Jump to content

റിവർ ഓഫ് സ്മോക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റിവർ ഓഫ് സ്മോക്[1] അമിതാവ് ഘോഷ് എഴുതിയ ഇംഗ്ലീഷു നോവലാണ്. ഐബിസ് ത്രയത്തിലെ രണ്ടാമത്തെ നോവലാണ് ഇത്. സീ ഓഫ് പോപ്പീസ്, ഫ്ലഡ് ഓഫ് ഫയർ എന്നിവയാണ് മറ്റു രണ്ടു നോവലുകൾ.

റിവർ ഓഫ് സ്മോക്
പ്രമാണം:River of smoke.jpg
കർത്താവ്അമിതാവ് ഘോഷ്
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
പരമ്പരഐബിസ് ത്രയം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർപെൻഗ്വിൻ ഗ്രൂപ്
പ്രസിദ്ധീകരിച്ച തിയതി
18 ജൂൺ 2011
മാധ്യമംഅച്ചടി (hardback)
ഏടുകൾ557
ISBN978-0-670-08215-5
മുമ്പത്തെ പുസ്തകം'സീ ഓഫ് പോപ്പീസ്'
ശേഷമുള്ള പുസ്തകം'ഫ്ലഡ് ഓഫ് ഫയർ'

നോവലിനെപ്പറ്റി

[തിരുത്തുക]

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി. ഉത്തരേന്ത്യൻ സമതലങ്ങളിൽ വിളയുന്ന കറുപ്പ് ചൈനയിലെ വിപണിയിലെത്തിച്ച് അമിതലാഭം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഈസ്റ്റ് ഇന്ത്യ കമ്പനി. ഈ പരിപാടിയിൽ വിദേശീയരും ഇന്ത്യക്കാരുമായ സ്വതന്ത്ര വ്യാപാരികളുമുണ്ട്. ബർണാം സായ്പ് അതി സമർഥമായ വിധത്തിൽ ജമീന്ദാർ നീല രത്തൻ ഹൽദാറിന്റെ എസ്റ്റേറ്റ് കൈയടക്കിയത് കറുപ്പു വ്യാപാരത്തിലൽ തനിക്കു നേരിട്ട നഷ്ടം നികത്താനാണ്. കടമെടുത്തും ഭാര്യയുടെ കുടുംബസ്വത്തു മുഴുവനും വിറ്റും സേഠ് ബഹ്രാം മോദി സ്വന്തമായി കപ്പലുണ്ടാക്കിയത്, സ്വന്തം നിലക്ക് കറുപ്പു വിപണിയിലിറങ്ങാനാണ്. എന്നാൽ പുതുതായി കാൻടൺ പ്രവിശ്യയുടെ ചുമതലയേറ്റ കമീഷണർ ലിൻ കറുപ്പു ചൈനീസ് വിപണിയിലെത്തുന്നതിനെതിരായി കടുത്ത നിലപാട് കൈക്കൊള്ളുന്നു. അറിയിപ്പുകളും താക്കീതുകളും നിഷ്ഫലമായപ്പോൾ കമീഷണർ ലിൻ വിദേശീയ വ്യാപാരികൾ പാർക്കുന്ന ഫെന്ക്വി കോളണി ഉപരോധിക്കുന്നു. ഗത്യന്തരമില്ലാതെ വിദേശവ്യാപാരികൾ കൈവശമുള്ള കറുപ്പു മുഴുവനും അടിയറ വെക്കുന്നു. കോടികൾ വിലമതിക്കുന്ന കറു്പ്പ് കമീഷണർ ലിൻ വെള്ളത്തിലൊഴുക്കിക്കളയുന്നു. ഉപരോധം അവസാനിച്ച ശേഷം വിദേശ വ്യാപാരികൾ ഹോങ്കോങിൽ അഭയം തേടുന്നു. തങ്ങൾക്കു നേരിട്ട കനത്ത നഷ്ടം നികത്താൻ രണ്ടോ മൂന്നോ വർഷങ്ങളെടുക്കുമെന്ന് അവർ കണക്കുകൂട്ടുന്നു. പക്ഷെ സേഠ് ബഹ്രാം മോദിയെ സംബന്ധിച്ചേടത്തോളം രണ്ടു വർഷം വളരെ നീണ്ട ഇടവേളയാണ്. പുതിയ കഥാപാത്രങ്ങളോടൊപ്പം സീ ഓഫ് പോപ്പീസിലെ പലരും ഈ ഭാഗത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. സേഠ് ബഹ്രാം മോദിയാണ് തന്റെ പിതാവെന്നു തിരിച്ചറിയുന്ന ആ-ഫത്, മോദിയുടെ ചൈനീസ് പത്നി ചീ-മീ, മോദിയുടെ മുൻഷിയായി ജോലിയേൽക്കുന്ന നീൽ രതൻ ഹൽദാർ, സസ്യഗവേഷകനായ പെൻറോസിന്റെ സഹായിയായി പോളെറ്റ് ലാംബെർ ....

അലവംബം

[തിരുത്തുക]
  1. Amitav Ghosh (2011). River of Smoke. John Murray. ISBN 9781848545175.
"https://ml.wikipedia.org/w/index.php?title=റിവർ_ഓഫ്_സ്മോക്&oldid=3779283" എന്ന താളിൽനിന്ന് ശേഖരിച്ചത്