്ഞാനശാഖകളെയും അക്കങ്ങളിൽ ഒതുക്കാനുള്ള ശ്രമമാണ് നടത്തിയത്.[7]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ജ്ഞാനപീഠം പുരസ്കാരം – 1974 (നാക്കുതന്തി കവിതാ സമാഹാരത്തിനു വേണ്ടി)
  • പത്മശ്രീ പുരസ്കാരം – 1968
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം – 1958
  • കേൾക്കർ പുരസ്കാരം – 1965
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് – 1968

ബേന്ദ്രെ ഒക്ട്ടോബർ 1981ൽ മരിച്ചു.

കൃതികൾ

[തിരുത്തുക]

കവിതാ സമാഹാരം

[തിരുത്തുക]
  • കൃഷ്ണകുമാരി 1922
  • ഗരി 1932
  • മൂർത്തി മത്തു കാമകസ്തൂരി 1934
  • സഖീഗീത 1937
  • ഉയ്യാലെ 1938
  • നാദലീലെ 1938
  • മേഘദൂത 1943 (കാളിദാസ കാവ്യത്തിൻറെ കന്നഡ ആവിഷ്കരണം)
  • ഹാഡു പാഡു 1946
  • ഗംഗാവതരണ 1950
  • സൂര്യപാന 1956
  • ഹൃദയസമുദ്ര 1956
  • മുക്തകംഠ 1956
  • ചൈത്ത്യാലയ 1957
  • ജീവലഹരി 1957
  • അരളു മരളു 1958
  • നമന 1958
  • സഞ്ചയ 1959
  • ഉത്തരായണ 1960
  • മുകില മല്ലിഗെ 1960
  • യക്ഷ യക്ഷി 1962
  • നാക്കുതന്തി 1964
  • മര്യാദെ 1966
  • ശ്രീമാതാ 1968
  • ബാ ഹത്തര 1969
  • ഇദു നഭോവാണി 1970
  • വിനയ 1972
  • മത്തെ ശ്രാവണ ബന്തു 1973
  • ഒലവേ നമ്മ ബദുകു 1977
  • ചതുരോക്തി മത്തു ഇതര കവിതെഗളു 1978
  • പറാകി 1982
  • കാവ്യവൈഖരി 1982
  • താ ലെക്കണീകി താ ദൌതി (മറാഠി) 1983
  • ബാലബോധെ 1983
  • ചൈതന്യദ പൂജെ 1986
  • പ്രതിബിംബഗളു 1987

നാടകങ്ങൾ

[തിരുത്തുക]
  • തിരുകര പിഡുഗു
  • ഉദ്ധാര (1930)
  • നഗെയ ഹൊഗെ (1931)
  • ഹുച്ചാടഗളു (1935)
  • ഹൊസ സംസാര മത്തു ഇതര ഏകാങ്കകളു (1950)
  • അംബികാതനയദത്ത നാടക സംപുട (1982)
  • സായോ ആട്ട

ചെറുകഥാ സമാഹാരം

[തിരുത്തുക]
  • നിരാഭരണ സുന്ദരി (1940)

നിരൂപണങ്ങൾ

[തിരുത്തുക]
  • സാഹിത്യ മത്തു വിമർശെ 1937
  • സാഹിത്യ സംശോധനെ 1940
  • വിചാര മഞ്ജരി 1945
  • ലക്ഷ്മീശന ജൈമിനി ഭാരതക്കെ മുന്നുടി 1954
  • മഹാരാഷ്ട്ര സാഹിത്യ 1959
  • കാവ്യോദ്യോഗ 1962
  • കന്നഡ സാഹിത്യദല്ലി നാൽക്കു നായകരത്നഗളു 1968
  • സാഹിത്യദ വിരാട്ട് സ്വരൂപ 1974
  • കുമാരവ്യാസ 1976

അവലംബങ്ങൾ

[തിരുത്തുക]
  1. Datta, Amaresh (1987). Encyclopaedia of Indian Literature: A-Devo Volume 1 of Encyclopaedia of Indian literature. Sahitya Akademi. p. 413. ISBN 9788126018031. {{cite book}}: line feed character in |title= at position 43 (help)
  2. "Vara Kavi Bendre". India: ARCHIMAGE Architects. 2013 August 30. Archived from the original on 2013-12-27. Retrieved 2013 December 26. {{cite web}}: Check date values in: |accessdate= and |date= (help)
  3. "Bendre comes alive at Belgaum jail". India: The New Indian Express. 2010 October 3. Archived from the original on 2016-03-04. Retrieved 2013 December 26. {{cite news}}: Check date values in: |accessdate= and |date= (help)
  4. സാൿഷ്യചിത്രം
  5. D. R. Bendre IMDB.
  6. AWARDS: The multi-faceted playwright Archived 2001-12-30 at the Wayback Machine. Frontline (magazine), Vol. 16, No. 03, January 30 – February 12, 1999.
  7. 7.0 7.1 Amur, G. S. (Amur). Dattatreya Ramachandra Bendre (Ambikatanayadatta) Makers of Indian literature Volume 1 of Encyclopaedia of Indian literature. Sahitya Akademi. p. 105. ISBN 9788172015152. {{cite book}}: Check date values in: |year= (help)CS1 maint: year (link)

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡി.ആർ._ബേന്ദ്രെ&oldid=4020789" എന്ന താളിൽനിന്ന് ശേഖരിച്ചത്