Jump to content

പന്നാലാൽ പട്ടേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pannalal Patel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പന്നാലാൽ നാനാലാൽ പട്ടേൽ
തൊഴിൽനോവലിസ്റ്റ്
ദേശീയതഇന്ത്യ

പന്നാലാൽ നാനാലാൽ പട്ടേൽ (ഗുജറാത്തി: પન્નાલાલ નાનાલાલ પટેલ) ഒരു ഗുജറാത്തി സാഹിത്യകാരനായിരുന്നു. 1912 മെയ് 7-ന് രാജസ്ഥാനിലെ ദുംഗാർപൂറിൽ ജനിച്ചു. 1985-ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാര‍ങ്ങളിലൊന്നായ ജ്ഞാനപീഠ പുരസ്കാരത്തിന് അർഹനായി. രഞ്ചിത്രം സുവർണ ചന്ദ്രക് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജീവൻ ഏക് നാടക്, മെലോ, മാനവി നി ഭാവൈ, മലെല ജീവ് എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലതാണ്. 1989 ഏപ്രിൽ 5-ന് ഗുജറാത്തിലെ അഹമ്മദാബാദിൽവച്ച് അന്തരിച്ചു.


"https://ml.wikipedia.org/w/index.php?title=പന്നാലാൽ_പട്ടേൽ&oldid=2402536" എന്ന താളിൽനിന്ന് ശേഖരിച്ചത്