മിറിയം ഡിഫെൻസർ സാന്തിയാഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Miriam Defensor Santiago എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മിറിയം ഡിഫെൻസർ സാന്തിയാഗോ

ഫിനിപ്പീൻസിലെ ഒരു പൊതുപ്രവർത്തകയും, അഭിഭാഷകയുമാണ് മിറിയം ഡെഫെൻസർ സാന്തിയാഗോ(ജനനം: 15 ജൂൺ 1945). ഫിലിപ്പീൻ സർക്കാരിൽ, നീതിന്യായും, നിയനിർമ്മാണം, ഭരണം (Judiciary, Legislature and Executive) എന്നീ മൂന്നു മേഖലകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. 1997-ൽ ഓസ്ത്രേലിയൻ മാസിക സാന്തിയാഗോയെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളിൽ ഒരാളായി എടുത്തുപറഞ്ഞു. പ്രമുഖ അഭിഭാഷകയായ സാന്തിയാഗോ 2012-ൽ അന്തരാഷ്ട്ര ക്രിമിനൽ കോടതിയിലെ ന്യായാധിപയായി തെരെഞ്ഞെടുക്കപ്പെട്ടു. ഫിലിപ്പീൻസിൽ നിന്നും വികസ്വരഏഷ്യൻ രാജ്യങ്ങളെമ്പാടു നിന്നും ആ പദവിയിലെത്തിയ ആദ്യവ്യക്തിയാണവർ. എങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ ജൂൺ 2014-ൽ അവർ ആ പദവി ഉപേക്ഷിച്ചു. താമസിയാതെ അവരുടെ ശ്വാസകോശത്തെ അർബ്ബുദം ബാധിച്ചിരിക്കുന്നതായി കണ്ടെത്തി.[1]

സർക്കാർ സേവനത്തിനിടെ അഴിമതി നിർമ്മാർജ്ജനത്തിൽ വഹിച്ച പങ്കിന്റെ പേരിൽ 1988-ൽ അവർ റാമൊൻ മഗ്സാസേ പുരസ്കാരം നേടി. 1992-ൽ ഫിലിപ്പീൻസ് രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിച്ച സാന്തിയാഗോ പരാജയപ്പെട്ടു. തെരെഞ്ഞെടുപ്പിലെ ക്രമക്കേടുകൾ മൂലമാണ് തനിക്കു രാഷ്ട്രപതി പദവിയിലെത്താൻ കഴിയാതിരുന്നതെന്നു വാദിച്ച അവർ ആ പരാജയം സമ്മതിച്ചില്ല. നിയമ-സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ പലഗ്രന്ഥങ്ങളും അവർ എഴുതിയിട്ടുണ്ട്. ഫിലിപ്പീൻസിലെ നിയമനിർമ്മാണസഭയുടെ ഉപരിമണ്ഡലമായ സെനറ്റിൽ മൂന്നു വട്ടം അംഗമായിരുന്ന അവർ ഇപ്പോഴും (2015 മാർച്ച്) ആ പദവിയിലാണ്. ഭരണഘടന, രാഷ്ട്രാന്തരനിയമം എന്നീ വിഷയങ്ങളിലെ ഒരു വിദഗ്ദ്ധയായി സാന്തിയാഗോ പരിഗണിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Senate of the Philippines, 16th Congress, Miriam Defensor Santhiago