Jump to content

ആശയവിനിമയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Communication എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആശയങ്ങളോ, വിചാരങ്ങളോ, വിവരങ്ങളോ(ideas , feelings and information ) പരസ്പരം കൈമാറ്റം ചെയ്യുന്നതിനെ ആശയവിനിമയം ( communication ) എന്നു പറയുന്നു.[1] ഇവിടെ ഒരു വക്താവും (encoder ) ഒരു ശ്രോതാവും(decoder ) പിന്നെ ആശയവിനിമയത്തിനുള്ള മാധ്യമവും(medium ) ഉണ്ടായിരിക്കണം. ആശയവിനിമയം സ്വാധീനിക്കുന്നതും സ്വാധീനിക്കേണ്ടാതുമായ പെരുമാറ്റ തലങ്ങൾ (behavioural domains ):

  • ബൌദ്ധികം (cognitive )
  • മനോഭാവം ( affective )
  • പ്രായോഗികത (psychomotor )

ആശയം പുറപ്പെടുവിക്കുന്ന ആളും ആശയം സ്വീകരിക്കുന്ന ആളും, കേവലമായ സംഭാഷണത്തിലുപരിയായി വ്യത്യസ്തങ്ങളായ ആശയവിനിമയോപാധികൾ എല്ലാ സന്ദർഭങ്ങളിലും ഉപയോഗിക്കപ്പെടുന്നു.

സന്ദേശം പുറപ്പെടുന്ന സ്ഥലത്തെ ഉത്ഭവകേന്ദ്രമെന്നും സ്വീകരിക്കപ്പെടുന്ന സ്ഥലത്തെ പ്രാപ്യസ്ഥാനമെന്നും അത് കൈമാറ്റം ചെയ്യപ്പെടുന്ന മാധ്യമത്തെ സന്ദേശമാധ്യമം എന്നും സാമാന്യമായി പറയാം. ഉത്ഭവകേന്ദ്രത്തിൽ നിന്നും പുറപ്പെട്ട് സന്ദേശമാധ്യമത്തിലൂടെ പ്രാപ്യസ്ഥാനത്ത് എത്തുമ്പോഴാണ് ആശയവിനിമയം പൂർണ്ണമാകുന്നത്. അപ്പോൾ ആശയവിനിമയത്തിന് ചില സന്ദേശചിഹ്നങ്ങൾ ആവശ്യമാണെന്നു വരുന്നു.

ഭാഷാവിനിമയത്തിൽ വക്താവിൽ നിന്നും ശ്രോതാവിലേക്ക് ആശയം എത്തുന്നതിന് ചില ഘട്ടങ്ങൾ കൂടി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ആശയം, സങ്കേതനം (coding), വിനിമയമാധ്യമം, വിസങ്കേതനം (decoding), ആശയസ്വീകരണം എന്നിങ്ങനെ അവയെ അഞ്ചു ഘടകങ്ങളായി കാണാം. ആശയമെന്നത് വക്താവിന്റെ മനസ്സിൽ സംഭവിക്കുന്ന ക്രിയയാണ്. അതിനെ ആശയവിനിമയത്തിനുതകുന്ന രീതിയിലേക്കു പരിവർത്തനം ചെയ്യണം. അതാണ് സങ്കേതനം. ഇവിടെ ഭാഷാപദങ്ങളായി അവ ഉല്പാദിപ്പിക്കപ്പെടുന്നു. ഉച്ചാരണാവയവങ്ങളിലൂടെ പുറത്തേക്കു വരുന്നു. ശബ്ദതരംഗങ്ങളായി അവ സഞ്ചരിക്കുകയും ശ്രോതാവിന്റെ കർണങ്ങളിൽ എത്തുകയും ചെയ്യുന്നു. ശ്രോതാവ് അവയെ സ്വീകരിക്കുകയും തലച്ചോറിലേക്ക് കൈമാറുകയും ചെയ്യുന്നു. തലച്ചോറ് അവയെ വിസങ്കേതനം ചെയ്ത് ആശയത്തെ ഉൾക്കൊള്ളുന്നു.

ആശയവിനിമയത്തിന്റെ ഈ സങ്കേതന-വിസങ്കേതന മാതൃകയെ ഉത്തരഘടനാവാദത്തിന്റെ പശ്ചാത്തലത്തിൽ പുനർവിചിന്തനം നടത്തുന്ന സ്റ്റുവർട്ട് ഹാൾ ആശയവിനിമയപ്രക്രിയയിൽ അർഥം സുസ്ഥിരമല്ലെന്ന് വാദിക്കുന്നു. വക്താവിന്റെയും ശ്രോതാവിന്റെയും സാഹചര്യങ്ങൾക്കനുസരിച്ച് അർഥം പലതായി വ്യാഖ്യാനിക്കപ്പെടാം.

പാഠഭാഗം ആസ്പദമാക്കി ചർച്ചചെയ്യുക

[തിരുത്തുക]
  1. Kumar, K.J. (1982) Business communication, A modern approach, Jaico publication House, Bombay.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആശയവിനിമയം&oldid=4077280" എന്ന താളിൽനിന്ന് ശേഖരിച്ചത്