ലക്ഷ്മിനാരായൺ രാംദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Laxminarayan Ramdas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

1990-1993 കാലഘട്ടത്തിൽ ഇന്ത്യയുടെ നാവികസേനാമേധാവിയായിരുന്നു ലക്ഷ്മിനാരായൺ രാംദാസ്. 2004 ലെ മാഗ്‌സസെ പുരസ്‌കാരം ഇദ്ദേഹത്തിനായിരുന്നു ലഭിച്ചത്. സമാധാനത്തിനും അന്താരാഷ്‌ട്രധാരണയ്‌ക്കുമയി നൽകപ്പെടുന്ന ഈ പുരസ്‌കാരം പാകിസ്താനിയായ ഇബ്ൻ അബ്‌ദുർ റഹ്‌മാനും ലഭിച്ചു.

നാവികസേനയിലെ സേവനം[തിരുത്തുക]

1953 സെപ്റ്റംബർ 1നാണ് രാംദാസ് നാവികസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടത്[1]. യുണൈറ്റഡ് കിങ്ഡത്തിലെ റോയൽ നേവൽ സ്റ്റാഫ് കോളേജിൽ സംവേദനാ വിദഗ്ദ്ധനായി പരിശീലനം നേടിയ ഇദ്ദേഹം പിന്നീട് കൊച്ചിയിലെ നേവൽ അക്കാഡമിയുടെ തലവനായി. 1971ലെ ഇൻഡോ-പാക്ക് യുദ്ധത്തിൽ കിഴക്കൻ പാകിസ്താൻ ബോംബിങ്ങും ശത്രുക്കപ്പലുകളെ കണ്ടെത്തലും ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി കണക്കാക്കപ്പെടുന്നു. വീരചക്രം, പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നീ പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.[1] 2004ൽ ദക്ഷിണേഷ്യ അണുവായുധമുക്തവും ആയുധമുക്തവും ആക്കാനുള്ള ശ്രമങ്ങൾക്ക് ഇദ്ദേഹത്തിനു മാഗ്സസെ അവാർഡും ലഭിച്ചു[2].

അവലംബം[തിരുത്തുക]

  1. 1.0 1.1 "Admiral Laxminarayan Ramdas PVSM,AVSM,VrC,VSM,ADC". Indian Navy Information Resource and Facilitation Centre. February 21, 2005. ശേഖരിച്ചത് 22 January 2010.
  2. "Citation for Laxminarayan Ramdas and Ibn Abdur Rehman". Ramon Magsaysay Award Foundation. August 31, 2004. ശേഖരിച്ചത് 22 January 2010.
Military offices
മുൻഗാമി
ജയന്ത് ഗൺപത് നദ്കർണി
ചീഫ് ഓഫ് ദി നേവൽ സ്റ്റാഫ്
1990–1993
Succeeded by
വിജയ് സിങ് ഷെഖാവത്
"https://ml.wikipedia.org/w/index.php?title=ലക്ഷ്മിനാരായൺ_രാംദാസ്&oldid=3416675" എന്ന താളിൽനിന്ന് ശേഖരിച്ചത്